Skip to content

ഒക്ടോബർ 24 ന് പത്തനംതിട്ടയിൽ എൽ.ഡി.എഫ് പ്രഖ്യാപിച്ച ഹർത്താലിൽ മാറ്റമില്ലെന്ന് സി.പി.എം

പത്തനംതിട്ട : പരിസ്ഥിതിലോല പ്രദേശ വിജ്ഞാപനവുമായി ബന്ധപ്പെട്ട് ഒക്ടോബർ 24 ന് പത്തനംതിട്ടയിൽ എൽ.ഡി.എഫ് പ്രഖ്യാപിച്ച ഹർത്താലിൽ മാറ്റമില്ലെന്ന് സി.പി.എം. പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ജില്ലയിലെ 7 വില്ലേജുകൾ വിജ്ഞാപനത്തിൽ ഉൾപ്പെട്ടതിൽ ഒന്ന് പോലും ഒഴിവാക്കിയിട്ടില്ലെന്നും ഇതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ വെറുംകയ്യോടെ ഇറങ്ങിപ്പോകണമെന്നാണോ റാന്നി എം.എൽ.എ പറയുന്നത് എന്ന് ചോദിച്ച രാജു എബ്രഹാം റാന്നി എം.എൽ.എ എന്തുകൊണ്ടാണ് ഹർത്താലിനെ എതിർക്കുന്നത് എന്ന് അറിയില്ലെന്നും പറഞ്ഞു.

എന്നാൽ എൽ.ഡി.എഫിന്റെ ഹർത്താൽ ആഹ്വാനത്തെ രൂക്ഷമായി വിമർശിച്ച് പഴകുളം മധു എം.എൽ.എ രംഗത്തെത്തി. സർക്കാർ സമർപ്പിക്കുന്ന റിപ്പോർട്ടിനെതിരെ തന്നെയാണ് ഇവർ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നതെന്നും ജനങ്ങളെ വഞ്ചിക്കാനാണ് ഈ ഹർത്താലെന്നും അദ്ദേഹം ആരോപിച്ചു. വിഷയത്തിൽ ഒരു അടിയന്തര പ്രമേയം പോലും നിയമസഭയിൽ കൊണ്ടുവരാൻ ഇടതുമുന്നണി തയ്യാറായിട്ടില്ലെന്നും കേരളത്തിൽ മറ്റൊരു ജില്ലയിലും ഇത്തരത്തിൽ ഹർത്താൽ ഇല്ലെന്നും പഴകുളം മധു എം.എൽ.എ പറഞ്ഞു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. പിണറായിക്ക് ആശ്വാസം ; വിജിലൻസ് അന്വേഷണത്തിന് സുപ്രീം കോടതിയുടെ സ്റ്റേ

  2. വൻ ആയുധശേഖരം ; 500ൽ അധികം തോക്കുകൾ പൂജക്കുവെച്ച് യുപി എംഎൽഎ രാജാ ഭയ്യ

  3. ഫേസ്ബുക്ക് പോസ്റ്റിലൂടെ അപകീർത്തിപ്പെടുത്തിയെന്ന സിപിഎം നേതാവിന്‍റെ പരാതി ; ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസെടുത്ത് പോലീസ്

  4. കോട്ടയം പാമ്പാടിയിൽ വാഹനാപകടം ; രണ്ട് യുവതികൾക്ക് ദാരുണാന്ത്യം

  5. കോവളം സ്പാ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

Share on WhatsApp

Share this story

ഒക്ടോബർ 24 ന് പത്തനംതിട്ടയിൽ എൽ.ഡി.എഫ് പ്രഖ്യാപിച്ച ഹർത്താലിൽ മാറ്റമില്ലെന്ന് സി.പി.എം pathanamthittamedia.com