പഴവങ്ങാടി വില്ലേജ് ഓഫീസിനുമുന്നില്‍ രൂക്ഷമായ വെള്ളക്കെട്ട് : പ്രതിഷേധം ശക്തം
റാന്നി : പുതിയതായി നിർമ്മിക്കുന്ന ഇട്ടിയപ്പാറ – ബംഗ്ലാംകടവ് റോഡില്‍ പഴവങ്ങാടി വില്ലേജ് ഓഫീസിനു മുന്നില്‍ രൂപപ്പെട്ട രൂക്ഷമായ വെള്ളക്കെട്ട് യാത്രക്കാര്‍ക്കും നാട്ടുകാർക്കും ദുരിതമാകുന്നു. റോഡിന്റെ അശാസ്ത്രീയമായ നിർമ്മാണമാണ് ഈ ദുരിതത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് പലതവണ അധികൃതരെ സമീപിച്ചെങ്കിലും യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ബി.എം.ബി.സി. നിലവാരത്തില്‍ നവീകരിക്കുന്ന പ്രധാന റോഡുകളിലൊന്നാണിത്. ഈ റോഡിന്റെ ഭാഗമായി ഇവിടെ പുതിയ കലുങ്ക് നിർമ്മിക്കുകയും റോഡ് ഉയർത്തുകയും ചെയ്തിരുന്നു. വെള്ളം ഒഴുകിപ്പോകുന്നതിനായി കലുങ്കിന്റെ ഒരുവശത്ത് ഇരുമ്പുവേലിയും സ്ഥാപിച്ചിരുന്നു.
എന്നാല്‍ നിർമ്മാണത്തിലെ അശാസ്ത്രീയത കാരണം വെള്ളത്തിനൊപ്പം ഒഴുകിയെത്തുന്ന മാലിന്യങ്ങൾ ഈ ഇരുമ്പുവേലിയില്‍ തടഞ്ഞുകൂടി നിൽക്കുന്നതാണ് നിലവിലെ ഗുരുതരമായ വെള്ളക്കെട്ടിന് പ്രധാന കാരണം. നീരൊഴുക്ക് പൂർണ്ണമായി തടസ്സപ്പെടുന്നതുമൂലം ചെറിയ മഴ പെയ്താൽ പോലും റോഡ് വെള്ളത്തിനടിയിലാകുന്ന അവസ്ഥയാണ് നിലവിലുള്ളത്. വില്ലേജ് ഓഫീസില്‍ ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്ക് ദിവസേന നൂറുകണക്കിന് ആളുകളെത്തുന്ന പ്രധാന പാതയാണിത്. കാൽനട യാത്രക്കാർക്ക് റോഡിലെ ഈ വലിയ കുഴികളും വെള്ളക്കെട്ടും തിരിച്ചറിയാൻ കഴിയാത്തത് അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. റോഡ് നിർമ്മാണത്തിലെ അപാകതകൾ ഉടൻ പരിഹരിച്ച് നീരൊഴുക്ക് സുഗമമാക്കുവാനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
റാന്നി മക്കപ്പുഴയില്‍ വാഹനാപകടം : റാന്നി എസ്.സി.യു.പി. സ്കൂള്‍ ഏഴാം ക്ലാസ് വിദ്യാർത്ഥി അലക്സാണ്ടർ (12) മരിച്ചു
-
നെടുമ്പാശേരി അപകടം ; സുഹൈലിനെതിരെ നിർണായക ശബ്ദരേഖ
-
ചേരാനല്ലൂർ വാഹനാപകടം : പ്രതിയുടെ പിതാവ് അഡി. ജഡ്ജി റിനോ ഫ്രാന്‍സിസിനെ പ്രതി ചേർത്തു
-
നിയമസഭയിൽ വീണ്ടും മുഖ്യമന്ത്രി വി ഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനുമായി നേർക്കുനേർ വാക് പോര്
-
നവവധുവിന്റെ ദൂരൂഹമരണം : സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; ഭർത്താവ് കസ്റ്റഡിയിൽ





