Skip to content

കുർബാന അർപ്പിക്കുന്നതിനിടെ ക്രൂശിതരൂപം തകർന്ന് വീണു ; പുരോഹിതന് ദാരുണാന്ത്യം

ഗ്വായാക്വിൽ : കുർബാന അർപ്പിക്കുന്നതിനിടെ അൾത്താരയിലെ ക്രൂശിതരൂപം തകർന്ന് വീണ് കത്തോലിക്കാ പുരോഹിതന് ദാരുണാന്ത്യം. ഇക്വഡോറിലെ ഏറ്റവും വലിയ നഗരമായ ഗ്വായാക്വിലിലെ ന്യൂസ്ട്ര സെനോറ ഡെൽ പെർപെറ്റുവോ സോക്കോറോ പള്ളിയിൽ ശനിയാഴ്ചയാണ് അപകടമുണ്ടായത്. ഫാ. പട്രീസിയോ ആൽഫ്രെഡോ സാഞ്ചസ് മൊളിനാരിയാണ് അപകടത്തിൽ മരിച്ചത്. കുർബാനയുടെ ദൃശ്യങ്ങൾ ഫാ. പട്രീസിയോ ലൈവ് സ്ട്രീം ചെയ്തിരുന്നു. അപകടം നടന്ന് അൽപസമയത്തിനുള്ളിൽ ആളുകൾ വിഡിയോ കട്ട് ചെയ്തു.

ബലിപീഠത്തിന് മുന്നിൽ ജനാഭിമുഖമായി നിൽക്കുന്ന പുരോഹിതന്റെ തലയിലേക്കാണ് വലിയ ക്രൂശിതരൂപം പൊടുന്നനെ തകർന്ന് വീണത്. സംഭവം കണ്ട് പരിഭ്രാന്തരായ വിശ്വാസികൾ ഉടൻ തന്നെ അൾത്താരയിലേക്ക് ഓടിയെത്തി പുരോഹിതനെ രക്ഷിക്കാൻ ശ്രമിച്ചു. ഞായറാഴ്ച ഗ്വായാക്വിൽ അതിരൂപത ഫാ. പട്രീസിയോ ആൽഫ്രെഡോ സാഞ്ചസ് മൊളിനാരിയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ക്രൂശിതരൂപം വീഴാൻ കാരണമെന്തെന്ന വിവരം ലഭിച്ചിട്ടില്ല. 1732ൽ വിശുദ്ധ അൽഫോൻസസ് ലിഗോരി സ്ഥാപിച്ച മോസ്റ്റ് ഹോളി റിഡീമറുടെ സഭയിലെ പുരോഹിതനായിരുന്നു പട്രീസിയോ ആൽഫ്രെഡോ സാഞ്ചസ് മൊളിനാരി.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടക്കേസ് ; വാഹനത്തിന്‍റെ ആര്‍സി ഉടമ സുഹൈലിന്‍റെ അമ്മ ; പോലീസ് ഇന്ന് മൊഴിയെടുക്കും

  2. 52 കൊല്ലം മുൻപ് പഠിപ്പിച്ച ടീച്ചറെ കാണാനെത്തി മുഖ്യമന്ത്രി ; അദ്ദേഹത്തിന്റേത് വിവേകത്തിന്റെ മൂല്യമെന്ന് അധ്യാപിക

  3. വാഹനങ്ങളുടെ മലിനീകരണ പരിശോധനയിൽ അടിമുടി മാറ്റം

  4. ബോർഡ്-കോർപ്പറേഷൻ നിയമനങ്ങളിൽ കടുത്ത അതൃപ്തി ; മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസിൽ പുതിയ ചേരി

  5. പന്ത്രണ്ടുകാരിയുടെ ‘തമാശ’ ; അഹമ്മദാബാദ്-ഹൈദരാബാദ് വിമാനത്തിൽ ബോംബുഭീഷണി

Share on WhatsApp

Share this story

കുർബാന അർപ്പിക്കുന്നതിനിടെ ക്രൂശിതരൂപം തകർന്ന് വീണു ; പുരോഹിതന് ദാരുണാന്ത്യം pathanamthittamedia.com