ഡൽഹി പോലീസിനെതിരെ ആഞ്ഞടിച്ച് അണ്ണാമലൈ ; സി.ജെ.പി നേതാക്കളുടെ വിഷയത്തിൽ നിർണ്ണായക നിലപാട്
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സിജെപി) നേതാക്കളായ സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവരെ കസ്റ്റഡിയിൽ വെച്ചിരിക്കുന്ന ഡൽഹി പൊലീസിന്റെ നടപടിയെ വിമർശിച്ച് തമിഴ്‌നാട് മുൻ ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ. സിജെപി നേതാക്കളുടെ തുടർച്ചയായ ജുഡീഷ്യൽ കസ്റ്റഡി രാജ്യത്തെ നിയമവാഴ്ചയെക്കുറിച്ച് ആശങ്കയുണ്ടാക്കുന്നതാണെന്ന് അണ്ണാമലൈ പറഞ്ഞു. ഡൽഹി പോലീസ് നിയമം കൈയിലെടുക്കുകയാണെന്നും പൊലീസിന്റെ ഈ നടപടി യഥാർത്ഥത്തിൽ രാജ്യത്തിന് വലിയ ദ്രോഹമാണ് ചെയ്യുന്നതെന്നും അണ്ണാമലൈ കുറ്റപ്പെടുത്തി.
സിജെപി നടത്തുന്ന ചില പ്രതിഷേധ രീതികളോട് തനിക്ക് വ്യക്തിപരമായി വിയോജിപ്പുണ്ടാകാം, എന്നാൽ അവർ ഉന്നയിക്കുന്ന ചോദ്യങ്ങളെ പൂർണമായി പിന്തുണയ്ക്കുന്നുവെന്ന് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അണ്ണാമലൈ വ്യക്തമാക്കി. ചോദ്യങ്ങൾക്ക് മറുപടി നൽകേണ്ടത് സർക്കാരാണ്. എന്നാൽ ഒരു ചെറിയ നിയമലംഘനത്തിന്റെ പേരിൽ അവരെ അറസ്റ്റ് ചെയ്യുകയും ജയിലിൽ അടച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് അവരെ കൂടുതൽ ശക്തരാക്കുകയേ ഉള്ളൂവെന്നും അണ്ണാമലൈ വ്യക്തമാക്കി.
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് എസ്‌ഐആർ പ്രക്രിയയെ ചോദ്യം ചെയ്യാൻ പൂർണ അവകാശമുണ്ടെന്നും എന്നാൽ അത് ഭരണഘടനാ സ്ഥാപനങ്ങൾക്ക് കേടുപാടുകൾ വരുത്തുന്ന രീതിയിലാകരുതെന്നും അണ്ണാമലൈ പറഞ്ഞു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India news-
ഡൽഹിയിൽ ‘പാറ്റ’ നിഗ്രഹം ; നേതാക്കളുടെ കോലങ്ങൾ കത്തിച്ച് ലാൽ ഹിറ്റ് ജനത പാർട്ടി, പ്രതിഷേധക്കാർക്കെതിരെ രൂക്ഷവിമർശനം!
-
സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ കസ്റ്റഡിയിൽ പീഡിപ്പിക്കുകയാണെന്നും ഇത് ‘ഭരണകൂട സ്പോൺസേർഡ് ഭീകരത’യാണെന്നും ആരോപിച്ച് മമത ബാനർജി
-
ജന്തർ മന്തർ പ്രതിഷേധ കേസ് : സി.ജെ.പിക്ക് വീണ്ടും തിരിച്ചടി; അടിയന്തര ജാമ്യഹർജി രാത്രി പരിഗണിക്കില്ലെന്ന് ദില്ലി ഹൈക്കോടതി
Most read
-
ക്ഷീണത്തിന് മരുന്നുവാങ്ങുവാന്‍ ചെന്ന വൃദ്ധ മാതാവ് തിരികെ ഇറങ്ങിയത് പെട്ടിയില്‍ : തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിക്കെതിരെ ഗുരുതര ആരോപണം
-
ഗൺമാൻ അഭിലാഷ് മൊഴി മാറ്റി ; കെഎസ്‌യു പ്രവർത്തകർക്കെതിരായ വധശ്രമ കേസിൽ വീണ ജോർജ്ജിന് തിരിച്ചടി
-
രാഹുൽ ഗാന്ധി വിദേശത്ത് പോയ വീഡിയോ സമൂഹമാധ്യമ അക്കൗണ്ടിൽ പങ്കുവെച്ച് ബിജെപി
-
വാഗമണിലെ ഇന്‍ഫിനിറ്റി പൂളില്‍ 800 അടിയിലേക്ക് വീണ് 28കാരിയായ ഡോക്ടര്‍ ; സാഹസികമായി രക്ഷപ്പെടുത്തി
-
പ്രതിശ്രുത വരനെ കൊല്ലാൻ നടത്തിയത് വൻ ആസൂത്രണം ; ശുഭ ശങ്കരനാരായണന്റെയും കാമുകന്റെയും ദയാഹർജികൾ തള്ളാൻ ശുപാർശ


