റാന്നി ഉതിമൂട്ടിൽ കണ്ടെയ്നർ ലോറി നീർപ്പാലത്തിൽ ഇടിച്ചുകയറി ; ഗതാഗതം സ്തംഭിച്ചു
റാന്നി : പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന പാതയിൽ റാന്നിക്കും ഉതിമൂടിനും ഇടയിലുള്ള പമ്പ ഇറിഗേഷൻ പ്രൊജക്റ്റ് നീർപ്പാലത്തിന് അടിയിൽ വീണ്ടും വൻ അപകടം. പത്തനംതിട്ട ഭാഗത്തുനിന്ന് വന്ന വലിയ കണ്ടെയ്നർ ലോറി കനാലിന്റെ അടിയിലേക്ക് കയറുകയായിരുന്നു. കനത്ത മഴയും ഇരുട്ടും കാരണം ഡ്രൈവർക്ക് കനാലിന്റെ ഉയരക്കുറവ് തിരിച്ചറിയാൻ സാധിക്കാത്തതാണ് അപകടത്തിന് കാരണമായത്. അപകടത്തെ തുടർന്ന് വാഹനം കനാലിനുള്ളിൽത്തന്നെ കുടുങ്ങിക്കിടക്കുകയാണ്. മഴ തുടരുന്നതിനാൽ വാഹനം പുറത്തെടുക്കാനുള്ള ശ്രമങ്ങൾ വൈകുന്നുണ്ട്. സംഭവസ്ഥലത്ത് അധികൃതർ വൈകിയെത്തിയത് ഗതാഗതക്കുരുക്കിനും ഇടയാക്കി. അറുപത് വർഷത്തിലേറെ പഴക്കമുള്ള ഈ കനാലിന് താഴെയുള്ള റോഡ് വീതികൂട്ടി ടാർ ചെയ്തതോടെയാണ് ഇവിടെ അപകടങ്ങൾ പതിവായത്.
ഗൂഗിൾ മാപ്പ് നോക്കി എത്തുന്ന വലിയ ചരക്കുവാഹനങ്ങളാണ് പ്രധാനമായും ഇവിടെ കുടുങ്ങുന്നത്. ആഴ്ചയിൽ കുറഞ്ഞത് ഒരു വാഹനമെങ്കിലും ഇവിടെ കനാലിൽ ഇടിക്കുന്നത് സ്ഥിരം കാഴ്ചയായി മാറിയിരിക്കുകയാണ്. ഈ വഴിയുള്ള വലിയ വാഹനങ്ങളുടെ യാത്ര വൻ അപകട ഭീഷണി ഉയർത്തുന്നതിനാൽ പോലീസും മോട്ടോർ വാഹന വകുപ്പും റോഡ് സേഫ്റ്റി വിഭാഗവും അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. വലിയ വാഹനങ്ങൾക്കായി ഹൈറ്റ് ബാരിയറുകളോ മുന്നറിയിപ്പ് ബോർഡുകളോ ലൈറ്റുകളോ സ്ഥാപിച്ച് ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നാണ് പ്രധാന ആവശ്യം. ഈ വഴി യാത്ര ചെയ്യുന്ന വലിയ വാഹനങ്ങളുടെ ഡ്രൈവർമാർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta newsMost read
-
പിണറായിക്ക് ആശ്വാസം ; വിജിലൻസ് അന്വേഷണത്തിന് സുപ്രീം കോടതിയുടെ സ്റ്റേ
-
വൻ ആയുധശേഖരം ; 500ൽ അധികം തോക്കുകൾ പൂജക്കുവെച്ച് യുപി എംഎൽഎ രാജാ ഭയ്യ
-
ഫേസ്ബുക്ക് പോസ്റ്റിലൂടെ അപകീർത്തിപ്പെടുത്തിയെന്ന സിപിഎം നേതാവിന്റെ പരാതി ; ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസെടുത്ത് പോലീസ്
-
കോട്ടയം പാമ്പാടിയിൽ വാഹനാപകടം ; രണ്ട് യുവതികൾക്ക് ദാരുണാന്ത്യം
-
ഒക്ടോബർ 24 ന് പത്തനംതിട്ടയിൽ എൽ.ഡി.എഫ് പ്രഖ്യാപിച്ച ഹർത്താലിൽ മാറ്റമില്ലെന്ന് സി.പി.എം





