Notice
സര്‍ക്കാര്‍ അറിയിപ്പുകള് : പത്തനംതിട്ട ജില്ല
ജില്ല വികസന സമിതി യോഗം ഒക്ടോബര്‍ 31 ന്
ജില്ല വികസന സമിതി യോഗം ഒക്ടോബര്‍ 31 ന് രാവിലെ 10.30 ന് ജില്ല ആസൂത്രണ സമിതി സെക്രട്ടേറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
–
ട്യൂഷന് ടീച്ചര്‍ നിയമനം
പന്തളം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസ് പരിധിയില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികളുടെ പ്രീ മെട്രിക് ഹോസ്റ്റലില്‍ 2026 – 27 അധ്യയന വര്‍ഷം ഹൈസ്കൂള്‍ ക്ലാസുകളില്‍ ഗണിതശാസ്ത്ര വിഷയങ്ങളില്‍ ട്യൂഷന് നല്‍കുന്നതിന് ബിരുദം, ബി.എഡ്., ബിരുദാനന്തര ബിരുദം യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി വിഭാഗക്കാര്‍ക്ക് മുന്‍ഗണന. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ഒക്ടോബര്‍ 28 നകം പന്തളം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. നിയമനം താത്കാലികമാണ്. ഫോണ്‍ 8547630045.
ഹോം ഗാര്‍ഡ് സര്‍ട്ടിഫിക്കറ്റ് പരിശോധന ഒക്ടോബര്‍ 28 ന്
ജില്ലയില്‍ ഹോം ഗാര്‍ഡ് സേവനത്തിനുള്ള തെരഞ്ഞെടുപ്പിനായി പത്തനംതിട്ട ജില്ലാ ഫയര്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള കായികക്ഷമത പരീക്ഷ (100 മീറ്റര്‍ ഓട്ടം 18 സെക്കന്‍ഡിനുള്ളില്‍, മൂന്ന് കിലോമീറ്റര്‍ നടത്തം 30 മിനിട്ടിനുള്ളില്‍), സര്‍ട്ടിഫിക്കറ്റ് സൂക്ഷ്മ പരിശോധന എന്നിവ ഒക്ടോബര്‍ 28 ന് രാവിലെ ആറിന് പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തും. എസ്.എസ്.എല്‍.സി., ഡിസ്ചാര്‍ജ്ജ് സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ അറ്റസ്റ്റഡ് മെഡിക്കല്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് (അസിസ്റ്റന്റ് സര്‍ജനില്‍ കുറയാത്ത റാങ്കുള്ള മെഡിക്കല്‍ ഓഫീസറില്‍ നിന്ന് വാങ്ങിയത്), ആധാര്‍, ഡ്രൈവിങ് ലൈസന്‍സ് എന്നിവയുടെ അസല്‍ സഹിതം ഹാജരാകണം. അന്നേ ദിവസം ഹാജരാകാത്തവര്‍ക്ക് മറ്റൊരവസരം അനുവദിക്കില്ല. ഫോണ്‍ 9497920097.
കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് കേരളോത്സവം ഒക്ടോബര്‍ 29,30 തീയതികളില്‍
കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് കേരളോത്സവം ഒക്ടോബര്‍ 29,30 തീയതികളില്‍ നടക്കും. ഒക്ടോബര്‍ 27 ന് വൈകിട്ട് അഞ്ചുവരെ പഞ്ചായത്ത് ഓഫീസില്‍ നേരിട്ടോ http://keralotsavam.com/register ലൂടെയോ അപേക്ഷ സമര്‍പ്പിക്കാം. ഫോട്ടോ, ആധാര്‍, എന്നിവയുടെ പകര്‍പ്പ് അപേക്ഷയോടൊപ്പം ഹാജരാക്കണം. മത്സരാര്‍ത്ഥികള്‍ക്ക് ക്ലബ്ബുകളുടെ പേരിലും വ്യക്തിപരമായും മത്സരിക്കാന്‍ അവസരമുണ്ട്. 2026 ആഗസ്റ്റ് 17 ന് 15 വയസ് തികഞ്ഞവര്‍ക്കും 40 വയസ് കഴിയാത്തവര്‍ക്കും അപേക്ഷിക്കാം. അപേക്ഷ ഫോം പഞ്ചായത്ത് ഓഫീസില്‍ ലഭിക്കും. ഫോണ്‍ 9496762655.
താത്കാലിക നിയമനം
പത്തനംതിട്ട അയിരൂര്‍ സര്‍ക്കാര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ സാനിറ്റേഷന്‍ വര്‍ക്കര്‍, കുക്ക് ഒഴിവുകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഏഴാം ക്ലാസ് അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ള 50 വയസ് കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. സ്ഥാപനത്തിന്റെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. നിയമന കാലാവധി പരമാവധി 89 ദിവസമോ നിലവിലുള്ള ഒഴിവിലേക്ക് സ്ഥിരനിയമനം നടക്കുന്നതുവരെയോ ആയിരിക്കും. ഉദ്യോഗാര്‍ത്ഥികള്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം നവംബര്‍ രണ്ടിന് രാവിലെ 10.30 ന് ആശുപത്രിയില്‍ അഭിമുഖത്തിന് ഹാജരാകണം. ഉദ്യോഗാര്‍ത്ഥികള്‍ അന്നേ ദിവസം രാവിലെ 9.30 ന് മുമ്പ് റിപ്പോര്‍ട്ട് ചെയ്യണം. ഫോണ്‍ 04735 231900.
