ഓൺലൈൻ തട്ടിപ്പിൽ നഷ്ടപ്പെട്ട പണം ബാങ്ക് നൽകണമെന്ന് ഹൈക്കോടതി ; 3,73,000 രൂപ നാലാഴ്ചയ്ക്കകം നൽകാൻ നിർദേശം
കൊച്ചി : ഓൺലൈൻ ബാങ്കിങ് തട്ടിപ്പിൽ നഷ്ടപ്പെട്ട 3,73,000 രൂപ അക്കൗണ്ട് ഉടമയ്ക്ക് എസ്.ബി.ഐ. തിരികെനൽകണമെന്ന് ഹൈക്കോടതി. കണ്ണൂർ മട്ടന്നൂർ പഴശ്ശിരാജ എൻ.എസ്.എസ്. കോളേജ് റിട്ട. പ്രിൻസിപ്പൽ ടി.എൽ. രമാദേവിയുടെ ഹർജി അനുവദിച്ചാണ് ജസ്റ്റിസ് ഹരിശങ്കർ വി. മേനോന്റെ ഉത്തരവ്. 2019 ജൂലായിലാണ് എ.ടി.എം. കാർഡ് ബ്ലോക്ക് ആകുമെന്നുകാണിച്ച് രമാദേവിക്ക് വ്യാജ എസ്.എം.എസും തുടർന്ന് ഫോൺ കോളും ലഭിച്ചത്. ആപ്പ് രജിസ്‌ട്രേഷനായി ഒ.ടി.പി. കൈമാറിയതിന് പിന്നാലെ ഹർജിക്കാരിയുടെ അക്കൗണ്ടിൽനിന്ന് 3,73,000 രൂപ നഷ്ടപ്പെട്ടു.
ഉടൻ ബാങ്ക് കസ്റ്റമർ കെയറിലും മട്ടന്നൂർ പോലീസിലും പരാതിനൽകി. ഉപഭോക്താവിന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി ബാങ്കിങ് ഓംബുഡ്‌സ്‌മാൻ ഹർജിക്കാരിയുടെ അപേക്ഷ തള്ളി. എന്നാൽ റിസർവ് ബാങ്കിന്റെ (ആർ.ബി.ഐ.) സർക്കുലർ പ്രകാരം, തട്ടിപ്പ് വിവരം ഉടനടി ബാങ്കിനെ അറിയിച്ച സാഹചര്യത്തിൽ ഉപഭോക്താവിന് പൂർണ സംരക്ഷണത്തിന് അർഹതയുണ്ടെന്ന് കോടതി വ്യക്തമാക്കി. വ്യാജസന്ദേശത്തിൽ വഞ്ചിതരായി ഒ.ടി.പി. കൈമാറിയതുകൊണ്ടുമാത്രം ഉപഭോക്താവ് അറിഞ്ഞുകൊണ്ട് പണം നഷ്ടപ്പെടുത്തിയെന്ന് കരുതാനാകില്ലെന്ന് കോടതി പറഞ്ഞു. 3,73,000 രൂപ നാലാഴ്ചയ്ക്കകം നൽകാൻ എസ്.ബി.ഐ.ക്ക് നിർദേശം നൽകി.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
52 കൊല്ലം മുൻപ് പഠിപ്പിച്ച ടീച്ചറെ കാണാനെത്തി മുഖ്യമന്ത്രി ; അദ്ദേഹത്തിന്റേത് വിവേകത്തിന്റെ മൂല്യമെന്ന് അധ്യാപിക
-
നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടക്കേസ് ; വാഹനത്തിന്‍റെ ആര്‍സി ഉടമ സുഹൈലിന്‍റെ അമ്മ ; പോലീസ് ഇന്ന് മൊഴിയെടുക്കും
-
ഇസ്രയേലിലെ ടെൽഅവീവിൽ നിന്ന് പറന്നുയർന്ന വിമാനം ബൾഗേറിയയിൽ അടിയന്തിരമായി തിരിച്ചിറക്കി
-
കുർബാന അർപ്പിക്കുന്നതിനിടെ ക്രൂശിതരൂപം തകർന്ന് വീണു ; പുരോഹിതന് ദാരുണാന്ത്യം
-
പുതിയ ടെൻഡറിൽ പഞ്ചസാര അധിഷ്ടിത എഥനോളില്ല ; പഞ്ചസാരയിൽനിന്നുള്ള എഥനോൾ വേണ്ടെന്ന് എണ്ണക്കമ്പനികൾ





