Skip to content

ടെസ്‌ലയുടെ പറക്കും കാർ ഇന്ത്യയിലേക്ക്

ഇന്ത്യൻ വാഹന വിപണിയിൽ വൻ ചർച്ചയായി ടെസ്‌ല റോഡ്‌സ്റ്റർ. ടെസ്‌ലയുടെ പെർഫോമൻസ് ഇലക്ട്രിക് സൂപ്പർകാറായ റോഡ്‌സ്റ്ററിനായി ഇന്ത്യയിൽ ബുക്കിങ് ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. പെർഫോമൻസ് മോഡലിന് 50.06 ലക്ഷം രൂപയും ത്രസ്റ്റ് എഡിഷന് 2.50 കോടി രൂപയുമാണ് ബുക്കിങ് തുകയായി റിപ്പോർട്ട് ചെയ്യുന്നത്. റോഡ്‌സ്റ്റർ പെർഫോമൻസ് മോഡൽ ബുക്ക് ചെയ്യാൻ ആദ്യം 5.01 ലക്ഷം രൂപ മുൻകൂറായി നൽകണം. തുടർന്ന് പത്ത് ദിവസത്തിനുള്ളിൽ ബാക്കി 45.05 ലക്ഷം രൂപ അടയ്ക്കണം. ത്രസ്റ്റ് എഡിഷനും പ്രാരംഭ തുക 5.01 ലക്ഷം രൂപയാണ്. എന്നാൽ, പത്ത് ദിവസത്തിനുള്ളിൽ 2,45,24,000 രൂപ കൂടി അടയ്ക്കണം. നിശ്ചിത സമയത്തിനുള്ളിൽ മുഴുവൻ തുകയും അടച്ചില്ലെങ്കിൽ ബുക്കിങ് റദ്ദാക്കുമെന്നും ആദ്യമായി അടച്ച തുക തിരികെ നൽകുമെന്നുമാണ് റിപ്പോർട്ടുകൾ.

വാഹനത്തിന്റെ ഡെലിവറി എപ്പോൾ ആരംഭിക്കുമെന്ന കാര്യത്തിൽ ടെസ്‌ല ഇതുവരെ വ്യക്തത നൽകിയിട്ടില്ല. വേഗതയും പെർഫോമൻസും മുൻനിർത്തി രൂപകൽപ്പന ചെയ്ത റോഡ്‌സ്റ്ററിന് വെറും 1.9 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മണിക്കൂറിൽ 400 കിലോമീറ്ററിലേറെയാണ് പരമാവധി വേഗത. ഒറ്റത്തവണ പൂർണമായി ചാർജ് ചെയ്താൽ ഏകദേശം 1,000 കിലോമീറ്റർ സഞ്ചരിക്കാനാകുമെന്നും അവകാശപ്പെടുന്നു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. കോവളം സ്പാ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

  2. പിണറായിക്ക് ആശ്വാസം ; വിജിലൻസ് അന്വേഷണത്തിന് സുപ്രീം കോടതിയുടെ സ്റ്റേ

  3. വൻ ആയുധശേഖരം ; 500ൽ അധികം തോക്കുകൾ പൂജക്കുവെച്ച് യുപി എംഎൽഎ രാജാ ഭയ്യ

  4. കോട്ടയം പാമ്പാടിയിൽ വാഹനാപകടം ; രണ്ട് യുവതികൾക്ക് ദാരുണാന്ത്യം

  5. ക്ഷീണത്തിന് മരുന്നുവാങ്ങുവാന്‍ ചെന്ന വൃദ്ധ മാതാവ് തിരികെ ഇറങ്ങിയത്‌ പെട്ടിയില്‍ : തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിക്കെതിരെ ഗുരുതര ആരോപണം

Share on WhatsApp

Share this story

ടെസ്‌ലയുടെ പറക്കും കാർ ഇന്ത്യയിലേക്ക് pathanamthittamedia.com