Skip to content

അമ്മയ്ക്കെതിരെ ഇൻസ്റ്റഗ്രാം കമന്റ് ചോദ്യം ചെയ്തു ; യുവാവിനെ ബ്ലേഡ് കൊണ്ട് വരഞ്ഞ് പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: അമ്മയ്ക്കെതിരെ ഇൻസ്റ്റഗ്രാമിൽ അശ്ലീല കമന്‍റ് ഇട്ടത് ചോദ്യം ചെയ്ത യുവാവിനെ ബ്ലേഡ് കൊണ്ട് ശരീരം മുഴുവൻ വരഞ്ഞ് ഗുരുതരപരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. മണക്കാട് അമ്പലത്തറ മുട്ടാറ്റുവരമ്പ് വീട്ടിൽ ഷാൻ ഷിബുവിനെയാണ് (22) ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം എട്ടിനായിരുന്നു കേസിന് ആസ്പദമായ സംഭവം. പുളിയറക്കോണം സ്വദേശിയായ യുവാവിന്‍റെ അമ്മയ്ക്കെതിരെയാണ് ഷാൻ ഷിബു ഇൻസ്റ്റഗ്രാമിൽ അശ്ലീലം എഴുതിയത്. ഇത് ചോദ്യം ചെയ്ത യുവാവിനെ ശരീരമാകെ ബ്ലേഡ് കൊണ്ട് വരയുകയും മർദിച്ച് അവശനാക്കുകയുമായിരുന്നു. തലയിലും കഴുത്തിലും ബ്ലേഡ് ഉപയോഗിച്ച് ഗുരുതര പരിക്കേൽപ്പിക്കുകയും കൈകളിൽ 30 ഓളം സ്റ്റാപ്ലർ പിൻ അടിച്ചു കയറ്റുകയും ചെയ്തെന്നും പരാതിയിലുണ്ട്.

കൃത്യത്തിനുശേഷം തമിഴ്നാട്ടിലും കേരളത്തിലുമായി ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. എറണാകുളത്തുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. ഫോർട്ട് സി.ഐ ആർ.എസ് ശ്രീകാന്തിന്‍റെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിരുന്നു. എസ്.ഐ ജഗ്മോഹൻ കൃഷ്ണമോഹൻ, എസ്.സി.പി.ഒ റഷീദ്, അജീഷ്, ശരത്ത് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടക്കേസ് ; വാഹനത്തിന്‍റെ ആര്‍സി ഉടമ സുഹൈലിന്‍റെ അമ്മ ; പോലീസ് ഇന്ന് മൊഴിയെടുക്കും

  2. 52 കൊല്ലം മുൻപ് പഠിപ്പിച്ച ടീച്ചറെ കാണാനെത്തി മുഖ്യമന്ത്രി ; അദ്ദേഹത്തിന്റേത് വിവേകത്തിന്റെ മൂല്യമെന്ന് അധ്യാപിക

  3. കുർബാന അർപ്പിക്കുന്നതിനിടെ ക്രൂശിതരൂപം തകർന്ന് വീണു ; പുരോഹിതന് ദാരുണാന്ത്യം

  4. വാഹനങ്ങളുടെ മലിനീകരണ പരിശോധനയിൽ അടിമുടി മാറ്റം

  5. ബോർഡ്-കോർപ്പറേഷൻ നിയമനങ്ങളിൽ കടുത്ത അതൃപ്തി ; മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസിൽ പുതിയ ചേരി

Share on WhatsApp

Share this story

അമ്മയ്ക്കെതിരെ ഇൻസ്റ്റഗ്രാം കമന്റ് ചോദ്യം ചെയ്തു ; യുവാവിനെ ബ്ലേഡ് കൊണ്ട് വരഞ്ഞ് പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ pathanamthittamedia.com