Skip to content

കോടതിയിൽ മാപ്പപേക്ഷിച്ച് സി.ജെ.പി നേതാക്കൾ ; ജന്തർ മന്തറിൽ ഇനി സമരത്തിനില്ലെന്ന് ഉറപ്പ്

ഡൽഹി: ജന്തർ മന്തർ സമരവേദിയല്ലാതെ തുടരുന്നിടത്തോളം അവിടെ പ്രതിഷേധിക്കുകയോ പ്രതിഷേധങ്ങൾക്ക് ആഹ്വാനം ചെയ്യുകയോ ഇല്ലെന്ന് സി.ജെ.പി നേതാക്കളായ സൗരവ് ദാസും അശുതോഷ് റാങ്കയും കോടതിയിൽ ഉറപ്പുനൽകി. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കോടതി ഇരുവരെയും മോചിപ്പിക്കാൻ ഉത്തരവിട്ടത്. ഉത്തരവ് പുറത്തുവന്നതിനെ തുടർന്ന് ഇരുവരും ഡൽഹിയിലെ തിഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങി.

ജന്തർ മന്തർ അംഗീകൃത സമര കേന്ദ്രമമാകുന്നത് വരെ അവിടെ പ്രതിഷേധങ്ങൾ സംഘടിപ്പിക്കില്ലെന്നും സമാധാനാന്തരീക്ഷവും ക്രമസമാധാനവും തകർക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടില്ലെന്നും ഇരുവരും കോടതിയിൽ എഴുതി നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ഭാവിയിൽ നടത്തുന്ന എല്ലാ പ്രതിഷേധങ്ങളും ഭരണഘടനാപരമായ അതിരുകൾക്കുള്ളിൽ നിന്നുകൊണ്ട് മാത്രമായിരിക്കുമെന്നും ഇരുവരും ഉറപ്പുനൽകി. കൂടാതെ, ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ മാധ്യമങ്ങളോട് മജിസ്‌ട്രേറ്റ് കോടതിയെ അധിക്ഷേപിക്കുന്ന രീതിയിൽ നടത്തിയ പ്രതികരണങ്ങളിൽ ഇരുവരുടെയും അഭിഭാഷകർ കോടതിയിൽ മാപ്പപേക്ഷിച്ചു. ഇനിമേലിൽ ഇത്തരത്തിലുള്ള പെരുമാറ്റം ആവർത്തിക്കില്ലെന്നും കോടതിക്ക് ഉറപ്പുനൽകിയിട്ടുണ്ട്.

ഇരുവരും 50,000 രൂപ വീതമുള്ള വ്യക്തിഗത ബോണ്ടും തുല്യ തുകയ്ക്കുള്ള ജാമ്യക്കാരെയും ഹാജരാക്കിയതിൻ്റെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചത്. കേസിന്റെ തുടർന്നുള്ള അന്വേഷണ നടപടികളുമായി നേതാക്കൾ സഹകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. കേസ് തുടർ നടപടികൾക്കായി ഒക്ടോബർ 23-ന് വൈകുന്നേരം 3 മണിക്ക് വീണ്ടും പരിഗണിക്കും.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. പിണറായിക്ക് ആശ്വാസം ; വിജിലൻസ് അന്വേഷണത്തിന് സുപ്രീം കോടതിയുടെ സ്റ്റേ

  2. വൻ ആയുധശേഖരം ; 500ൽ അധികം തോക്കുകൾ പൂജക്കുവെച്ച് യുപി എംഎൽഎ രാജാ ഭയ്യ

  3. ഫേസ്ബുക്ക് പോസ്റ്റിലൂടെ അപകീർത്തിപ്പെടുത്തിയെന്ന സിപിഎം നേതാവിന്‍റെ പരാതി ; ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസെടുത്ത് പോലീസ്

  4. കോട്ടയം പാമ്പാടിയിൽ വാഹനാപകടം ; രണ്ട് യുവതികൾക്ക് ദാരുണാന്ത്യം

  5. കോവളം സ്പാ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

Share on WhatsApp

Share this story

കോടതിയിൽ മാപ്പപേക്ഷിച്ച് സി.ജെ.പി നേതാക്കൾ ; ജന്തർ മന്തറിൽ ഇനി സമരത്തിനില്ലെന്ന് ഉറപ്പ് pathanamthittamedia.com