Skip to content

ഗൾഫ് രാജ്യങ്ങളുടെ ഐക്യത്തെ കുറിച്ച് വൈകാരിക സന്ദേശം പങ്കുവെച്ച് ദുബൈ ഭരണാധികാരി

ദുബൈ: ഗൾഫ് സംഘർഷത്തിനിടെ ഗൾഫ് രാജ്യങ്ങളുടെ ഐക്യത്തെ കുറിച്ച് വൈകാരികമായ സന്ദേശം പങ്കുവെച്ച് ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ്. ഐക്യമെന്നാൽ അതിർത്തികൾ തുറന്നിടലല്ല, ഹൃദയങ്ങൾ ഒന്നാകലാണെന്ന് ഓർമിപ്പിക്കുന്നതാണ് സന്ദേശം. കവി കൂടിയായ ദുബൈ ഭരണാധികാരി മനോഹരമായ കവിതയുടെ രൂപത്തിലാണ് ഗൾഫ് ഐക്യത്തിനായുള്ള സന്ദേശം പങ്കുവെച്ചിരിക്കുന്നത്. ഒരേ കടലിന് ചുറ്റിലും നിന്ന് കൊച്ചു പട്ടണങ്ങളിൽ നിന്ന് വൻ നഗരങ്ങളിലേക്ക് വളർന്നവരാണ് നമ്മളെന്ന് സന്ദേശം ഓർമിപ്പിക്കുന്നു. കുറഞ്ഞ വർഷങ്ങൾ കൊണ്ട് വലിയ സ്വത്തും സ്ഥാപനങ്ങളും, വമ്പൻ മേളകളും കെട്ടിപ്പടുത്തവരാണ് നമ്മൾ. ഒപ്പം മാനവികതയും പരസ്പര സ്നേഹവും നമ്മൾ കെട്ടിപ്പടുത്തു. ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന മാധ്യമങ്ങൾക്കും, സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്കും, അജണ്ടകൾക്കുമെതിരെ കുറിപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്.

വ്യതിരിക്തതകളും സ്വത്വവും മറന്നുകൊണ്ടുള്ള ഐക്യത്തെ കുറിച്ചല്ല താൻ പറയുന്നത്. അവ നിലനിർത്തികൊണ്ടുള്ള ഐക്യം ഗൾഫിനുണ്ടാകണം. ഐക്യമെന്നാൽ സഹകരണവും, അതിർത്തികൾ തുറന്നിടലും മാത്രമല്ല. ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഒരേ തീരം പങ്കിടുന്ന സഹോദരങ്ങളാണ് നമ്മളെന്ന തിരിച്ചറിവാണ് ഗൾഫ് ഐക്യമെന്നും ശൈഖ് മുഹമ്മദ് കുറിക്കുന്നു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. 52 കൊല്ലം മുൻപ് പഠിപ്പിച്ച ടീച്ചറെ കാണാനെത്തി മുഖ്യമന്ത്രി ; അദ്ദേഹത്തിന്റേത് വിവേകത്തിന്റെ മൂല്യമെന്ന് അധ്യാപിക

  2. നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടക്കേസ് ; വാഹനത്തിന്‍റെ ആര്‍സി ഉടമ സുഹൈലിന്‍റെ അമ്മ ; പോലീസ് ഇന്ന് മൊഴിയെടുക്കും

  3. ഇസ്രയേലിലെ ടെൽഅവീവിൽ നിന്ന് പറന്നുയർന്ന വിമാനം ബൾഗേറിയയിൽ അടിയന്തിരമായി തിരിച്ചിറക്കി

  4. കുർബാന അർപ്പിക്കുന്നതിനിടെ ക്രൂശിതരൂപം തകർന്ന് വീണു ; പുരോഹിതന് ദാരുണാന്ത്യം

  5. പുതിയ ടെൻഡറിൽ പഞ്ചസാര അധിഷ്ടിത എഥനോളില്ല ; പഞ്ചസാരയിൽനിന്നുള്ള എഥനോൾ വേണ്ടെന്ന് എണ്ണക്കമ്പനികൾ

Share on WhatsApp

Share this story

ഗൾഫ് രാജ്യങ്ങളുടെ ഐക്യത്തെ കുറിച്ച് വൈകാരിക സന്ദേശം പങ്കുവെച്ച് ദുബൈ ഭരണാധികാരി pathanamthittamedia.com