നാളെ വിജയദശമി ; കുരുന്നുകൾ അക്ഷരലോകത്തേക്ക്, വിദ്യാരംഭ ചടങ്ങുകൾക്കായി സംസ്ഥാനത്തെ ക്ഷേത്രങ്ങൾ സജ്ജം!
തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ പൂർണ്ണത കുറിച്ചുകൊണ്ട് നാളെ വിജയദശമി. അറിവിന്റെയും വിദ്യയുടെയും ലോകത്തേക്ക് കുരുന്നുകൾ ചുവടുവെക്കുന്ന വിദ്യാരംഭ ചടങ്ങുകൾക്കായി സംസ്ഥാനത്തെ പ്രമുഖ ക്ഷേത്രങ്ങളും സാംസ്കാരിക കേന്ദ്രങ്ങളും പൂർണ്ണമായി സജ്ജമായി. മഹാനവമി ദിനമായ ഇന്ന് നാടെങ്ങുമുള്ള ക്ഷേത്രങ്ങളിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. പൂജവെപ്പിന് ശേഷം വിജയദശമി നാളിൽ പുലർച്ചെ മുതൽ പൂജെയെടുപ്പും തുടർന്ന് വിദ്യാരംഭ ചടങ്ങുകളും നടക്കും.
വിദ്യാദേവിയായ മൂകാംബികയുടെ സന്നിധാനമായ കൊല്ലൂരിൽ ഭക്തജനനിബിഡമായ അന്തരീക്ഷമാണ്. മഹാനവമി ദിനത്തിലെ പ്രധാന ആചാരമായ പുഷ്പരഥോത്സവം ഇന്ന് ഭക്തിനിർഭരമായി നടന്നു. ദേവി വിഗ്രഹത്തെ മനോഹരമായി അലങ്കരിച്ച രഥത്തിലേറ്റിയുള്ള ശ്രീകോവിലിനു ചുറ്റുമുള്ള എഴുന്നള്ളത്ത് ദർശിക്കാൻ പതിനായിരക്കണക്കിന് ഭക്തരാണ് എത്തിയത്. നാളത്തെ വിദ്യാരംഭ ചടങ്ങുകൾക്കായി കൊല്ലൂരിൽ വിപുലമായ സജ്ജീകരണങ്ങളാണ് റെഗുലേറ്ററി കമ്മിറ്റിയും ക്ഷേത്ര ഭരണസമിതിയും ഒരുക്കിയിരിക്കുന്നത്.
വർഷത്തിൽ എല്ലാ ദിവസവും വിദ്യാരംഭം നടക്കുന്ന പ്രശസ്തമായ വടക്കൻ പറവൂർ മൂകാംബിക ദേവീക്ഷേത്രത്തിൽ വിജയദശമി ദിനത്തിലെ ഹരിശ്രീ കുറിക്കലിനായി വൻ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പൂജപ്പുര സരസ്വതി ക്ഷേത്രത്തിൽ നാളെ പുലർച്ചെ 5:30-ഓടെ വിദ്യാരംഭ ചടങ്ങുകൾ ആരംഭിക്കും. പൂജപ്പുരയ്ക്ക് പുറമെ ഐരാണിമുട്ടം തുഞ്ചൻ സ്മാരകം, വൈലോപ്പിള്ളി സംസ്കൃതി ഭവൻ എന്നിവിടങ്ങളിലും വിദ്യാരംഭം നടക്കും
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
ക്ഷീണത്തിന് മരുന്നുവാങ്ങുവാന്‍ ചെന്ന വൃദ്ധ മാതാവ് തിരികെ ഇറങ്ങിയത് പെട്ടിയില്‍ : തിരുവല്ല മെഡിക്കല്‍ മിഷന് ആശുപത്രിക്കെതിരെ ഗുരുതര ആരോപണം
-
ഗൺമാൻ അഭിലാഷ് മൊഴി മാറ്റി ; കെഎസ്യു പ്രവർത്തകർക്കെതിരായ വധശ്രമ കേസിൽ വീണ ജോർജ്ജിന് തിരിച്ചടി
-
പ്രതിശ്രുത വരനെ കൊല്ലാൻ നടത്തിയത് വൻ ആസൂത്രണം ; ശുഭ ശങ്കരനാരായണന്റെയും കാമുകന്റെയും ദയാഹർജികൾ തള്ളാൻ ശുപാർശ
-
രാഹുൽ ഗാന്ധി വിദേശത്ത് പോയ വീഡിയോ സമൂഹമാധ്യമ അക്കൗണ്ടിൽ പങ്കുവെച്ച് ബിജെപി
-
വാഗമണിലെ ഇന്‍ഫിനിറ്റി പൂളില്‍ 800 അടിയിലേക്ക് വീണ് 28കാരിയായ ഡോക്ടര്‍ ; സാഹസികമായി രക്ഷപ്പെടുത്തി





