Skip to content

നിരപരാധിയായ യുവാവിനെ ആറുവർഷത്തോളം ജയിലിലടച്ച സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിന് സുപ്രിംകോടതിയുടെ രൂക്ഷവിമർശനം

ന്യൂഡൽഹി: കൃത്യമായ അന്വേഷണമോ തെളിവുകളോ ഇല്ലാതെ നിരപരാധിയായ യുവാവിനെ ആറുവർഷത്തോളം വിചാരണത്തടവുകാരനായി ജയിലിലടച്ച സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിന് സുപ്രിംകോടതിയുടെ രൂക്ഷവിമർശനം. മനഃപൂർവം കെട്ടിച്ചമച്ച കഥയുടെ പേരിൽ അന്യായമായി തടവിലടയ്ക്കപ്പെട്ട യുവാവിന് ഒരു മാസത്തിനകം ആറുലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതി യുപി സർക്കാരിനോട് ഉത്തരവിട്ടു. ഉത്തരവിട്ട കാലാവധിക്കുള്ളിൽ തുക നൽകിയില്ലെങ്കിൽ പ്രതിവർഷം 18 ശതമാനം പലിശ സഹിതം നൽകേണ്ടിവരുമെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. തട്ടിക്കൊണ്ടുപോകൽ, കൊലപാതക കേസുകളിൽ ആറുവർഷത്തോളം ജയിലിൽ കഴിഞ്ഞ ശേഷമാണ് വിചാരണക്കോടതി യുവാവിനെ കുറ്റവിമുക്തനാക്കിയത്. പോലീസിന്റെ അലക്ഷ്യമായ അന്വേഷണവും പ്രോസിക്യൂഷന്റെ നിരുത്തരവാദപരമായ നടപടികളും നീതിന്യായ വ്യവസ്ഥയോടുള്ള കൊടും വഞ്ചനയാണെന്ന് സുപ്രിംകോടതി നിരീക്ഷിച്ചു. സ്വന്തം ഉദ്യോഗസ്ഥരെ കൃത്യമായി അന്വേഷണം നടത്താൻ പഠിപ്പിക്കണമെന്ന് യുപി പോലീസിനെ കോടതി ഉപദേശിക്കുകയും ചെയ്തു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. റാന്നി മക്കപ്പുഴയില്‍ വാഹനാപകടം : റാന്നി എസ്.സി.യു.പി. സ്കൂള്‍ ഏഴാം ക്ലാസ് വിദ്യാർത്ഥി അലക്സാണ്ടർ (12) മരിച്ചു

  2. നെടുമ്പാശേരി അപകടം ; സുഹൈലിനെതിരെ നിർണായക ശബ്ദരേഖ

  3. ചേരാനല്ലൂർ വാഹനാപകടം : പ്രതിയുടെ പിതാവ് അഡി. ജഡ്ജി റിനോ ഫ്രാന്‍സിസിനെ പ്രതി ചേർത്തു

  4. നിയമസഭയിൽ വീണ്ടും മുഖ്യമന്ത്രി വി ഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനുമായി നേർക്കുനേർ വാക് പോര്

  5. നവവധുവിന്റെ ദൂരൂഹമരണം : സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; ഭർത്താവ് കസ്റ്റഡിയിൽ

Share on WhatsApp

Share this story

നിരപരാധിയായ യുവാവിനെ ആറുവർഷത്തോളം ജയിലിലടച്ച സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിന് സുപ്രിംകോടതിയുടെ രൂക്ഷവിമർശനം pathanamthittamedia.com