കോവളം സ്പാ പീഡനക്കേസ് ; ഇളയമ്മ കുട്ടിയെ വിറ്റത് കമ്മീഷന്‍ വ്യവസ്ഥയില്‍, ഓരോ ഉപദ്രവത്തിനും പണം കൈപ്പറ്റി
തിരുവനന്തപുരം : കോവളത്തെ സ്പായില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം മനുഷ്യക്കടത്ത്. റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്. പെണ്‍കുട്ടിയുടെ ഇളയമ്മയും ഭര്‍ത്താവും അന്തര്‍ സംസ്ഥാന റാക്കറ്റിലെ കണ്ണികളെന്നാണ് കണ്ടെത്തല്‍. പ്രതികള്‍ക്കെതിരെ മനുഷ്യകടത്തിനുള്ള വകുപ്പും ചുമത്തി. കമ്മീഷന്‍ വ്യവസ്ഥയിലാണ് ഇവര്‍ പെണ്‍കുട്ടിയെ വിറ്റതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഓരോ ഉപദ്രവത്തിനും കമ്മീഷന്‍ കൈപ്പറ്റുമെന്നായിരുന്നു ധാരണ. കുട്ടിയുടെ ഇളയമ്മയാണ് പണം കൈപ്പറ്റിയത്.
പെണ്‍കുട്ടിയുടെ ശരീരത്തില്‍ പൊള്ളിച്ചതടക്കം ഒട്ടേറേ പരുക്കുകള്‍ ഏറ്റിട്ടുണ്ട്. രജിസ്റ്റര്‍ ബുക്കും സിസിടിവി ദൃശ്യങ്ങളും ഉള്‍പ്പെടെയുള്ള തെളിവുകള്‍ പ്രതികള്‍ നശിപ്പിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ജുവനയില്‍ ജസ്റ്റിസ് ആക്ട് , പോക്‌സോ ബലാത്സംഘം, തുടങ്ങിയവകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ ഇളയമ്മയും ഭര്‍ത്താവും അന്തര്‍ സംസ്ഥാന റാക്കറ്റിലെ കണ്ണികളാണെന്നാണ് പോലീസ് പറയുന്നത്. സ്പാകളില്‍ പെണ്‍കുട്ടികളെ എത്തിക്കുന്നത് ഇവരുടെ പ്രധാന ജോലിയെന്നാണ് കണ്ടെത്തല്‍. കോവളത്തെ സ്പാ നടത്തിപ്പുകാരന്‍ സജിത്തും ഈ റാക്കറ്റിലെ കണ്ണിയാണ്.
ഈ ബന്ധമാണ് പെണ്‍കുട്ടിയെ കോവളത്ത് എത്തിക്കാന്‍ കാരണം. പെണ്‍കുട്ടിയെ തമിഴ്‌നാട്ടിലും എത്തിച്ച് ലൈംഗിക ചൂഷണം നടത്തിയെന്ന് മുമ്പ് പോലീസ് സംശയിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടിയെ ചെന്നൈയില്‍ എത്തിച്ചില്ലെന്നാണ് പ്രതികള്‍ പോലീസിനോട് ആവര്‍ത്തിക്കുന്നത്. പെണ്‍കുട്ടി ചെന്നൈയില്‍ ഉണ്ടായിരുന്ന ദിവസം ഇവര്‍ സ്ഥലത്തുണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഫോണ്‍ രേഖകളില്‍ നിന്നാണ് ചെന്നൈയില്‍ ഇവര്‍ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചത്.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala news-
അമ്മയ്ക്കെതിരെ ഇൻസ്റ്റഗ്രാം കമന്റ് ചോദ്യം ചെയ്തു ; യുവാവിനെ ബ്ലേഡ് കൊണ്ട് വരഞ്ഞ് പരിക്കേൽപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ
-
നെടുമ്പാശ്ശേരി അപകടക്കേസ് ; അന്വേഷണം പൂര്‍ത്തിയാക്കി വേഗത്തില്‍ കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസ്
-
ഗൺമാൻ അഭിലാഷ് മൊഴി മാറ്റി ; കെഎസ്യു പ്രവർത്തകർക്കെതിരായ വധശ്രമ കേസിൽ വീണ ജോർജ്ജിന് തിരിച്ചടി
Most read
-
നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടക്കേസ് ; വാഹനത്തിന്‍റെ ആര്‍സി ഉടമ സുഹൈലിന്‍റെ അമ്മ ; പോലീസ് ഇന്ന് മൊഴിയെടുക്കും
-
52 കൊല്ലം മുൻപ് പഠിപ്പിച്ച ടീച്ചറെ കാണാനെത്തി മുഖ്യമന്ത്രി ; അദ്ദേഹത്തിന്റേത് വിവേകത്തിന്റെ മൂല്യമെന്ന് അധ്യാപിക
-
കുർബാന അർപ്പിക്കുന്നതിനിടെ ക്രൂശിതരൂപം തകർന്ന് വീണു ; പുരോഹിതന് ദാരുണാന്ത്യം
-
വാഹനങ്ങളുടെ മലിനീകരണ പരിശോധനയിൽ അടിമുടി മാറ്റം
-
ബോർഡ്-കോർപ്പറേഷൻ നിയമനങ്ങളിൽ കടുത്ത അതൃപ്തി ; മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസിൽ പുതിയ ചേരി


