വീണാ ജോര്‍ജിനെ അക്രമിച്ചെന്ന കേസിൽ നിർണായക വെളിപ്പെടുത്തൽ ; എസ്ഐടിക്ക് മൊഴി നല്‍കി വനിതാ എസ് ഐ
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ അക്രമിച്ചെന്ന കേസില്‍ തന്‍റെ പേരിലുള്ളത് കൃത്രിമ മൊഴിയെന്ന് വനിതാ എസ് ഐ. മുന്‍ കണ്ണൂര്‍ ടൗണ്‍ എസ് ഐ ദീപ്തിയാണ് എസ്ഐടിക്ക് മൊഴി നല്‍കിയത്. കെഎസ്‍യു അക്രമത്തിനിടെ മന്ത്രി തെറിച്ച് പോയെന്ന് അന്വേഷണ സംഘം തന്‍റെ പേരില്‍ കള്ള മൊഴി രേഖപ്പെടുത്തിയെന്നാണ് ദീപ്തി എസ്ഐടിയെ അറിയിച്ചത്. ആദ്യ അന്വേഷണ സംഘം തന്‍റെ മൊഴിയെടുത്തിട്ടേയില്ലെന്നും ദീപ്തി എസ്ഐടിയോട് പറഞ്ഞു. റെയില്‍വേ സ്റ്റേഷനില്‍ മന്ത്രിയുടെ സുരക്ഷാ ചുമതലയിലുള്ള ഉദ്യോഗസ്ഥയായിരുന്നു ദീപ്തി. കേസില്‍ തെറ്റായി മൊഴി നല്‍കിയ മുന്‍ഗണ്‍മാനെതിരെ നടപടി വന്നേക്കും. വീണയുടെ മുന്‍ ഗണ്‍മാനായിരുന്ന അഭിലാഷിനെതിരെ നടപടി ശുപാര്‍ശ ചെയ്ത് കൊണ്ടുള്ള റിപ്പോര്‍ട്ട് എസ്ഐടി ഉടന്‍ ഡിജിപിക്ക് കൈമാറുമെന്നാണ് വിവരം. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് വീണാ ജോര്‍ജിനെതിരെയുണ്ടായ പ്രതിഷേധത്തില്‍ ഗണ്‍മാന്‍ അഭിലാഷ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അഞ്ച് കെ എസ് യു പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് വധശ്രമമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. ആയുധമുപയോഗിച്ച് പ്രതിഷേധക്കാര്‍ മന്ത്രിയെ അക്രമിക്കാന്‍ ശ്രമിച്ചെന്ന മൊഴി അഭിലാഷ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ തിരുത്തി.
വീണയെ അക്രമിക്കാന്‍ ശ്രമിക്കുന്നത് കണ്ടില്ലെന്നായിരുന്നു എസ് ഐ ടിക്ക് നല്‍കിയ മൊഴി. വീണയുടെ നിര്‍ദേശ പ്രകാരമാണ് തെറ്റായ മൊഴി നല്‍കിയതെന്നും എസ്ഐടിക്ക് മുന്നില്‍ വെളിപ്പെടുത്തി. ഇതോടെ വീണാ ജോര്‍ജാണ് കുരുക്കിലായത്. ഗണ്‍മാന്‍റെ മൊഴി മാറ്റം എസ്ഐടി ഗൗരവമായാണ് കാണുന്നത്. ഇക്കാര്യം വിശദമാക്കി ഇയാള്‍ക്കെതിരെ നടപടി ശിപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ടാകും എസ്ഐടി ഡിജിപിക്ക് നല്‍കുക. ഇതിന്‍റെ അടിസ്ഥാനത്തില്‍ അഭിലാഷിനെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന. അതേ സമയം സംഭവത്തില്‍ വീണാ ജോര്‍ജ് മാപ്പ് പറയണമെന്ന ആവശ്യവുമായി അബിന്‍ വര്‍ക്കി എം എല്‍ എ രംഗത്തെത്തി.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
ഒക്ടോബർ 24 ന് പത്തനംതിട്ടയിൽ എൽ.ഡി.എഫ് പ്രഖ്യാപിച്ച ഹർത്താലിൽ മാറ്റമില്ലെന്ന് സി.പി.എം
-
വൻ ആയുധശേഖരം ; 500ൽ അധികം തോക്കുകൾ പൂജക്കുവെച്ച് യുപി എംഎൽഎ രാജാ ഭയ്യ
-
പിണറായിക്ക് ആശ്വാസം ; വിജിലൻസ് അന്വേഷണത്തിന് സുപ്രീം കോടതിയുടെ സ്റ്റേ
-
ഫേസ്ബുക്ക് പോസ്റ്റിലൂടെ അപകീർത്തിപ്പെടുത്തിയെന്ന സിപിഎം നേതാവിന്‍റെ പരാതി ; ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസെടുത്ത് പോലീസ്
-
കോട്ടയം പാമ്പാടിയിൽ വാഹനാപകടം ; രണ്ട് യുവതികൾക്ക് ദാരുണാന്ത്യം





