റെയ്‌ഹാൻ വാദ്രയുടെ ഫോട്ടോ എക്‌സിബിഷനിൽ വൻ വിവാദം ; ഡൽഹി പ്രക്ഷോഭ ചിത്രങ്ങൾ നീക്കം ചെയ്തു
ഡൽഹി: കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ മകൻ റെയ്‌ഹാൻ വാദ്രയുടെ ചിത്രപ്രദർശനത്തിന് ഡൽഹിയിൽ വിലക്ക്. പ്രദർശനത്തിനായി എത്തിച്ച ചിത്രങ്ങൾ എത്രയും വേഗം നീക്കം ചെയ്യണമെന്ന് ബിക്കാനീർ ഹൗസ് അധികൃതർ റെയ്‌ഹാൻ വാദ്രയോട് ആവശ്യപ്പെട്ടു. ദില്ലിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് നടന്ന പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട ചിത്രങ്ങളടക്കം പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഇതാണ് പ്രദർശനം വിലക്കാൻ കാരണമെന്നാണ് അറിയുന്നത്.
പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചിത്രങ്ങൾ അനുചിതമാണെന്ന് ഡൽഹി പൊലീസ് വ്യക്തമാക്കിയതായും, ദേശീയ പതാകയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ പ്രദർശനത്തിൽ നിന്ന് നീക്കം ചെയ്യാൻ ആവശ്യപ്പെട്ടതായും റെയ്‌ഹാൻ വാദ്ര പറഞ്ഞു. എന്നാൽ ഈ നിർദ്ദേശം താൻ പൂർണ്ണമായും നിരസിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. എങ്കിലും, ഇപ്പോഴത്തെ സാഹചര്യത്തിൽ ബിക്കാനീർ ഹൗസിൽ നിശ്ചയിച്ച ചിത്രപ്രദർശനം ഭാഗികമായി മാത്രമായിരിക്കും നടക്കുകയെന്നും ഇതിൽ ഉൾപ്പെടുത്താൻ കഴിയാത്ത മുഴുവൻ ചിത്രങ്ങളുടെയും പ്രദർശനം മറ്റൊരു വേദിയിൽ നടത്തുമെന്നും റെയ്‌ഹാൻ വാദ്ര അറിയിച്ചു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India news-
”ആരുടെ സന്ദേശവുമായിട്ടായിരുന്നു ആ കൂടിക്കാഴ്ച?”; ഹർദീപ് പുരി-എപ്സ്റ്റീൻ ചിത്രങ്ങൾ പുറത്തുവന്നതോടെ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം
-
കോടതിയിൽ മാപ്പപേക്ഷിച്ച് സി.ജെ.പി നേതാക്കൾ ; ജന്തർ മന്തറിൽ ഇനി സമരത്തിനില്ലെന്ന് ഉറപ്പ്
-
എച്ച്.ഡി.എഫ്.സി ബാങ്കിൽ വിവരച്ചോർച്ച ; രണ്ട് മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ ആഭ്യന്തര അന്വേഷണം
Most read
-
കോവളം സ്പാ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
-
പിണറായിക്ക് ആശ്വാസം ; വിജിലൻസ് അന്വേഷണത്തിന് സുപ്രീം കോടതിയുടെ സ്റ്റേ
-
വൻ ആയുധശേഖരം ; 500ൽ അധികം തോക്കുകൾ പൂജക്കുവെച്ച് യുപി എംഎൽഎ രാജാ ഭയ്യ
-
ഫേസ്ബുക്ക് പോസ്റ്റിലൂടെ അപകീർത്തിപ്പെടുത്തിയെന്ന സിപിഎം നേതാവിന്‍റെ പരാതി ; ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസെടുത്ത് പോലീസ്
-
കോട്ടയം പാമ്പാടിയിൽ വാഹനാപകടം ; രണ്ട് യുവതികൾക്ക് ദാരുണാന്ത്യം


