Skip to content

ക്ഷീണത്തിന് മരുന്നുവാങ്ങുവാന്‍ ചെന്ന വൃദ്ധ മാതാവ് തിരികെ ഇറങ്ങിയത്‌ പെട്ടിയില്‍ : തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിക്കെതിരെ ഗുരുതര ആരോപണം

തിരുവല്ല : ക്ഷീണത്തിന് മരുന്നുവാങ്ങുവാന്‍ തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെത്തിയ വൃദ്ധ മാതാവിനെ പരിശോധനകള്‍ നടത്താതെ ആന്‍ജിയോഗ്രാമും ആന്‍ജിയോപ്ലാസ്റ്റിയും ചെയ്യുകയും തുടര്‍ന്ന് മരണപ്പെടുകയും ചെയ്ത സംഭവത്തില്‍ ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കള്‍ രംഗത്ത്. തിരുവല്ല ആബിച്ചന്‍ പറമ്പില്‍ അന്നമ്മ എബ്രഹാം (76) ആണ് മരണപ്പെട്ടത്. സെപ്റ്റംബര്‍ 12 നാണ് ക്ഷീണവും തളര്‍ച്ചയും മൂലം അന്നമ്മ എബ്രഹാം തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ മരുന്ന് വാങ്ങുവാന്‍ എത്തിയത്. അന്ന് അന്നമ്മ എബ്രഹാമിനെ ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്ത ശേഷം അടുത്ത ദിവസം രാവിലെ ഡോക്ടര്‍ സന്ദര്‍ശിക്കുകയും ഇവര്‍ക്ക് ആന്‍ജിയോഗ്രാം ചെയ്യണമെന്ന് ബന്ധുക്കളെ അറിയിക്കുകയും ചെയ്തു.

അന്നമ്മയുടെ മകന്‍ രാജേഷ്‌ ഓസ്ട്രേലിയയിലാണ് ജോലി ചെയ്യുന്നത്. സഹോദരിയാണ് അമ്മയ്ക്ക് ഒപ്പമുണ്ടായിരുന്നത്. ആന്‍ജിയോഗ്രാം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഒരു ടെക്നീഷ്യന്‍ പുറത്തേക്ക് വരികയും അമ്മയുടെ നില ഗുരുതരമാണെന്ന് ബന്ധുക്കളെ അറിയിക്കുകയും ചെയ്തു. യാതൊരു ക്ഷീണവുമില്ലാതെ ആന്‍ജിയോഗ്രാമിനായി പോയ അമ്മ ഇത്ര പെട്ടെന്ന് എങ്ങനെ ക്ഷീണിതയായി എന്നതായിരുന്നു ബന്ധുക്കളുടെ സംശയം. ഹൃദയത്തില്‍ മുഴുവന്‍ ബ്ലോക്കുകള്‍ ആണെന്നും ഉടന്‍ ആന്‍ജിയോപ്ലാസ്റ്റി നടത്തണമെന്നും ടെക്നീഷ്യന്‍ ബന്ധുക്കളെ അറിയിച്ചു. ഇതിനുശേഷം മൊബൈല്‍ ഫോണില്‍ ചില ഗ്രാഫുകളും ബന്ധുക്കളെ കാണിച്ചു. അന്നമ്മയെ മുറിക്ക് പുറത്തിറക്കുവാനോ സമയം നീട്ടുവാനോ സാധിക്കില്ലെന്ന് ടെക്നീഷ്യന്‍ ബന്ധുക്കളെ ഭയപ്പെടുത്തി.

ഉടന്‍ തന്നെ ശസ്ത്രക്രിയ നടത്തുവാനുള്ള സമ്മതപത്രത്തിലും ബന്ധുക്കളെക്കൊണ്ട് ഒപ്പുവെയ്പ്പിച്ചു. ഡോക്ടറെ ബന്ധുക്കള്‍ കാണുന്നതിന് മുന്‍പാണ് ഒപ്പിട്ടത്.  തുടര്‍ന്ന് ശസ്ത്രക്രിയയും നടത്തി. ഇതിനിടെയില്‍ അമ്മയ്ക്ക് രക്തസ്രാവമുണ്ടായി. ആന്‍ജിയോപ്ലാസ്റ്റിയില്‍ രക്ത സ്രാവമുണ്ടായാല്‍ ഓപ്പണ്‍ ഹാര്‍ട്ട്  സര്‍ജ്ജറി നടത്തണം. എന്നാല്‍ ഇതിനുള്ള സൗകര്യം ഇവിടെ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇതിന് സൗകര്യമുള്ള തിരുവല്ല ബിലിവേഴ്സ് ആശുപത്രിയിലേക്ക് മാറ്റുവാനും ആശുപത്രി അധികൃതര്‍ സമ്മതിച്ചില്ല. ഒടുവില്‍ ചികിത്സ ലഭിക്കാതെ അന്ന എബ്രഹാം മരണപ്പെട്ടു. അമ്മയെ ശസ്ത്രക്രിയ നടത്തിയില്ലായിരുന്നുവെങ്കില്‍ അമ്മ ഇപ്പോഴും ജീവിച്ചിരിക്കുമായിരുന്നുവെന്ന് മകന്‍ രാജേഷ്‌ പറയുന്നു. രക്ത സ്രാവമുണ്ടായാല്‍ ഓപ്പണ്‍ ഹാര്‍ട്ട്  സര്‍ജ്ജറി നടത്തുവാന്‍ ഇവിടെ കാര്‍ഡിയാക് സര്‍ജ്ജന്‍ പോലും ഉണ്ടായിരുന്നില്ല. ഇത് മറച്ചുവെച്ചാണ് ശസ്ത്രക്രിയ നടത്തിയതെന്ന് മകന്‍ രാജേഷ് പറയുന്നു. ഡോ.ജയറാം റെഡ്‌ഡി യാണ് ശസ്ത്രക്രിയ നടത്തിയതെന്നും മകന്‍ പറയുന്നു. ആശുപത്രിക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോവുകയാണ് ബന്ധുക്കള്‍.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. ഗൺമാൻ അഭിലാഷ് മൊഴി മാറ്റി ; കെഎസ്‌യു പ്രവർത്തകർക്കെതിരായ വധശ്രമ കേസിൽ വീണ ജോർജ്ജിന് തിരിച്ചടി

  2. രാഹുൽ ​ഗാന്ധി വിദേശത്ത് പോയ വീഡിയോ സമൂഹമാധ്യമ അക്കൗണ്ടിൽ പങ്കുവെച്ച് ബിജെപി

  3. വാഗമണിലെ ഇന്‍ഫിനിറ്റി പൂളില്‍ 800 അടിയിലേക്ക് വീണ് 28കാരിയായ ഡോക്ടര്‍ ; സാഹസികമായി രക്ഷപ്പെടുത്തി

  4. പ്രതിശ്രുത വരനെ കൊല്ലാൻ നടത്തിയത് വൻ ആസൂത്രണം ; ശുഭ ശങ്കരനാരായണന്റെയും കാമുകന്റെയും ദയാഹർജികൾ തള്ളാൻ ശുപാർശ

  5. പുളിക്കീഴിൽ ചതുപ്പിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിൽ വഴിത്തിരിവ് , അമ്മ കസ്റ്റഡിയിൽ

Share on WhatsApp

Share this story

ക്ഷീണത്തിന് മരുന്നുവാങ്ങുവാന്‍ ചെന്ന വൃദ്ധ മാതാവ് തിരികെ ഇറങ്ങിയത്‌ പെട്ടിയില്‍ : തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിക്കെതിരെ ഗുരുതര ആരോപണം pathanamthittamedia.com