Skip to content

ആണവ ഭീഷണിക്കെതിരെ നെതന്യാഹുവിന്റെ കടുപ്പിച്ച നിലപാട് ; ഇറാൻ ഭരണകൂടത്തിന്റെ പതനം ലക്ഷ്യമെന്ന് പ്രഖ്യാപനം

ടെല്‍ അവീവ്: ഇറാന്‍ വീണ്ടും ആണവായുധങ്ങള്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചെന്ന് ആരോപിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഇറാനില്‍ നിന്നുള്ള ഈ ഭീഷണി ഇല്ലാതാക്കാനുള്ള ഏക മാര്‍ഗം ഇറാനിയന്‍ ഭരണകൂടത്തെ അധികാരത്തില്‍ നിന്ന് നീക്കുകയാണെന്നും നെതന്യാഹു പറഞ്ഞു. ഇറാന്‍ ഇസ്രായേലിനെ ആക്രമിച്ചാല്‍ ഇറാന്‍ കത്തുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി ഇസ്രായേല്‍ കാറ്റ്‌സും മുന്നറിയിപ്പ് നല്‍കി. ഇറാനിയന്‍ ഭരണകൂടം നേരിട്ട സംഭവങ്ങളില്‍ നിന്ന് പാഠം പഠിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പിതാവിന്റെ പാത പിന്തുടരാനാണ് ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമേനി തീരുമാനിച്ചിരിക്കുന്നതെന്ന് നെതന്യാഹു പറഞ്ഞു. ഈ ഭീഷണി ഇല്ലാതാക്കുന്നതിനായി ഇറാനിയന്‍ ഭരണകൂടത്തെ അധികാരത്തില്‍ നിന്ന് നീക്കാന്‍ സൈന്യത്തിനും മൊസാദിനും സുരക്ഷാ ഏജന്‍സികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും നെതന്യാഹു.അടുത്തയാഴ്ച ഇസ്രായേലില്‍ നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇറാനും ഇറാന്റെ പിന്തുണയുള്ള സായുധസംഘങ്ങളും ആക്രമണങ്ങള്‍ക്ക് ശ്രമിച്ചേക്കാമെന്നും ഇസ്രായേല്‍ പ്രതിരോധ മന്ത്രി മുന്നറിയിപ്പ് നല്‍കി. ഇറാനിയന്‍ ഭരണകൂടം ഏറ്റവും ദുര്‍ബലമായ ഘട്ടത്തിലാണെന്നും ഈ സാഹചര്യം ഇസ്രായേലിനെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ ഇറാനെ പ്രേരിപ്പിച്ചേക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഇറാന്‍ ഭരണകൂടത്തിലെ ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്ത് സംസാരിച്ച അദ്ദേഹം, അവരുടെ നീക്കങ്ങള്‍ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും അവയെ പ്രതിരോധിക്കാന്‍ തയ്യാറാണെന്നും വ്യക്തമാക്കി. ഇറാന്‍ ഇസ്രായേലിനെ ആക്രമിച്ചാല്‍ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. പിണറായിക്ക് ആശ്വാസം ; വിജിലൻസ് അന്വേഷണത്തിന് സുപ്രീം കോടതിയുടെ സ്റ്റേ

  2. വൻ ആയുധശേഖരം ; 500ൽ അധികം തോക്കുകൾ പൂജക്കുവെച്ച് യുപി എംഎൽഎ രാജാ ഭയ്യ

  3. ഫേസ്ബുക്ക് പോസ്റ്റിലൂടെ അപകീർത്തിപ്പെടുത്തിയെന്ന സിപിഎം നേതാവിന്‍റെ പരാതി ; ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസെടുത്ത് പോലീസ്

  4. കോട്ടയം പാമ്പാടിയിൽ വാഹനാപകടം ; രണ്ട് യുവതികൾക്ക് ദാരുണാന്ത്യം

  5. കോവളം സ്പാ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

Share on WhatsApp

Share this story

ആണവ ഭീഷണിക്കെതിരെ നെതന്യാഹുവിന്റെ കടുപ്പിച്ച നിലപാട് ; ഇറാൻ ഭരണകൂടത്തിന്റെ പതനം ലക്ഷ്യമെന്ന് പ്രഖ്യാപനം pathanamthittamedia.com