Skip to content

പത്തനംതിട്ട ജില്ലാ പോലീസിന് 24 സീറ്റുകളുള്ള എ.സി.ബസ് ഉള്‍പ്പെടെ പുതിയ ആറുവാഹനങ്ങള്‍ : ജില്ലാ പോലീസ് മേധാവി ഫ്ലാഗ് ഓഫ് ചെയ്തു

പത്തനംതിട്ട : കേരള പോലീസ് സേനയുടെ പ്രവർത്തന ക്ഷമതയും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതിന്റെ  ഭാഗമായി 164 പുതിയ വാഹനങ്ങൾ അനുവദിച്ചതിലൂടെ ജില്ലയ്ക്ക് ലഭിച്ച ആറുവാഹനങ്ങള്‍ ജില്ല പോലീസ് മേധാവി ആര്‍.ആനന്ദ് ഫ്ലാഗ് ഓഫ് ചെയ്തു. 24 സീറ്റുകളുള്ള എ.സി.ബസ് ഉള്‍പ്പെടെയാണ് ഫ്ലാഗ് ഓഫ് ചെയ്തത്. വിവിധ സ്ഥലങ്ങളിലേക്ക് ഡ്യൂട്ടിക്കായി പോകുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് സുഖപ്രദമായി യാത്ര ചെയ്യുന്നതിനുള്ള സൗകര്യം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് എ.സി.ബസ് നല്‍കിയത്. കാലപ്പഴക്കമുള്ള പോലീസ് വാഹനങ്ങള്‍ നീക്കം ചെയ്യുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നു.

ക്രമസമാധാനപാലനം, സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായുള്ള പ്രവർത്തനങ്ങൾ, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, തീവ്രവാദ വിരുദ്ധ നടപടികൾ മുതലായ പോലീസിന്റെ  സുപ്രധാന ചുമതലകൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും പോലീസ് സേനയുടെ ദൈനംദിന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും പുതിയ വാഹനങ്ങൾ സഹായകമാകുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. അഡീഷണൽ ജില്ലാ പോലീസ് സൂപ്രണ്ട് ആർ.ജയരാജ്, കോന്നി എ.എസ്.പി. നിമിഷി ത്രിപാഠി, ഡിസ്ട്രിക്ട് ഹെഡ് ക്വാര്‍ട്ടേഴ്സ് അസിസ്റ്റന്റ് കമാണ്ടന്റ് സന്തോഷ് കുമാർ പി.പി., റിസർവ് ഇൻസ്പെക്ടർ ബിജുലാൽ, എം.ടി.ഓ. പ്രദീപ്‌ കുമാർ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. പിണറായിക്ക് ആശ്വാസം ; വിജിലൻസ് അന്വേഷണത്തിന് സുപ്രീം കോടതിയുടെ സ്റ്റേ

  2. വൻ ആയുധശേഖരം ; 500ൽ അധികം തോക്കുകൾ പൂജക്കുവെച്ച് യുപി എംഎൽഎ രാജാ ഭയ്യ

  3. ഫേസ്ബുക്ക് പോസ്റ്റിലൂടെ അപകീർത്തിപ്പെടുത്തിയെന്ന സിപിഎം നേതാവിന്‍റെ പരാതി ; ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസെടുത്ത് പോലീസ്

  4. കോട്ടയം പാമ്പാടിയിൽ വാഹനാപകടം ; രണ്ട് യുവതികൾക്ക് ദാരുണാന്ത്യം

  5. ഒക്ടോബർ 24 ന് പത്തനംതിട്ടയിൽ എൽ.ഡി.എഫ് പ്രഖ്യാപിച്ച ഹർത്താലിൽ മാറ്റമില്ലെന്ന് സി.പി.എം

Share on WhatsApp

Share this story

പത്തനംതിട്ട ജില്ലാ പോലീസിന് 24 സീറ്റുകളുള്ള എ.സി.ബസ് ഉള്‍പ്പെടെ പുതിയ ആറുവാഹനങ്ങള്‍ : ജില്ലാ പോലീസ് മേധാവി ഫ്ലാഗ് ഓഫ് ചെയ്തു pathanamthittamedia.com