Skip to content

അന്നേ മാക്രോണിന് മുന്നറിയിപ്പ് നൽകി ; പാരീസ് ഉടൻ തന്നെ മുസ്ലീം ന​ഗരമായി മാറും : ട്രംപ്

വാഷിങ്ടൺ: ഫ്രാൻസിലെ പ്രതിഷേധങ്ങൾക്കും കലാപത്തിനും കാരണം കുടിയേറ്റമാണെന്ന് ആവർത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പാരീസ് ഉടൻ തന്നെ ഒരു മുസ്ലീം ന​ഗരമായി മാറുമെന്നും രാജ്യത്തിന്റെ അതിർത്തികൾ അടയ്ക്കാൻ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനോട് താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ട്രംപ് വാഷിങ്ടണിൽ മാധ്യമങ്ങളോട് പ്രതികരിച്ചു. ഫ്രാൻസിലെ സംഭവവികാസങ്ങൾ സ്കൂളുകളോ അതുപോലെയുള്ള വിഷയങ്ങളെയോച്ചൊല്ലിയല്ല. അത് കുടിയേറ്റം കാരണമാണ്. ഫ്രാൻസിന്റെ അതിർത്തികൾ അടയ്ക്കാൻ ഇമ്മാനുവൽ മാക്രോണിനോട് പറഞ്ഞിട്ടുണ്ട്. നേരത്തേ തന്നെ മാക്രോണിന് ഇതുസംബന്ധിച്ച് മുന്നറിയിപ്പ് നൽകിയതാണ്. ലോകത്തുള്ള എല്ലാവരെയും നിങ്ങൾ രാജ്യത്തേക്ക് വരാൻ അനുവദിക്കുകയാണെന്നും നിങ്ങൾ ചെയ്യുന്നത് വലിയൊരു അബദ്ധമാണെന്നും മാക്രോണിനോട് പറഞ്ഞിരുന്നു. പാരീസ് ഉടൻ തന്നെ ഒരു മുസ്ലീം ന​ഗരമായി മാറും. യൂറോപ്പ് അതിർത്തികൾ അടയ്ക്കുകയും കുറ്റവാളികളെ പുറത്താക്കുകയും ചെയ്തിട്ടില്ലെങ്കിൽ യൂറോപ്പിന്റെ അന്ത്യംകുറിക്കുമെന്നും ട്രംപ് പറഞ്ഞു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – ptamedianews@gmail.com
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – sales@eastindiabroadcasting.com
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – inchathanam@gmail.com

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. 52 കൊല്ലം മുൻപ് പഠിപ്പിച്ച ടീച്ചറെ കാണാനെത്തി മുഖ്യമന്ത്രി ; അദ്ദേഹത്തിന്റേത് വിവേകത്തിന്റെ മൂല്യമെന്ന് അധ്യാപിക

  2. നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടക്കേസ് ; വാഹനത്തിന്‍റെ ആര്‍സി ഉടമ സുഹൈലിന്‍റെ അമ്മ ; പോലീസ് ഇന്ന് മൊഴിയെടുക്കും

  3. ഇസ്രയേലിലെ ടെൽഅവീവിൽ നിന്ന് പറന്നുയർന്ന വിമാനം ബൾഗേറിയയിൽ അടിയന്തിരമായി തിരിച്ചിറക്കി

  4. കുർബാന അർപ്പിക്കുന്നതിനിടെ ക്രൂശിതരൂപം തകർന്ന് വീണു ; പുരോഹിതന് ദാരുണാന്ത്യം

  5. പുതിയ ടെൻഡറിൽ പഞ്ചസാര അധിഷ്ടിത എഥനോളില്ല ; പഞ്ചസാരയിൽനിന്നുള്ള എഥനോൾ വേണ്ടെന്ന് എണ്ണക്കമ്പനികൾ

Share on WhatsApp

Share this story

അന്നേ മാക്രോണിന് മുന്നറിയിപ്പ് നൽകി ; പാരീസ് ഉടൻ തന്നെ മുസ്ലീം ന​ഗരമായി മാറും : ട്രംപ് pathanamthittamedia.com