കടുത്ത പ്രതിഷേധത്തിനൊടുവിൽ പിന്മാറ്റം ; ‘ക്ലിനിക്കൽ ട്രയൽ’ എന്ന് രേഖപ്പെടുത്തിയ SMA മരുന്നുകൾ തിരിച്ചെടുത്ത് SAT ആശുപത്രി
തിരുവനന്തപുരം: എസ്എംഎ രോഗബാധിതരായ കുട്ടികള്‍ക്ക് നല്‍കിയ പുതിയ മരുന്ന് തിരികെ വിളിച്ച് ആരോഗ്യ വകുപ്പ്. ക്ലിനിക്കല്‍ ട്രയല്‍ എന്ന് എഴുതിയ മരുന്നുകളാണ് തിരുവനന്തപുരം എസ്എടി ആശുപത്രി തിരികെ വിളിച്ചത്. ആശുപത്രിയില്‍ നിന്ന് നല്‍കിയ മരുന്നുകള്‍ ഉടന്‍ ആശുപത്രിയില്‍ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. എസ്എടി ആശുപത്രിയില്‍ നിന്ന് രോഗബാധിതരായ ആറു കുട്ടികളുടെ മാതാപിതാക്കള്‍ക്കാണ് ക്ലിനിക്കല്‍ ട്രയല്‍ എന്ന് എഴുതിയ ലേബലില്‍ മരുന്ന് നല്‍കിയത്. ഇത് അടിയന്തരമായി ആശുപത്രിയില്‍ തിരിച്ച് എത്തിക്കണമെന്നാന്ന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.പുതിയ മരുന്നുകള്‍ സ്റ്റോക്ക് എത്തിയതിന് പിന്നാലെയാണ് നടപടി.
നേരത്തെ നല്‍കിയ മരുന്നുകളില്‍ ക്ലിനിക്കല്‍ ട്രയല്‍ എന്ന സ്റ്റിക്കര്‍ പതിച്ചിരുന്നു. എന്നാല്‍ മരുന്നുകളുടെ ഗുണനിലവാരത്തില്‍ പ്രശ്‌നമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.എസ്എംഎ രോഗികള്‍ക്ക് മരുന്ന് മാറ്റാനുള്ള ഉത്തരവ് എല്‍ഡിഎഫ് സര്‍ക്കാര്‍ കാലത്തേതെന്ന വാദമാണ് ആരോഗ്യമന്ത്രി കെ മുരളീധരന്‍ ഉന്നയിച്ചത്. എന്നാല്‍ ജൂലൈ ഏഴിന് കെ മുരളീധരന്‍ മന്ത്രിയായ ശേഷമാണ് തീരുമാനം സംബന്ധിച്ച് ഉത്തരവിറങ്ങിയത്. കെ മുരളീധരന്‍ ഫയല്‍ കണ്ട ശേഷമായിരുന്നു തീരുമാനം. ജൂണ്‍ ഒമ്പതിന് ആരോഗ്യ സെക്രട്ടറി ഫയല്‍ മന്ത്രിക്ക് നല്‍കിയെന്നും ജൂണ്‍ 18ന് കെ മുരളീധരന്‍ അനുകൂല തീരുമാനം എടുത്തെന്നും രേഖകളില്‍ വ്യക്തമായിരുന്നു
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
കോവളം സ്പാ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
-
പിണറായിക്ക് ആശ്വാസം ; വിജിലൻസ് അന്വേഷണത്തിന് സുപ്രീം കോടതിയുടെ സ്റ്റേ
-
വൻ ആയുധശേഖരം ; 500ൽ അധികം തോക്കുകൾ പൂജക്കുവെച്ച് യുപി എംഎൽഎ രാജാ ഭയ്യ
-
ഫേസ്ബുക്ക് പോസ്റ്റിലൂടെ അപകീർത്തിപ്പെടുത്തിയെന്ന സിപിഎം നേതാവിന്‍റെ പരാതി ; ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസെടുത്ത് പോലീസ്
-
കോട്ടയം പാമ്പാടിയിൽ വാഹനാപകടം ; രണ്ട് യുവതികൾക്ക് ദാരുണാന്ത്യം





