Skip to content

തണ്ണിത്തോട് മുളമൂട്ടില്‍ ഫിനാന്‍സിയേഴ്സില്‍ മോഷണ ശ്രമം : സി.സി.ടി.വി. ക്യാമറ അപഹരിച്ചു

കോന്നി : സ്വകാര്യ പണമിടപാട് സ്ഥാപനമായ മുളമൂട്ടില്‍ ഫിനാന്‍സിയേഴ്സ് തണ്ണിത്തോട് ബ്രാഞ്ചില്‍ മോഷണ ശ്രമം. സ്ഥാപനത്തിന്റെ ഷട്ടറുകളും മുന്‍ ഭാഗത്തെ ഗ്ലാസും മോഷ്ടാവ് തകര്‍ത്തു. കെട്ടിടത്തിലെ സി.സി.ടി.വി. ക്യാമറകളും അപഹരിച്ചിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട്  സ്ഥാപനം  അടച്ചതിനുശേഷം ശനി, ഞായര്‍ ദിവസങ്ങള്‍ അവധിയായതിനാല്‍ തിങ്കളാഴ്ചയാണ് ജീവനക്കാര്‍  സ്ഥാപനം തുറക്കുവാനായി എത്തിയത്. എന്നാല്‍ മുന്‍ ഭാഗത്തെ ഷട്ടറും ചില്ലുകളും തകര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ജീവനക്കാര്‍ തണ്ണിത്തോട് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തില്‍ പണമോ സ്വര്‍ണ്ണമോ മറ്റുവിലപ്പെട്ട രേഖകളോ നഷ്ടപ്പെട്ടിട്ടില്ലെന്നും കണ്ടെത്തി. സമീപത്തെ കെട്ടിടങ്ങളിലെ സി.സി.ടി.വി. ക്യാമറകളും പോലീസ് പരിശോധിച്ചുവരുന്നുണ്ട്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത തണ്ണിത്തോട് പോലീസ് അന്വേഷണമാരംഭിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. റാന്നി മക്കപ്പുഴയില്‍ വാഹനാപകടം : റാന്നി എസ്.സി.യു.പി. സ്കൂള്‍ ഏഴാം ക്ലാസ് വിദ്യാർത്ഥി അലക്സാണ്ടർ (12) മരിച്ചു

  2. നെടുമ്പാശേരി അപകടം ; സുഹൈലിനെതിരെ നിർണായക ശബ്ദരേഖ

  3. ചേരാനല്ലൂർ വാഹനാപകടം : പ്രതിയുടെ പിതാവ് അഡി. ജഡ്ജി റിനോ ഫ്രാന്‍സിസിനെ പ്രതി ചേർത്തു

  4. നിയമസഭയിൽ വീണ്ടും മുഖ്യമന്ത്രി വി ഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനുമായി നേർക്കുനേർ വാക് പോര്

  5. നവവധുവിന്റെ ദൂരൂഹമരണം : സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; ഭർത്താവ് കസ്റ്റഡിയിൽ

Share on WhatsApp

Share this story

തണ്ണിത്തോട് മുളമൂട്ടില്‍ ഫിനാന്‍സിയേഴ്സില്‍ മോഷണ ശ്രമം : സി.സി.ടി.വി. ക്യാമറ അപഹരിച്ചു pathanamthittamedia.com