പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിടിച്ച് 21 കാരൻ മരിച്ചു
മുംബൈ : പാളം മുറിച്ചുകടക്കുന്നതിനിടെ ലോക്കൽ ട്രെയിനിടിച്ച് 21 കാരന് ദാരുണാന്ത്യം. മുംബൈയിലെ ഭാണ്ഡൂപ് റെയിൽവേ സ്റ്റേഷനിൽ തിങ്കളാഴ്ചയാണ് സംഭവം. മുളുണ്ട് കോളനിയിലെ അമർ നഗർ സ്വദേശിയായ സാഹിൽ തിതെയാണ് മരിച്ചത്. നാലാം നമ്പർ പ്ലാറ്റ്‌ഫോമിൽ നിന്ന് മൂന്നാം നമ്പർ പ്ലാറ്റ്‌ഫോമിലേക്ക് പോകുന്നതിനായി പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടുകയായിരുന്നു. കഴിഞ്ഞ ദിവസം കാഞ്ചുർമാർഗ് സ്റ്റേഷനിലെ റിലേ മുറിയിലുണ്ടായ തീപിടിത്തം സിഗ്നൽ സംവിധാനത്തെ തകരാറിലാക്കിയിരുന്നു.
ഇതേതുടർന്ന് പ്രധാന ലൈനിലെ ട്രെയിൻ സർവീസുകൾ വ്യാപകമായി തടസപ്പെട്ടിരുന്നു. നാലു മണിക്കൂറോളമാണ് സർവീസുകൾ തടസപ്പെട്ടത്. ഇതോടെ നിരവധി യാത്രക്കാരും ദുരിതത്തിലായി. വൈകുന്നേരത്തോടെയാണ് സർവീസുകൾ പുനഃസ്ഥാപിച്ചത്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India newsMost read
-
റാന്നി മക്കപ്പുഴയില്‍ വാഹനാപകടം : റാന്നി എസ്.സി.യു.പി. സ്കൂള്‍ ഏഴാം ക്ലാസ് വിദ്യാർത്ഥി അലക്സാണ്ടർ (12) മരിച്ചു
-
നെടുമ്പാശേരി അപകടം ; സുഹൈലിനെതിരെ നിർണായക ശബ്ദരേഖ
-
ചേരാനല്ലൂർ വാഹനാപകടം : പ്രതിയുടെ പിതാവ് അഡി. ജഡ്ജി റിനോ ഫ്രാന്‍സിസിനെ പ്രതി ചേർത്തു
-
നിയമസഭയിൽ വീണ്ടും മുഖ്യമന്ത്രി വി ഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനുമായി നേർക്കുനേർ വാക് പോര്
-
നവവധുവിന്റെ ദൂരൂഹമരണം : സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; ഭർത്താവ് കസ്റ്റഡിയിൽ





