കുട്ടികൾ കൊറിയൻ സിനിമകൾ കാണുന്നു ; ഇത് അക്രമവാസന വർധിപ്പിക്കുന്നെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല
തിരുവനന്തപുരം: കൊറിയൻ ക്രൈം സിനിമകളും ഓൺലൈൻ ഗെയിമുകളും കാരണം കുട്ടികളിൽ അക്രമവാസനയും ആത്മഹത്യാ പ്രവണതയും വർധിക്കുന്നതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേരളത്തിലും രാജ്യത്തും ആഗോളതലത്തിലും ഇത് വലിയൊരു ചോദ്യമായി ഉയർന്നുവന്നിരിക്കുകയാണ്. സംസ്ഥാനത്ത് ധാരാളം കുട്ടികൾ കൊറിയൻ സിനിമകളും വിവിധ രാജ്യങ്ങളിലെ ക്രൈം സിനിമകളും കാണുന്നുണ്ട്. ഏതെങ്കിലും ഒരു രാജ്യത്തെ കുറ്റപ്പെടുത്തുകയല്ലെങ്കിലും ഇത്തരം സിനിമകൾ കുട്ടികളിൽ അക്രമവാസന പ്രോത്സാഹിപ്പിക്കുന്നു എന്ന പരാതി ജനങ്ങളിൽ നിന്ന് ഉയർന്നുവരുന്നുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഓൺലൈൻ ഗെയിമിങ്ങും മൊബൈൽ ഫോൺ ഉപയോഗവും കുട്ടികളിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ അതീവ ഗുരുതരമാണ്. തൻ്റെ മണ്ഡലത്തിൽ 13 വയസ്സുള്ള കുട്ടി സ്വന്തം മുത്തച്ഛനെ കൊലപ്പെടുത്തിയ ശേഷം ആ കൊലപാതക ദൃശ്യങ്ങൾ മൊബൈലിലൂടെ യാതൊരു പശ്ചാത്താപവുമില്ലാതെ കണ്ടുകൊണ്ടിരിക്കുകയായിരുന്നു.
മുത്തച്ഛനെ എങ്ങനെയാണ് കൊല്ലുന്നതെന്ന് ഓൺലൈനിലൂടെ കണ്ടുപഠിക്കുന്ന അവസ്ഥയാണുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കുട്ടികൾക്കിടയിലെ അക്രമവാസനയും ഓൺലൈൻ ഗെയിമുകൾ വഴി കുട്ടികൾ ആത്മഹത്യ ചെയ്യുന്നതും തടയാനാണ് സർക്കാർ ‘സൈബർ സേഫ് കേരള’ എന്ന പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. നിയമപാലന ഏജൻസി എന്ന നിലയിൽ പോലീസിന് വലിയ ഉത്തരവാദിത്തമുണ്ടെന്നും വിപുലമായ തോതിൽ പദ്ധതി നടപ്പാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala news-
നെടുമ്പാശേരി അപകടത്തിൽ ആഭ്യന്തരമന്ത്രി ശക്തമായ നിലപാട് എടുത്തു ; പക്ഷേ പോലീസ് മനോഭാവം മാറിയില്ല ; നിയമസഭയിൽ വിമർശനവുമായി പിണറായി
-
കോവിഡ് കാലത്ത് ആരോഗ്യവകുപ്പ് വാങ്ങിയ ഐഫോണുകൾ കാണാതായത് വിജിലൻസ് അന്വേഷിക്കും ; ആഭ്യന്തരമന്ത്രിക്ക് കത്ത് നൽകി ആരോഗ്യമന്ത്രി
-
ആർടിഐ നിയമത്തിൽ വെള്ളം ചേർക്കുന്ന നിലപാടില്ലെന്ന് ആഭ്യന്തര മന്ത്രി
Most read
-
റാന്നി മക്കപ്പുഴയില്‍ വാഹനാപകടം : റാന്നി എസ്.സി.യു.പി. സ്കൂള്‍ ഏഴാം ക്ലാസ് വിദ്യാർത്ഥി അലക്സാണ്ടർ (12) മരിച്ചു
-
നെടുമ്പാശേരി അപകടം ; സുഹൈലിനെതിരെ നിർണായക ശബ്ദരേഖ
-
ചേരാനല്ലൂർ വാഹനാപകടം : പ്രതിയുടെ പിതാവ് അഡി. ജഡ്ജി റിനോ ഫ്രാന്‍സിസിനെ പ്രതി ചേർത്തു
-
നിയമസഭയിൽ വീണ്ടും മുഖ്യമന്ത്രി വി ഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനുമായി നേർക്കുനേർ വാക് പോര്
-
നവവധുവിന്റെ ദൂരൂഹമരണം : സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; ഭർത്താവ് കസ്റ്റഡിയിൽ


