ഖത്തറിലെ കെഎംസിസി ഓഫിസിലെ കവർച്ച ; കീഴടങ്ങി ബിജെപി പ്രാദേശിക നേതാവ്
കോഴിക്കോട്: ഖത്തറിലെ കെഎംസിസി ഓഫിസിൽ റൂം ബോയിയെ കെട്ടിയിട്ട് എട്ട് കോടി രൂപ കവർന്ന കേസിൽ ഒരാൾ കോഴിക്കോട് പോലീസിൽ കീഴടങ്ങി. ബിജെപി പ്രാദേശിക നേതാവ് കോഴിക്കോട് കൊയിലാണ്ടി സ്വദേശി പരപ്പിൽ ബാലകൃഷ്ണൻ ആണ് കീഴടങ്ങിയത്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി ആയിരുന്നു ഇയാൾ.കേസിൽ ആകെ ആറ് പ്രതികളാണുള്ളത്. 2025 സെപ്റ്റംബർ 18ന് അൽ തുമാമയിലെ കെഎംസിസി ഓഫിസിലാണ് കവർച്ച നടന്നത്. കെട്ടിടത്തിൽ ഉണ്ടായിരുന്ന റൂം ബോയിയുടെ കൈയും കാലും കെട്ടിയിട്ട ശേഷം ഓഫിസ് റൂമിലെ സ്ട്രോങ് റൂം ഗ്യാസ് കട്ടർ ഉപയോഗിച്ച് തകർത്ത് 31 ലക്ഷം റിയാൽ (ഏകദേശം 8.06 കോടി രൂപ) കവരുകയായിരുന്നു.
കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ പ്രകാരം ആറ് പ്രതികളാണുള്ളത്.പികെ അബ്ദുൽ റഹീം നൽകിയ പരാതിയിൽ 2026 സെപ്റ്റംബർ 15നാണ് കൊയിലാണ്ടി പോലീസ് കേസ് എടുത്തത്. ബോംബെ ഷാജി, റാഷി, സാലിഹ് എന്ന ബാവ, ഹസൻ എന്ന മമ്മാലി, നിസാർ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. ബോംബെ ഷാജി, റാഷി, സാലിഹ് എന്നിവർ ഗുഢാലോചന നടത്തുകയും ബാലകൃഷ്ണൻ, ഹസൻ, നിസാർ എന്നിവരുടെ സഹായത്തോടെ കവർച്ച നടത്തുകയായിരുന്നുവെന്നുമാണ് പരാതിയിലുള്ളത്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala news-
കടുത്ത പ്രതിഷേധത്തിനൊടുവിൽ പിന്മാറ്റം ; ‘ക്ലിനിക്കൽ ട്രയൽ’ എന്ന് രേഖപ്പെടുത്തിയ SMA മരുന്നുകൾ തിരിച്ചെടുത്ത് SAT ആശുപത്രി
-
വാൽപ്പാറയിൽ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന വിനോദസഞ്ചാരികൾക്ക് നേരെ കാട്ടുപോത്തിന്റെ ആക്രമണം
-
ഇടുക്കി പീരുമേട്ടിൽ ഇരട്ടക്കൊലപാതകം ; കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി
Most read
-
പിണറായിക്ക് ആശ്വാസം ; വിജിലൻസ് അന്വേഷണത്തിന് സുപ്രീം കോടതിയുടെ സ്റ്റേ
-
വൻ ആയുധശേഖരം ; 500ൽ അധികം തോക്കുകൾ പൂജക്കുവെച്ച് യുപി എംഎൽഎ രാജാ ഭയ്യ
-
ഫേസ്ബുക്ക് പോസ്റ്റിലൂടെ അപകീർത്തിപ്പെടുത്തിയെന്ന സിപിഎം നേതാവിന്‍റെ പരാതി ; ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസെടുത്ത് പോലീസ്
-
കോട്ടയം പാമ്പാടിയിൽ വാഹനാപകടം ; രണ്ട് യുവതികൾക്ക് ദാരുണാന്ത്യം
-
കോവളം സ്പാ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്


