Skip to content

ഗൺമാൻ അഭിലാഷ് മൊഴി മാറ്റി ; കെഎസ്‌യു പ്രവർത്തകർക്കെതിരായ വധശ്രമ കേസിൽ വീണ ജോർജ്ജിന് തിരിച്ചടി

കോഴിക്കോട്: കണ്ണൂരിൽ വെച്ച് മുന്‍ മന്ത്രി വീണാ ജോര്‍ജിനെ കെ എസ് യു പ്രവര്‍ത്തകര്‍ അക്രമിച്ചെന്ന കേസിൽ, ഗൺമാൻ മൊഴി തിരുത്തി. കെഎസ്‌യു പ്രവർത്തകർ ആയുധമുപയോഗിച്ച് അക്രമിക്കാന്‍ ശ്രമിച്ചെന്ന മൊഴി നല്‍കിയത് അന്ന് ആരോഗ്യമന്ത്രിയായിരുന്ന വീണ ജോർജ്ജ് ആവശ്യപ്പെട്ടിട്ടാണെന്ന് ഗണ്‍മാന്‍ അഭിലാഷ് പറഞ്ഞു. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിനാണ് അഭിലാഷ് മൊഴി നൽകിയത്. വീണ ജോർജ്ജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിക്കുന്നത് കണ്ടിട്ടില്ലെന്നും വീണ ജോർജ്ജ് നിർദേശിച്ച പ്രകാരമാണ് അന്ന് റെയിൽവേ പോലീസിന് മൊഴി നൽകിയതെന്നും അഭിലാഷ് എസ്ഐടിയോട് പറഞ്ഞു. കേസിൽ അഭിലാഷിൻ്റെ മൊഴിയായിരുന്നു നിർണായകമായത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് അന്ന് മന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്നടക്കം ഗുരുതര കുറ്റങ്ങൾ ചുമത്തി കെഎസ്‌യു പ്രവർത്തകർക്കെതിരെ കേസെടുത്തത്.

എന്നാൽ വ്യാജമൊഴി നൽകിയ സംഭവത്തിൽ അഭിലാഷിനെതിരെ നടപടിക്ക് എസ്ഐടി ശുപാർശ ചെയ്യും. നടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് എസ്ഐടി റിപ്പോർട്ട് നൽകും. തെറ്റായ മൊഴി നല്‍കിയത് ചൂണ്ടിക്കാട്ടിയാകും റിപ്പോര്‍ട്ട് നല്‍കുകയെന്നാണ് വിവരം.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. 52 കൊല്ലം മുൻപ് പഠിപ്പിച്ച ടീച്ചറെ കാണാനെത്തി മുഖ്യമന്ത്രി ; അദ്ദേഹത്തിന്റേത് വിവേകത്തിന്റെ മൂല്യമെന്ന് അധ്യാപിക

  2. നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടക്കേസ് ; വാഹനത്തിന്‍റെ ആര്‍സി ഉടമ സുഹൈലിന്‍റെ അമ്മ ; പോലീസ് ഇന്ന് മൊഴിയെടുക്കും

  3. ഇസ്രയേലിലെ ടെൽഅവീവിൽ നിന്ന് പറന്നുയർന്ന വിമാനം ബൾഗേറിയയിൽ അടിയന്തിരമായി തിരിച്ചിറക്കി

  4. കുർബാന അർപ്പിക്കുന്നതിനിടെ ക്രൂശിതരൂപം തകർന്ന് വീണു ; പുരോഹിതന് ദാരുണാന്ത്യം

  5. പുതിയ ടെൻഡറിൽ പഞ്ചസാര അധിഷ്ടിത എഥനോളില്ല ; പഞ്ചസാരയിൽനിന്നുള്ള എഥനോൾ വേണ്ടെന്ന് എണ്ണക്കമ്പനികൾ

Share on WhatsApp

Share this story

ഗൺമാൻ അഭിലാഷ് മൊഴി മാറ്റി ; കെഎസ്‌യു പ്രവർത്തകർക്കെതിരായ വധശ്രമ കേസിൽ വീണ ജോർജ്ജിന് തിരിച്ചടി pathanamthittamedia.com