Skip to content

റഷ്യയിലെ 4 വർഷത്തെ ജയിൽവാത്തിന് അവസാനം ; 74-കാരനായ യുഎസ് പൗരന് ഒടുവിൽ മോചനം

മോസ്കോ: യുക്രൈൻ സൈന്യത്തിനായി പോരാടിയെന്നാരോപിച്ച് റഷ്യയിൽ നാല് വർഷത്തിലേറെയായി തടവിൽ കഴിഞ്ഞിരുന്ന അമേരിക്കൻ പൗരൻ സ്റ്റീഫൻ ഹബ്ബാർഡ് (74) മോചിതനായി. സെന്റ് പീറ്റേഴ്‌സ്ബർഗിൽ വെച്ച് യുഎസ് പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഇദ്ദേഹത്തിന്റെ മോചനവാർത്ത ഔദ്യോഗികമായി പുറത്തുവന്നത്. തടവുകാരെ പരസ്പരം കൈമാറാതെ തന്നെ, തന്റെ നേരിട്ടുള്ള അഭ്യർത്ഥന പരിഗണിച്ചാണ് പുടിൻ ഹബ്ബാർഡിനെ മോചിപ്പിച്ചതെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ‘ട്രൂത്ത് സോഷ്യൽ’ വഴി വ്യക്തമാക്കി.

റഷ്യയ്‌ക്കെതിരെ ചുമത്താനിരുന്ന പുതിയ സാമ്പത്തിക ഉപരോധങ്ങൾ വൈറ്റ് ഹൗസ് മാറ്റിവെച്ചതിന് പിന്നാലെയാണ് ഈ നിർണായക നയതന്ത്ര വിജയം. ദീർഘകാലത്തെ തടവുകാരണം ആരോഗ്യനില മോശമായ ഹബ്ബാർഡിനെ അടിയന്തര പരിശോധനകൾക്കായി ടെക്സാസിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റും. റഷ്യ അനധികൃതമായി തടങ്കലിൽ വെച്ചിരുന്ന അമേരിക്കൻ പൗരന്മാരിൽ അവസാനത്തെയാളാണ് ഹബ്ബാർഡ് എന്നാണ് ലഭ്യമാകുന്ന വിവരം. കൂടിക്കാഴ്ചയ്ക്കിടെ റഷ്യൻ പ്രസിഡന്റ് പുടിനെ ‘മാനവികതാവാദി’ എന്ന് വിശേഷിപ്പിച്ച് വിറ്റ്കോഫ് പ്രശംസിച്ചത് യുഎസ് കോൺഗ്രസിലും പ്രാദേശിക മാധ്യമങ്ങളിലും വലിയ രാഷ്ട്രീയ വഗ്വാദങ്ങൾക്ക് വഴിതുറന്നിട്ടുണ്ട്

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. പിണറായിക്ക് ആശ്വാസം ; വിജിലൻസ് അന്വേഷണത്തിന് സുപ്രീം കോടതിയുടെ സ്റ്റേ

  2. വൻ ആയുധശേഖരം ; 500ൽ അധികം തോക്കുകൾ പൂജക്കുവെച്ച് യുപി എംഎൽഎ രാജാ ഭയ്യ

  3. ഒക്ടോബർ 24 ന് പത്തനംതിട്ടയിൽ എൽ.ഡി.എഫ് പ്രഖ്യാപിച്ച ഹർത്താലിൽ മാറ്റമില്ലെന്ന് സി.പി.എം

  4. ഫേസ്ബുക്ക് പോസ്റ്റിലൂടെ അപകീർത്തിപ്പെടുത്തിയെന്ന സിപിഎം നേതാവിന്‍റെ പരാതി ; ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസെടുത്ത് പോലീസ്

  5. കോട്ടയം പാമ്പാടിയിൽ വാഹനാപകടം ; രണ്ട് യുവതികൾക്ക് ദാരുണാന്ത്യം

Share on WhatsApp

Share this story

റഷ്യയിലെ 4 വർഷത്തെ ജയിൽവാത്തിന് അവസാനം ; 74-കാരനായ യുഎസ് പൗരന് ഒടുവിൽ മോചനം pathanamthittamedia.com