Skip to content

വാഹനങ്ങളുടെ മലിനീകരണ പരിശോധനയിൽ അടിമുടി മാറ്റം

ന്യൂഡൽഹി : വാഹനത്തിൽ നിന്ന് പുറത്തുവരുന്ന പുകയുടെ അളവ് പരിശോധിച്ച് മലിനീകരണ സർട്ടിഫിക്കറ്റ് നൽകുന്ന രീതിയിൽ വലിയ മാറ്റത്തിന് വഴിയൊരുങ്ങുന്നു. ഇനി വാഹനത്തിന്റെ എക്‌സ്‌ഹോസ്റ്റിൽ നിന്നുള്ള പുക മാത്രമല്ല ബ്രേക്ക് ഉപയോഗിക്കുമ്പോഴും ടയറുകൾ തേയുമ്പോഴും ഉണ്ടാകുന്ന മലിനീകരണവും നിയന്ത്രണവിധേയമാകും. പുക പുറന്തള്ളാത്ത ഇലക്ട്രിക് വാഹനങ്ങളും പുതിയ മാനദണ്ഡങ്ങളുടെ പരിധിയിൽ വരും. രാജ്യത്തെ വാഹന മലിനീകരണ നിയന്ത്രണ സംവിധാനം കൂടുതൽ സമഗ്രമാക്കാൻ ലക്ഷ്യമിട്ടുള്ള ബിഎസ്-VII മാനദണ്ഡങ്ങളുടെ ഭാഗമായാണ് കേന്ദ്രസർക്കാർ പുതിയ പരിഷ്കാരങ്ങൾക്ക് ഒരുങ്ങുന്നത്.

2029 ഏപ്രിൽ മുതൽ ബിഎസ്-VII മാനദണ്ഡങ്ങൾ ഘട്ടംഘട്ടമായി നടപ്പാക്കാൻ നിർദേശിച്ചുകൊണ്ട് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം പുറത്തിറക്കിയ കരട് ഗസറ്റ് വിജ്ഞാപനത്തിലാണ് പുതിയ വ്യവസ്ഥകൾ വ്യക്തമാക്കുന്നത്. യൂറോപ്പിലെ യൂറോ 7 ചട്ടക്കൂടിനോട് ഏറെ സാമ്യമുള്ളതാണ് നിർദിഷ്ട മാനദണ്ഡങ്ങൾ. വാഹനങ്ങൾ സൃഷ്ടിക്കുന്ന മലിനീകരണത്തെ കൂടുതൽ വിപുലമായ രീതിയിൽ വിലയിരുത്തുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. നെടുമ്പാശ്ശേരി മിനി കൂപ്പര്‍ അപകടക്കേസ് ; വാഹനത്തിന്‍റെ ആര്‍സി ഉടമ സുഹൈലിന്‍റെ അമ്മ ; പോലീസ് ഇന്ന് മൊഴിയെടുക്കും

  2. 52 കൊല്ലം മുൻപ് പഠിപ്പിച്ച ടീച്ചറെ കാണാനെത്തി മുഖ്യമന്ത്രി ; അദ്ദേഹത്തിന്റേത് വിവേകത്തിന്റെ മൂല്യമെന്ന് അധ്യാപിക

  3. കുർബാന അർപ്പിക്കുന്നതിനിടെ ക്രൂശിതരൂപം തകർന്ന് വീണു ; പുരോഹിതന് ദാരുണാന്ത്യം

  4. ബോർഡ്-കോർപ്പറേഷൻ നിയമനങ്ങളിൽ കടുത്ത അതൃപ്തി ; മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസിൽ പുതിയ ചേരി

  5. പന്ത്രണ്ടുകാരിയുടെ ‘തമാശ’ ; അഹമ്മദാബാദ്-ഹൈദരാബാദ് വിമാനത്തിൽ ബോംബുഭീഷണി

Share on WhatsApp

Share this story

വാഹനങ്ങളുടെ മലിനീകരണ പരിശോധനയിൽ അടിമുടി മാറ്റം pathanamthittamedia.com