പന്ത്രണ്ടുകാരിയുടെ ‘തമാശ’ ; അഹമ്മദാബാദ്-ഹൈദരാബാദ് വിമാനത്തിൽ ബോംബുഭീഷണി
ഹൈദരാബാദ് : അഹമ്മദാബാദിൽനിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട വിമാനത്തിൽ 12-കാരി നടത്തിയ ‘തമാശപറച്ചിൽ’ പരിഭ്രാന്തി പരത്തി. വിമാനത്തിൽ ബോംബു വെച്ചിട്ടുണ്ടെന്ന് കുട്ടി ഒപ്പമുള്ളവരോട് പറയുന്നത് ക്യാബിൻ ക്രൂ കേട്ടതാണ് വിഷയമായത്. രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷാ ജാഗ്രത പ്രഖ്യാപിക്കുന്നതിനുൾപ്പെടെ ഈ തമാശപറച്ചിൽ ഇടയാക്കി. സ്കൂൾ വിനോദയാത്ര കഴിഞ്ഞ് മറ്റ് കുട്ടികൾക്കും അധ്യാപകർക്കുമൊപ്പം ഹൈദരാബാദിലേക്ക് മടങ്ങുകയായിരുന്ന ഏഴാംക്ലാസ് വിദ്യാർഥിനിയാണ് കൂടെയുണ്ടായിരുന്ന സഹപാഠിയോട് വിമാനത്തിൽ ‘ബോംബുണ്ട്’ എന്ന് പറഞ്ഞത്. ഇത് കേട്ട ക്യാബിൻ ക്രൂ അംഗം ഉടൻ തന്നെ വിവരം പൈലറ്റിനെ അറിയിച്ചു.
വിമാനം ഹൈദരാബാദ് വിമാനത്താവളത്തിൽ ലാൻഡ് ചെയ്തയുടൻ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് വിമാനം വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി. എന്നാൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. പെൺകുട്ടി പ്രായപൂർത്തിയാകാത്തതിനാൽ കേസെടുത്തിട്ടില്ലെന്നും കുട്ടിയെ അധ്യാപകർ കൗൺസിലിങ്ങിന് വിധേയമാക്കിയതായും അധികൃതർ അറിയിച്ചു. കുട്ടി ബോധപൂർവമല്ലാതെ തമാശരൂപേണ പറഞ്ഞതാണെന്നും മറ്റ് യാതൊരു വിധ ഉദ്ദേശ്യങ്ങളും ഇതിന് പിന്നിലില്ലായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from India
More More from India news-
‘യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ആഗ്രഹം’ : കൊലക്കേസ് പ്രതിയുടെ ശിക്ഷ സ്റ്റേ ചെയ്ത് അലഹാബാദ് ഹൈക്കോടതി
-
ഡല്‍ഹിയില്‍ പ്രതിഷേധം ശക്തമാക്കാന്‍ സിപിഐഎം ; എകെജി ഭവന് മുന്നില്‍ ഗ്യാനേഷ് കുമാറിന്റെ കോലം കത്തിക്കും
-
ഗ്യാനേഷിന്റെ കോലം കത്തിച്ച് പ്രതിഷേധിക്കാൻ യൂത്ത് കോൺഗ്രസ് ; സമരം കടുപ്പിക്കുമെന്ന് പ്രതിപക്ഷം
Most read
-
നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടക്കേസ് ; വാഹനത്തിന്‍റെ ആര്‍സി ഉടമ സുഹൈലിന്‍റെ അമ്മ ; പോലീസ് ഇന്ന് മൊഴിയെടുക്കും
-
52 കൊല്ലം മുൻപ് പഠിപ്പിച്ച ടീച്ചറെ കാണാനെത്തി മുഖ്യമന്ത്രി ; അദ്ദേഹത്തിന്റേത് വിവേകത്തിന്റെ മൂല്യമെന്ന് അധ്യാപിക
-
കുർബാന അർപ്പിക്കുന്നതിനിടെ ക്രൂശിതരൂപം തകർന്ന് വീണു ; പുരോഹിതന് ദാരുണാന്ത്യം
-
വാഹനങ്ങളുടെ മലിനീകരണ പരിശോധനയിൽ അടിമുടി മാറ്റം
-
ബോർഡ്-കോർപ്പറേഷൻ നിയമനങ്ങളിൽ കടുത്ത അതൃപ്തി ; മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസിൽ പുതിയ ചേരി


