റാന്നി മക്കപ്പുഴയില്‍ വാഹനാപകടം : റാന്നി എസ്.സി.യു.പി. സ്കൂള്‍ ഏഴാം ക്ലാസ് വിദ്യാർത്ഥി അലക്സാണ്ടർ (12) മരിച്ചു
റാന്നി : സുഹൃത്തിനൊപ്പം ബൈക്കിനുപിന്നിൽ സഞ്ചരിച്ച വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു. അടിച്ചിപ്പുഴ പള്ളിക്കൂടത്തിങ്കൽ ബിനുവിന്റെ മകൻ അലക്സാണ്ടർ (12) ആണ് മരിച്ചത്. റാന്നി എസ്.സി.യു.പി. സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് അലക്സാണ്ടർ. ഇന്ന് പകൽ മൂന്നോടെ പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ മക്കപ്പുഴ ജംഗ്ഷന് സമീപത്തായിരുന്നു അപകടം. ഇവർ മന്ദമരുതിയിൽ നിന്ന് മക്കപ്പുഴയിലേക്ക് പോകുമ്പോൾ റോഡിന് ഇടതുവശത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയുടെ ഡ്രൈവറുമായി സ്കൂട്ടർ നിർത്തിയതിനുശേഷം സംസാരിച്ചു.
പിന്നീട് റോഡിലേക്ക് സ്കൂട്ടർ തിരിക്കുമ്പോള്‍ റോഡിലൂടെ വന്ന കാര്‍ ഇവരെ ഇടിച്ചുവീഴ്ത്തി. സ്കൂട്ടറിൽ നിന്നും തെറിച്ച് റോഡിലേക്കുവീണ അലക്സാണ്ടറിന്റെ ശരീരത്തിലൂടെ തൊട്ടുപുറകെ വന്ന കാർ കയറിയിറങ്ങുകയായിരുന്നു. ഉടന്‍ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ കഴിഞ്ഞില്ല. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് അപകടത്തില്‍ പരിക്കുകളില്ല. ലൗലിയാണ് മാതാവ്. സഹോദരി എയ്ഞ്ചൽ.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
നെടുമ്പാശേരി അപകടം ; സുഹൈലിനെതിരെ നിർണായക ശബ്ദരേഖ
-
ചേരാനല്ലൂർ വാഹനാപകടം : പ്രതിയുടെ പിതാവ് അഡി. ജഡ്ജി റിനോ ഫ്രാന്‍സിസിനെ പ്രതി ചേർത്തു
-
നിയമസഭയിൽ വീണ്ടും മുഖ്യമന്ത്രി വി ഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനുമായി നേർക്കുനേർ വാക് പോര്
-
നവവധുവിന്റെ ദൂരൂഹമരണം : സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; ഭർത്താവ് കസ്റ്റഡിയിൽ
-
മാസപ്പടിക്കേസിൽ സിംഗിൾ ബെഞ്ചിനെ സമീപിച്ച കെ.എം. ഷാജഹാനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി





