”ആരുടെ സന്ദേശവുമായിട്ടായിരുന്നു ആ കൂടിക്കാഴ്ച?”; ഹർദീപ് പുരി-എപ്സ്റ്റീൻ ചിത്രങ്ങൾ പുറത്തുവന്നതോടെ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം
ന്യൂഡൽഹി: പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി ലൈംഗിക കുറ്റവാളിയായിരുന്ന ജെഫ്രി എപ്സ്റ്റീനുമായി കൂടിക്കാഴ്ച നടത്തിയ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രതിപക്ഷ നേതാക്കള്‍. കോണ്‍ഗ്രസ്, ടിഎംസി, എന്‍സിപി (എസ്പി) ഉള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കളാണ് ഹര്‍ദീപ് സിംഗ് പുരി ജെഫ്രി എപ്സ്റ്റീനുമായി നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയെ കുറിച്ച് ഉത്തരം നല്‍കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ എക്‌സില്‍ പോസ്റ്റ് ചെയ്താണ് നേതാക്കള്‍ രംഗത്തെത്തിയത്. എപ്സ്റ്റീനെ ‘ഒരു പ്രതിനിധി സംഘത്തിന്റെ ഭാഗമായി’ നേരത്തെ കണ്ടുവെന്ന് ഹര്‍ദീപ് പുരി മുമ്പ് നടത്തിയ പ്രസ്താവനയെ ലക്ഷ്യവെച്ചാണ് പ്രതിപക്ഷത്തിന്റെ നീക്കം.
എപ്സ്റ്റീനെ ‘ഒറ്റയ്ക്ക് നേരിട്ട്’ കണ്ടിട്ടില്ലെന്ന ഹര്‍ദീപ് പുരിയുടെ വാദത്തെ കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനേറ്റ് ചോദ്യം ചെയ്തു. മോദി ഇങ്ങനെയുള്ള ആളുകളെയാണോ ഇഷ്ടപ്പെടുന്നതെന്നും ഇത്തരം ആളുകളാണോ അദ്ദേഹത്തിന് ചുറ്റും ഉണ്ടായിരിക്കേണ്ടതെന്നും ചോദ്യമുയര്‍ന്നു. ആര്‍എസ്എസിനും വലതുപക്ഷത്തിനും ഒരിക്കലും സ്ത്രീകളെ തുല്യരായി ബഹുമാനിക്കാനും പരിഗണിക്കാനും കഴിയാത്തതിന് കൂടുതല്‍ തെളിവ് ആവശ്യമുണ്ടോ? എന്നും കോണ്‍ഗ്രസ് നേതാവ് ചോദിച്ചു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India newsMost read
-
കോവളം സ്പാ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
-
പിണറായിക്ക് ആശ്വാസം ; വിജിലൻസ് അന്വേഷണത്തിന് സുപ്രീം കോടതിയുടെ സ്റ്റേ
-
വൻ ആയുധശേഖരം ; 500ൽ അധികം തോക്കുകൾ പൂജക്കുവെച്ച് യുപി എംഎൽഎ രാജാ ഭയ്യ
-
ഫേസ്ബുക്ക് പോസ്റ്റിലൂടെ അപകീർത്തിപ്പെടുത്തിയെന്ന സിപിഎം നേതാവിന്‍റെ പരാതി ; ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസെടുത്ത് പോലീസ്
-
കോട്ടയം പാമ്പാടിയിൽ വാഹനാപകടം ; രണ്ട് യുവതികൾക്ക് ദാരുണാന്ത്യം





