എൻഎസ്എസിനെതിരായ സംഘടിത നീക്കത്തിനു പിന്നിൽ മാഫിയയെന്ന് ജി. സുകുമാരൻ നായർ
ചങ്ങനാശേരി: സാമൂഹികനീതിക്കായി എൻഎസ്എസ് എന്നും നിലകൊള്ളുമെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. മുന്നോക്ക സമുദായങ്ങൾക്ക് അർഹമായ പരിഗണന നൽകാൻ രാഷ്ട്രീയ പാർട്ടികൾ തയാറാകുന്നില്ലെന്നും മറ്റു വിഭാഗങ്ങൾക്ക് ആനുകൂല്യങ്ങൾ വാരിക്കോരി നൽകുന്ന സമീപനമാണ് പിന്തുടരുന്നതെന്നും അദ്ദേഹം ആരോപിച്ചു. 113-ാമത് വിജയദശമി നായർ മഹാസമ്മേളനത്തിലും ചങ്ങനാശേരി താലൂക്ക് യൂണിയന്റെ നവതി ആഘോഷങ്ങളുടെ ഉദ്ഘാടനച്ചടങ്ങിലും സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്നോക്ക സമുദായങ്ങളുടെ പിന്തുണയില്ലാതെയും ഭരണം നേടാമെന്ന ചിന്തയാണ് രാഷ്ട്രീയ പാർട്ടികൾക്കുള്ളതെന്ന് സുകുമാരൻ നായർ പറഞ്ഞു. സമുദായത്തിന് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന കാര്യം രാഷ്ട്രീയ രംഗത്തുള്ള സമുദായാംഗങ്ങൾ ഗൗരവമായി മനസ്സിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എൻഎസ്എസിന്റെ പ്രവർത്തനങ്ങളെ ഇകഴ്ത്തിക്കാട്ടാൻ ചിലർ നിയമപോരാട്ടങ്ങൾ നടത്തുകയാണെന്ന് സുകുമാരൻ നായർ ആരോപിച്ചു. നിരവധി കേസുകൾ നൽകിയിട്ടും അവയിലൊന്നും എതിരാളികൾക്ക് അനുകൂലമായ ഫലമുണ്ടായിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. കോടതികളെ എൻഎസ്എസ് സ്വാധീനിച്ചെന്ന ആരോപണങ്ങൾ സംഘടനയെ മാത്രമല്ല കോടതിയെയും അപമാനിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala news-
കടുത്ത പ്രതിഷേധത്തിനൊടുവിൽ പിന്മാറ്റം ; ‘ക്ലിനിക്കൽ ട്രയൽ’ എന്ന് രേഖപ്പെടുത്തിയ SMA മരുന്നുകൾ തിരിച്ചെടുത്ത് SAT ആശുപത്രി
-
വാൽപ്പാറയിൽ ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന വിനോദസഞ്ചാരികൾക്ക് നേരെ കാട്ടുപോത്തിന്റെ ആക്രമണം
-
ഇടുക്കി പീരുമേട്ടിൽ ഇരട്ടക്കൊലപാതകം ; കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെയും ഭാര്യാമാതാവിനെയും യുവാവ് വെട്ടിക്കൊലപ്പെടുത്തി
Most read
-
പിണറായിക്ക് ആശ്വാസം ; വിജിലൻസ് അന്വേഷണത്തിന് സുപ്രീം കോടതിയുടെ സ്റ്റേ
-
വൻ ആയുധശേഖരം ; 500ൽ അധികം തോക്കുകൾ പൂജക്കുവെച്ച് യുപി എംഎൽഎ രാജാ ഭയ്യ
-
ഒക്ടോബർ 24 ന് പത്തനംതിട്ടയിൽ എൽ.ഡി.എഫ് പ്രഖ്യാപിച്ച ഹർത്താലിൽ മാറ്റമില്ലെന്ന് സി.പി.എം
-
ഫേസ്ബുക്ക് പോസ്റ്റിലൂടെ അപകീർത്തിപ്പെടുത്തിയെന്ന സിപിഎം നേതാവിന്‍റെ പരാതി ; ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസെടുത്ത് പോലീസ്
-
കോട്ടയം പാമ്പാടിയിൽ വാഹനാപകടം ; രണ്ട് യുവതികൾക്ക് ദാരുണാന്ത്യം


