പ്രാദേശിക സുരക്ഷയ്ക്ക് വെല്ലുവിളിയുണ്ടായാൽ സമുദ്രത്തിനടിയിലെ കേബിളുകൾ ലക്ഷ്യമിടുമെന്ന് ഇറാൻ മുന്നറിയിപ്പ്
തെഹ്‌റാന്‍; ഇറാന്റെ പ്രാദേശിക സുരക്ഷയ്ക്ക് വെല്ലുവിലിയുണ്ടായാല്‍ സമുദ്രത്തിനടിയിലൂടെ പോകുന്ന ആശവിനിമയ കേബിളുകള്‍ ലക്ഷ്യം വയ്ക്കുമെന്ന ഭീഷണിയുമായി ഇറാന്‍. ആഗോള ഇന്റര്‍നെറ്റ് സംവിധാനം തകര്‍ക്കുമെന്നാണ് ഐആര്‍ജിസിയുടെ ഭീഷണി. അതിനിടെ ഇറാന്‍ യുദ്ധത്തില്‍ ഇടുപെടാതിരുന്നതിന് റഷ്യയോട് നന്ദി പറഞ്ഞ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തി. അമേരിക്ക സാമ്പത്തികമായും സൈനികമായും ഇറാനെ നേരിടുകയാണ്. റഷ്യയുടെ നിലപാട് സ്വാഗതാര്‍ഹമാണെന്നും ട്രംപ് പറഞ്ഞു. യെമനില്‍ ആഭ്യന്തര സംഘര്‍ഷം രൂക്ഷമാകുകയാണ്. യെമനിലെ സൈനിക പരിശീലന കേന്ദ്രത്തിലേക്ക് ഹൂതികള്‍ ഇന്നലെ നടത്തിയ ആക്രമണത്തില്‍ മരണസംഘ്യ 58 ആയി ഉയര്‍ന്നു. 200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. യെമന്‍ തീരത്ത് ആയുധങ്ങളുമായി എത്തിയ കപ്പല്‍ പിടിച്ചെടുത്തതായി സൗദി സഖ്യ സേന വ്യക്തമാക്കി.
പരിശീലന ക്യാമ്പിന് നേരെ ഹൂതികള്‍ മൂന്ന് ബാലിസ്റ്റിക് മിസൈലുകള്‍ തൊടുത്തതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഏദന്‍ ഉള്‍ക്കടലിന് അഭിമുഖമായി നില്‍ക്കുന്ന യെമന്റെ തെക്ക്-മധ്യ തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്നതും ഊര്‍ജസമ്പന്നവുമായ ഷബ്വ പ്രവിശ്യയിലാണ് യെമനിലെ ഏറ്റവും വലിയ വ്യാവസായിക നിക്ഷേപമായ ബല്‍ഹാഫ് ദ്രവീകൃത പ്രകൃതി ഗ്യാസ് സൗകര്യം നിലകൊള്ളുന്നത്. ഇവിടേക്കാണ് ഹൂതികളുടെ ആക്രമണമുണ്ടാത്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from World
More More from World newsMost read
-
52 കൊല്ലം മുൻപ് പഠിപ്പിച്ച ടീച്ചറെ കാണാനെത്തി മുഖ്യമന്ത്രി ; അദ്ദേഹത്തിന്റേത് വിവേകത്തിന്റെ മൂല്യമെന്ന് അധ്യാപിക
-
നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടക്കേസ് ; വാഹനത്തിന്‍റെ ആര്‍സി ഉടമ സുഹൈലിന്‍റെ അമ്മ ; പോലീസ് ഇന്ന് മൊഴിയെടുക്കും
-
ഇസ്രയേലിലെ ടെൽഅവീവിൽ നിന്ന് പറന്നുയർന്ന വിമാനം ബൾഗേറിയയിൽ അടിയന്തിരമായി തിരിച്ചിറക്കി
-
കുർബാന അർപ്പിക്കുന്നതിനിടെ ക്രൂശിതരൂപം തകർന്ന് വീണു ; പുരോഹിതന് ദാരുണാന്ത്യം
-
പുതിയ ടെൻഡറിൽ പഞ്ചസാര അധിഷ്ടിത എഥനോളില്ല ; പഞ്ചസാരയിൽനിന്നുള്ള എഥനോൾ വേണ്ടെന്ന് എണ്ണക്കമ്പനികൾ





