ഓപ്പറേഷൻ തൂഫാൻ 2.0 : പന്തളത്ത് യുവജനങ്ങള്‍ക്കായി ചെസ്സ് അക്കാഡമി ആരംഭിച്ചു
പന്തളം : ഓപ്പറേഷൻ തൂഫാൻ 2.0 യുടെ ഭാഗമായി പന്തളം ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ‘ജനമൈത്രി പോലീസ് ചെസ്സ് അക്കാഡമി’ ആരംഭിച്ചു. പത്തനംതിട്ട ജില്ലാ ചെസ്സ് അസോസിയേഷന്റെ സഹകരണത്തോടെയാണ് അക്കാഡമിയുടെ പ്രവർത്തനം. ലഹരി മാഫിയക്കെതിരെ അതിശക്തമായ നിയമനടപടികൾ തുടരുന്നതിനൊപ്പം കൗമാരക്കാരെയും യുവാക്കളെയും ലഹരി വിരുദ്ധ പോരാളികളാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. ‘ലഹരിക്കെതിരെ യുവത്വം സ്പോർട്സിലേക്ക്’ എന്ന ആശയത്തോടെ പന്തളം ജനമൈത്രി പോലീസ് വിവിധ പരിപാടികളാണ് നടപ്പാക്കി വരുന്നത്. ലഹരി വിപത്തിനെതിരെ സമൂഹത്തെ ബോധവത്കരിക്കുവാന്‍ ജനകീയ പദ്ധതികൾ ആവിഷ്കരിക്കുവാനുള്ള പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ നിർദേശാനുസരണമാണ് അക്കാഡമി ആരംഭിച്ചത്.
ഇതിന്റെ ഭാഗമായി യുവാക്കൾക്കായി ചെസ്സ് പരിശീലനവും നടത്തും. മാസത്തിൽ നാലുതവണയാണ് പന്തളം പോലീസ് ജനമൈത്രി ഹാളിൽ ചെസ്സ് പരിശീലനം നടത്തുക. പന്തളം എസ്.എച്ച്.ഒ. എബിൻ പ്രസാദ് പദ്ധതി ഉദ്ഘാടനം ചെയ്തു. പി.ജി.രാജൻ ബാബു അധ്യക്ഷത വഹിച്ചു. സബ് ഇൻസ്പെക്ടർ വി.റ്റി. ബിജു മുഖ്യപ്രഭാഷണം നടത്തി. ചെസ് അക്കാഡമി പത്തനംതിട്ട ജില്ലാ അഡ്ഹോക്ക് കമ്മറ്റി ചെയർമാൻ പ്രമോദ് കെ.കെ. ക്ലാസ് നയിച്ചു. ജനമൈത്രി ബീറ്റ് ഓഫീസർ അൻവർ ഷാ പദ്ധതി വിശദീകരണം നടത്തി. ജനമൈത്രി സമിതി അംഗങ്ങളായ റജി പത്തിയിൽ, ഇ.എസ്.ശ്രീകുമാർ, വിഷ്‌ണു രാജ്, ഗോപിനാഥൻ നായർ, റ്റി.ആർ.ശശിധരൻ പിള്ള, പുഷ്പാംഗദൻ എന്നിവർ പങ്കെടുത്തു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
റാന്നി മക്കപ്പുഴയില്‍ വാഹനാപകടം : റാന്നി എസ്.സി.യു.പി. സ്കൂള്‍ ഏഴാം ക്ലാസ് വിദ്യാർത്ഥി അലക്സാണ്ടർ (12) മരിച്ചു
-
നെടുമ്പാശേരി അപകടം ; സുഹൈലിനെതിരെ നിർണായക ശബ്ദരേഖ
-
ചേരാനല്ലൂർ വാഹനാപകടം : പ്രതിയുടെ പിതാവ് അഡി. ജഡ്ജി റിനോ ഫ്രാന്‍സിസിനെ പ്രതി ചേർത്തു
-
നിയമസഭയിൽ വീണ്ടും മുഖ്യമന്ത്രി വി ഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനുമായി നേർക്കുനേർ വാക് പോര്
-
നവവധുവിന്റെ ദൂരൂഹമരണം : സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; ഭർത്താവ് കസ്റ്റഡിയിൽ





