ബംഗ്ലാദേശ് പൗരന്മാരുടെ വധശിക്ഷ ; സൗദി അറേബ്യയുടെ നടപടിയിൽ കടുത്ത പ്രതിഷേധവുമായി ബംഗ്ലാദേശ്
ധാക്ക: സൗദി അറേബ്യയില്‍ ബംഗ്ലാദേശ് സ്വദേശികളെ വധശിക്ഷയ്ക്ക് വിധേയമാക്കിയതില്‍ പ്രതിഷേധം ശക്തം. ബംഗ്ലാദേശിനെ അറിയിക്കാതെ വധശിക്ഷ നടപ്പാക്കിയതിനെ ചോദ്യം ചെയ്ത് രാജ്യം സൗദിയെ സമീപിച്ചിട്ടുണ്ട്. വിഷയത്തില്‍ താന്‍ വളരെ നിരാശനാണെന്നും എന്തിന് വധശിക്ഷ നടപ്പാക്കി, എന്തുകൊണ്ട് വധശിക്ഷയെ കുറിച്ച് അറിയിച്ചില്ലെന്നും ബംഗ്ലാദേശ് വിദേശകാര്യ സഹമന്ത്രി ഹുമയൂണ്‍ കൊബിര്‍ പ്രതികരിച്ചു.’വിഷയത്തെ കുറിച്ച് ഞങ്ങളുടെ നല്ല ഉഭയകക്ഷി പങ്കാളിയായ ബംഗ്ലാദേശിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. വിവരങ്ങള്‍ കൈമാറുന്നതില്‍ എന്തുകൊണ്ട് വിടവ് സംഭവിച്ചെന്നും ചോദിച്ചിട്ടുണ്ട്’, അദ്ദേഹം പറഞ്ഞു.
കുറ്റകൃത്യത്തെ കുറിച്ചും നിയമനടപടികളെ കുറിച്ചുമുള്ള വിവരങ്ങള്‍ ആവശ്യപ്പെട്ട് ബംഗ്ലാദേശ് സൗദി സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ടെന്ന് വിദേശകാര്യ സഹമന്ത്രി ശമാ ഒബെയ്ദ് ഇസ്‌ലാമും പ്രതികരിച്ചിട്ടുണ്ട്. സൗദി സര്‍ക്കാരില്‍ നിന്ന് വിവരങ്ങള്‍ ലഭിച്ചതിന് ശേഷം മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നത് അടക്കമുള്ള കാര്യങ്ങളിലേക്ക് സര്‍ക്കാര്‍ കടക്കുമെന്നും വിദേശത്തുള്ള ബംഗ്ലാദേശികളുടെ ക്ഷേമവും താല്‍പര്യങ്ങളും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from World
More More from World newsMost read
-
പിണറായിക്ക് ആശ്വാസം ; വിജിലൻസ് അന്വേഷണത്തിന് സുപ്രീം കോടതിയുടെ സ്റ്റേ
-
വൻ ആയുധശേഖരം ; 500ൽ അധികം തോക്കുകൾ പൂജക്കുവെച്ച് യുപി എംഎൽഎ രാജാ ഭയ്യ
-
ഒക്ടോബർ 24 ന് പത്തനംതിട്ടയിൽ എൽ.ഡി.എഫ് പ്രഖ്യാപിച്ച ഹർത്താലിൽ മാറ്റമില്ലെന്ന് സി.പി.എം
-
ഫേസ്ബുക്ക് പോസ്റ്റിലൂടെ അപകീർത്തിപ്പെടുത്തിയെന്ന സിപിഎം നേതാവിന്‍റെ പരാതി ; ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസെടുത്ത് പോലീസ്
-
കോട്ടയം പാമ്പാടിയിൽ വാഹനാപകടം ; രണ്ട് യുവതികൾക്ക് ദാരുണാന്ത്യം





