9 വയസ്സുകാരിയെ പീഡിപ്പിച്ച പ്രതി റിമാൻഡിൽ
പന്തളം : 9 വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച ചെയ്യുകയും തുടർന്ന് പോലീസിന്റെ കണ്ണുവെട്ടിച്ച് ഒളിച്ചു നടക്കുകയും ചെയ്തിരുന്ന പ്രതിയെ പന്തളം സർക്കിൾ ഇൻസ്പെക്ടർ സി ബാബു കുറുപ്പിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. കൊടുമൺ പോലീസ് സ്റ്റേഷൻ പരിധിയിൽ ബഥനി കോൺവെന്റിന് സമീപം കല്ലുവിളയിൽ വീട്ടിൽ ജോസഫ് (42) ആണ് പിടിയിലായത്. പന്തളം പോലീസിന്റെയും കൊടുമൺ പോലീസിന്റെയും സംയുക്ത നീക്കത്തിലാണ് പ്രതി അറസ്റ്റിൽ ആയത്. 2024 ഏപ്രിൽ മാസത്തിലാണ് ഇയാൾ 9 വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയെ അതിക്രൂരമായി പീഡനത്തിനിരയാക്കിയത്. തുടർന്ന് പലയിടങ്ങളിലായി മാറിമാറി താമസിച്ചുവരികയായിരുന്നു.
പീഡന വിവരം കുട്ടി ബന്ധുക്കളോട് പറഞ്ഞതിൻ പ്രകാരം ഇപ്പോൾ കൊടുമൺ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും പന്തളം സർക്കിൾ ഇൻസ്പെക്ടർ സി ബാബുക്കുറുപ്പിന്റെ നേതൃത്വത്തിൽ എഎസ്ഐ ഷൈൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ സുരേഷ് കുമാർ , കൊടുമൺ എസ്ഐ (എസ്എച്ച്ഒ) ഷിജു പി സാം , എഎസ്ഐ പ്രശാന്ത് എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പത്തനംതിട്ട അഡീഷണൽ ജില്ലാ ആൻഡ് സെഷൻസ്കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
കോവളം സ്പാ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
-
പിണറായിക്ക് ആശ്വാസം ; വിജിലൻസ് അന്വേഷണത്തിന് സുപ്രീം കോടതിയുടെ സ്റ്റേ
-
വൻ ആയുധശേഖരം ; 500ൽ അധികം തോക്കുകൾ പൂജക്കുവെച്ച് യുപി എംഎൽഎ രാജാ ഭയ്യ
-
ഫേസ്ബുക്ക് പോസ്റ്റിലൂടെ അപകീർത്തിപ്പെടുത്തിയെന്ന സിപിഎം നേതാവിന്‍റെ പരാതി ; ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസെടുത്ത് പോലീസ്
-
കോട്ടയം പാമ്പാടിയിൽ വാഹനാപകടം ; രണ്ട് യുവതികൾക്ക് ദാരുണാന്ത്യം





