നെടുമ്പാശേരി അപകടം ; സുഹൈലിനെതിരെ നിർണായക ശബ്ദരേഖ
കൊച്ചി : നെടുമ്പാശ്ശേരിയിൽ മിനികൂപ്പര്‍ ഇടിച്ച് മൂന്ന് പേര്‍ കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതി സുഹൈൽ സജീവന് കുരുക്കായി സഹയാത്രികൻ ജോയലിന്‍റെ ശബ്ദസന്ദേശം. ജോയല്‍ സുഹൃത്തിനയച്ച ഓഡിയോയിൽ മദ്യപിച്ചെന്നും വാഹനം അമിത വേഗത്തിലെന്നതടക്കം നിര്‍ണായക വിവരങ്ങൾ പോലീസിന് ലഭിച്ചു. പ്രതികളുടെ ജാമ്യാപേക്ഷയിൽ വാദം കേട്ട ജില്ലാ കോടതി മറ്റന്നാൾ വിധി പറയും. അപകട ദിവസം രാവിലെ 9:25 നാണ് ജോയൽ സുഹൃത്തിന് ശബ്ദ സന്ദേശമയച്ചത്. രാത്രി ഒരുമിച്ച് ബാറിൽ കയറി മദ്യപിച്ചു. സുഹൈൽ സജീവ് നേരത്തെ മദ്യിപിച്ചതിന് പുറത്താണ് വീണ്ടും മദ്യപിച്ചത്. ഞാനും ബീര്‍ കുടിച്ചു. ശേഷം കാറിൽ അമിത വേഗത്തിൽ പോയി.
കാര്‍ ഒരു സ്കൂട്ടറിലിടിച്ചു. മൂന്ന് പേരും സ്പോട്ടിൽ തന്നെ മരിച്ചു. അപകടവും മരണവും കണ്ടതിന്‍റെ വിറയൽ ഇപ്പോഴും മാറിയിട്ടില്ലെന്നുമാണ് ഒരു മിനിറ്റും 43 സെക്കന്‍റും നീണ്ട ശബ്ദ സന്ദേശത്തിലെ ഉള്ളടക്കം. അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതോടെ പ്രതികൾ ജില്ലാ കോടതിയെ സമീപിച്ചിരുന്നു. ജാമ്യേപക്ഷയിലെ വാദത്തിനിടെയാണ് പ്രോസിക്യൂഷനും കൊല്ലപ്പെട്ട ഗോപികയുടെ കുടുംബത്തിന്‍റെ അഭിഭാഷകനും ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
സുഹൈൽ സജീവിന്‍റെ രക്തമൂത്ര പരിശോധന ഫലത്തിൽ മദ്യത്തിന്‍റെ അളവ് സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റെന്തെങ്കിലും ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്നറിയാനുള്ള പരിശോധനയുടെ ഫലം കാത്തിരിക്കുന്നു. ഒപ്പം കാറിന്‍റെ ഇവന്‍റ് ഡാറ്റാ റെക്കോഡര്‍ പരിശോധനയുടെ വിശദാംശങ്ങളും വരാനുണ്ട്. ഈ സാഹചര്യത്തിൽ ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ 14 ദിവസത്തിലധികമായി പ്രതികൾ റിമൻഡിലാണ്. പോലീസ് ചോദ്യം ചെയ്യലും തെളിവെടുപ്പും കഴിഞ്ഞു. 19 വയസ്സുകാരെ ഇനിയും ജയിലിൽ ഇടുന്നത് ശരിയല്ലെന്നും പ്രതിഭാഗം വാദിച്ചു. വാദം കേട്ട കോടതി ജാമ്യാപേക്ഷയിൽ ബുധനാഴ്ച വിധി പറയും.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
റാന്നി മക്കപ്പുഴയില്‍ വാഹനാപകടം : റാന്നി എസ്.സി.യു.പി. സ്കൂള്‍ ഏഴാം ക്ലാസ് വിദ്യാർത്ഥി അലക്സാണ്ടർ (12) മരിച്ചു
-
ചേരാനല്ലൂർ വാഹനാപകടം : പ്രതിയുടെ പിതാവ് അഡി. ജഡ്ജി റിനോ ഫ്രാന്‍സിസിനെ പ്രതി ചേർത്തു
-
നിയമസഭയിൽ വീണ്ടും മുഖ്യമന്ത്രി വി ഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനുമായി നേർക്കുനേർ വാക് പോര്
-
നവവധുവിന്റെ ദൂരൂഹമരണം : സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; ഭർത്താവ് കസ്റ്റഡിയിൽ
-
മാസപ്പടിക്കേസിൽ സിംഗിൾ ബെഞ്ചിനെ സമീപിച്ച കെ.എം. ഷാജഹാനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി





