Skip to content

Notice

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

വാഹനങ്ങള്‍ ആവശ്യമുണ്ട്
ശബരിമല മണ്ഡല – മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി മാസവാടകയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ ടാക്സി പെര്‍മിറ്റുള്ള നാല് വാഹനങ്ങള്‍ പത്തനംതിട്ട ജില്ല കളക്ട്രേറ്റില്‍ ലഭ്യമാക്കുന്നതിന് റീ ക്വട്ടേഷന്‍ ക്ഷണിച്ചു. ഇന്നോവ, മാരുതി എര്‍ട്ടിഗ, ബൊലേറോ പോലുള്ള 2025 ലോ ശേഷമോ ഉള്ള മോഡല്‍ ഏഴ് സീറ്റ്, എ.സി. വാഹനമാണ് ആവശ്യം. പ്രതിമാസം 2500 കിലോമീറ്റര്‍ ഓടുന്നതിനുള്ള ചുരുങ്ങിയ നിരക്ക് (ഇന്ധനം, ഡ്രൈവറുടെ വേതനം, ബാറ്റ, സര്‍വീസ് ചാര്‍ജ്ജ്, റിപ്പയര്‍ എന്നിവ ഉള്‍പ്പെടെ) ക്വട്ടേഷനില്‍ രേഖപ്പെടുത്തണം. 2500 കിലോമീറ്ററില്‍ നിന്നും അധികരിക്കുന്ന ഓരോ കിലോമീറ്ററിനും ക്വാട്ട് ചെയ്യുന്ന തുകയും വ്യക്തമായി കാണിച്ചിരിക്കണം. വാഹനത്തിന്റെ  രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ്, മറ്റ് അനുബന്ധ രേഖകള്‍, ബാഡ്ജ് എന്നിവ ഹാജരാക്കണം. ക്വട്ടേഷന്‍ ഡെപ്യൂട്ടി കളക്ടര്‍ (ഡി.എം.), ജില്ലാ കളക്ടറുടെ കാര്യാലയം, പത്തനംതിട്ട 689645 എന്ന വിലാസത്തില്‍ ഒക്ടോബര്‍ 31 ന് വൈകിട്ട് മൂന്നിന് മുന്‍പ് ലഭിക്കണം. ക്വട്ടേഷന്‍ സമര്‍പ്പിക്കുന്ന കവറിനുപുറത്ത് ‘ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട വാഹനത്തിനുള്ള ക്വട്ടേഷന്‍’ എന്ന് രേഖപ്പെടുത്തണം. ഫോണ്‍  0468 2222515.

ഫിറ്റ്നസ് ട്രെയിനര്‍ കോഴ്‌സ് ആരംഭിച്ചു
കേരള സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിനുകീഴിലുള്ള അസാപ് കേരളയുടെ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് കുന്നന്താനം നടത്തുന്ന ഫിറ്റ്നസ് ട്രെയിനര്‍ കോഴ്‌സ് അടൂരിലെ മാസ്റ്റര്‍ ഫിറ്റ്നസില്‍ ആരംഭിച്ചു. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് എന്‍.സി.വി.റ്റി. ലെവല്‍ 4 സര്‍ട്ടിഫിക്കേഷന്‍ ലഭിക്കും. ഫോണ്‍  9495999688, 7592967323.
–
ടെന്‍ഡര്‍
പറക്കോട് ശിശുവികസന പദ്ധതി ഓഫീസിലേക്ക് ഒരുവര്‍ഷ കാലയളവില്‍ കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടാക്സി പെര്‍മിറ്റുള്ള ഉടമകളില്‍ നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി 2026 നവംബര്‍ 11 ഉച്ചയ്ക്ക് 2 വരെ. ഫോണ്‍  9447392693, 7561808538.

കേരളോത്സവം
കുളനട ഗ്രാമപഞ്ചായത്തിലെ ഈ വര്‍ഷത്തെ കേരളോത്സവം നവംബര്‍ 6, 7, 8 തീയതികളില്‍ നടത്തും. പ്രായപരിധി 15 – 40 മത്സരാര്‍ത്ഥികള്‍ക്ക് keralotsavam.com ലിങ്ക് വഴി നവംബര്‍ മൂന്നുവരെ അപേക്ഷിക്കാം. വള്ളിക്കോട് ഗ്രാമപഞ്ചായത്തിന്‍റെ കേരളോത്സവം 2026 നവംബര്‍ 7, 8 തീയതികളില്‍ നടക്കും മത്സരങ്ങളില്‍ പങ്കെടുക്കുവാനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഒക്ടോബര്‍ 27 ന്. ഫോണ്‍  0468 – 2350229
–
തേക്ക് തൈകള്‍ വില്‍പ്പനയ്ക്ക്
പത്തനംതിട്ട സോഷ്യല്‍ ഫോറസ്ട്രി റേഞ്ചില്‍ ഉത്പാദിപ്പിച്ച ഗുണമേന്മയുള്ള തേക്ക് തൈകള്‍ പത്തനാപുരം – കലഞ്ഞൂര്‍ വാഴപ്പാറയിലെ ജില്ലാ നഴ്സറിയില്‍ വിലയ്ക്ക് ലഭ്യമാണ്. ഫോണ്‍  8547603707, 9446328390.

ഡോഗ് ക്യാച്ചിംഗ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് പരിശീലനം
കായികക്ഷമതയുള്ള യുവജനങ്ങള്‍ക്ക് മൃഗസംരക്ഷണ വകുപ്പ് മുഖേന ഡോഗ് ക്യാച്ചിംഗ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് മേഖലയില്‍ പരിശീലനം നേടാം. പ്രായപരിധി 19 – 35. പരിശീലനത്തിലൂടെ ഈ മേഖലയില്‍ വൈദഗ്ധ്യം നേടുന്നവര്‍ക്ക് തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും വിവിധ പദ്ധതികളില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള അവസരങ്ങള്‍ ലഭിക്കാവുന്നതാണ്. വിശദാംശങ്ങള്‍ക്ക് അസിസ്റ്റന്റ് ഡയറക്ടര്‍, ഡക് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് ഹാച്ചറി, മഞ്ഞാടി പി.ഒ., തിരുവല്ല എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍  0469 2965535.
–
ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ കായികക്ഷമതാ പരീക്ഷ
പത്തനംതിട്ട ജില്ലയില്‍ വനം വന്യജീവി വകുപ്പില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ – ഒന്നാം എന്‍.സി.എ. മുസ്ലിം വിജ്ഞാപനം (കാറ്റഗറി.നം. 433/2025) തസ്തികയുടെ 2026 ജൂണ്‍ 25 ല്‍ പ്രസിദ്ധീകരിച്ച ചുരുക്ക പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കായി പാലക്കാട് മലമ്പുഴ വാളയാര്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്ത് നവംബര്‍ മൂന്നിന് കായിക ക്ഷമതാ പരീക്ഷ നടത്തും. ചുരുക്ക പട്ടികയില്‍ ഉള്‍പ്പെട്ട എല്ലാ ഉദ്യോഗാര്‍ത്ഥികളുടെയും ഒറ്റത്തവണ രജിസ്ട്രേഷന്‍ പ്രൊഫൈലില്‍ അഡ്മിഷന്‍ ടിക്കറ്റ് ലഭ്യമാണ്. അഡ്മിഷന്‍ ടിക്കറ്റ്, തിരിച്ചറിയല്‍ രേഖയുടെ അസല്‍, നിശ്ചിത മാതൃകയിലുളള ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം അഡ്മിഷന്‍ ടിക്കറ്റില്‍ പറയുന്ന സ്ഥലത്തും തീയതിയിലും സമയത്തും ഹാജരാകണമെന്ന് ജില്ല പി.എസ്.സി. ഓഫീസര്‍ അറിയിച്ചു. ഫോണ്‍  0468 2222665
–
കോയിപ്രം ബ്ലോക്ക് പഞ്ചായത്തില്‍ വാഹന ലേലം
കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയുടെ ഉടമസ്ഥതയിലുള്ള ഫോര്‍ഡ് ഫിയസ്റ്റ (കെ.എല്‍. 27 സി. 666) കാര്‍ നിലവിലെ അവസ്ഥയില്‍ പരസ്യമായി ലേലം ചെയ്തുവില്‍ക്കുന്നു. നവംബര്‍ രണ്ടിന് രാവിലെ 10 ന് കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലാണ് ലേലം. ഫോണ്‍  9846004001

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Government notices

More More from Government notices news

Most read

  1. റാന്നി മക്കപ്പുഴയില്‍ വാഹനാപകടം : റാന്നി എസ്.സി.യു.പി. സ്കൂള്‍ ഏഴാം ക്ലാസ് വിദ്യാർത്ഥി അലക്സാണ്ടർ (12) മരിച്ചു

  2. നെടുമ്പാശേരി അപകടം ; സുഹൈലിനെതിരെ നിർണായക ശബ്ദരേഖ

  3. ചേരാനല്ലൂർ വാഹനാപകടം : പ്രതിയുടെ പിതാവ് അഡി. ജഡ്ജി റിനോ ഫ്രാന്‍സിസിനെ പ്രതി ചേർത്തു

  4. നിയമസഭയിൽ വീണ്ടും മുഖ്യമന്ത്രി വി ഡി സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനുമായി നേർക്കുനേർ വാക് പോര്

  5. നവവധുവിന്റെ ദൂരൂഹമരണം : സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; ഭർത്താവ് കസ്റ്റഡിയിൽ

Share on WhatsApp

Share this story

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല pathanamthittamedia.com