കേരളോത്സവം : ആലോചന യോഗം 24 ന്
കുളനട ഗ്രാമപഞ്ചായത്തില്‍ 2026 വര്‍ഷത്തെ കേരളോത്സവം നടത്തുന്നതുമായി ബന്ധപ്പെട്ട സ്വാഗതസംഘ രൂപീകരണ യോഗം ഒക്ടോബര്‍ 24 വൈകിട്ട് മൂന്നിന് കുളനട ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേരുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
–
ഗവണ്മെന്റ് പ്ലീഡര്‍ നിയമനം
ജില്ലയിലെ മോട്ടോര്‍ ആക്സിഡന്റ്സ് ക്ലെയിംസ് ട്രൈബ്യൂണലില്‍ ഗവണ്മെന്റ് പ്ലീഡര്‍ തസ്തികയിലെ നിയമനത്തിന് 1978 ലെ കേരള ഗവണ്മെന്റ് ലോ ഓഫീസേഴ്സ് (അപ്പോയിന്മെന്റ് ആന്റ് കണ്ടീഷന്‍സ് ഓഫ് സര്‍വീസ്) ആന്റ് കണ്ടക്ട് ഓഫ് കേസസ് ചട്ടങ്ങളിലെ വ്യവസ്ഥകള്‍ പ്രകാരം യോഗ്യരായ അഭിഭാഷകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വിലാസം, ജനന തീയതി, മതം, എന്ററോള്‍മെന്റ് സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖ എന്നിവയുടെ പകര്‍പ്പ്, ഫോണ്‍ നമ്പര്‍, ഇ – മെയില്‍ ഐ.ഡി എന്നിവ ഉള്‍പ്പെടുത്തി ഫോട്ടോ പതിച്ച ബയോഡേറ്റ സഹിതമുള്ള അപേക്ഷ ഒക്ടോബര്‍ 31 നകം കളക്ടറേറ്റ് കാര്യാലയത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍ 0468 2222515.
–
വാഹനം ആവശ്യമുണ്ട്
പത്തനംതിട്ട ദാരിദ്ര്യ ലഘൂകരണ വിഭാഗം പി.എം.എ.വൈ. ജില്ലാതല പ്രൊജക്ട് മാനേജ്മെന്റിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് 2017 ലോ അതിനുശേഷമോ ഉള്ള ടാക്സി രജിസ്ട്രേഷനുള്ള വാഹനം ഡ്രൈവര്‍ ഉള്‍പ്പെടെ ലഭ്യമാക്കുന്നതിന് വാഹന ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഒക്ടോബര്‍ 30 ന് ഉച്ചയ്ക്ക് രണ്ടിനുമുമ്പ് പ്രൊജക്ട് ഡയറക്ടര്‍, ദാരിദ്ര്യ ലഘൂകരണ വിഭാഗം, തദ്ദേശ സ്വയംഭരണ വകുപ്പ്, ഒന്നാം നില, മണ്ണില്‍ റീജന്‍സി, സ്റ്റേഡിയം ജംഗ്ഷന്, പത്തനംതിട്ട എന്ന വിലാസത്തില്‍ ക്വട്ടേഷന്‍ നേരിട്ട് സമര്‍പ്പിക്കണം. ഫോണ്‍ 0468 2962038.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Government notices
More More from Government notices newsMost read
-
എരുമേലി ചെറുവള്ളി എസ്റ്റേറ്റില്‍ ഇടിമിന്നലേറ്റ് 12 പശുക്കള്‍ ചത്തു
-
റാന്നി ഉതിമൂട്ടിൽ കണ്ടെയ്നർ ലോറി നീർപ്പാലത്തിൽ ഇടിച്ചുകയറി ; ഗതാഗതം സ്തംഭിച്ചു
-
വീണാ ജോര്‍ജിനെ അക്രമിച്ചെന്ന കേസിൽ നിർണായക വെളിപ്പെടുത്തൽ ; എസ്ഐടിക്ക് മൊഴി നല്കി വനിതാ എസ് ഐ
-
പാർട്ടിയുമായി അകലുന്നെന്ന സൂചനയുമായി പിപി ദിവ്യയുടെ ഫേസ്ബുക്ക് കുറിപ്പ്
-
സുഹൈൽ ബോസ്റ്റൽ സ്കൂളിൽ തന്നെ തുടരും ; ജയിലിലേക്ക് മാറ്റണമെന്ന അപേക്ഷ കോടതി തള്ളി





