Skip to content

ഡൽഹിയിൽ ‘പാറ്റ’ നിഗ്രഹം ; നേതാക്കളുടെ കോലങ്ങൾ കത്തിച്ച് ലാൽ ഹിറ്റ് ജനത പാർട്ടി, പ്രതിഷേധക്കാർക്കെതിരെ രൂക്ഷവിമർശനം!

ന്യൂഡൽഹി: ദസ്റ ആഘോഷങ്ങൾക്കിടെ ദില്ലിയിൽ രാഹുൽ ഗാന്ധി, സിജെപി നേതാക്കൾ തുടങ്ങിയവരുടെ കോലങ്ങൾ കത്തിച്ച് പ്രതിഷേധം. തങ്ങൾ ‘ലാൽ ഹിറ്റ് ജനതാ പാർട്ടി’ അംഗങ്ങളാണെന്ന് അവകാശപ്പെടുന്ന ഒരു കൂട്ടം ആളുകളാണ് കിഴക്കൻ ഡൽഹിയിലെ പ്രീത് വിഹാർ-ചിത്ര വിഹാർ സിഗ്നലിൽ കോലങ്ങൾ കത്തിച്ചത്. രാഹുൽ ഗാന്ധി, സിജെപി നേതാക്കളായ അഭിജിത് ഡിപ്കെ, സൗരഭ് ദാസ്, യൂട്യൂബർ ധ്രുവ് റാഠി, നടന്മാരായ നസീറുദ്ദീൻ ഷാ, പ്രകാശ് രാജ്, ഐസ പ്രസിഡന്റ് നേഹ ബോറ എന്നിവരുടെ കോലങ്ങൾക്കാണ് തീയിട്ടത്. ഇവർ രാജ്യവിരുദ്ധരാണെന്നാണ് ലാൽ ഹിറ്റ് ജനതാ പാർട്ടി പ്രവർത്തകരുടെ ആരോപണം.

“ഇവർക്ക് ജനാധിപത്യത്തിലോ തെരഞ്ഞെടുപ്പ് കമ്മീഷനിലോ പോലീസിലോ ചീഫ് ജസ്റ്റിസിലോ ഒരു സർക്കാർ സംവിധാനങ്ങളിലോ വിശ്വാസമില്ല. സമരങ്ങളിലൂടെയും പ്രക്ഷോഭങ്ങളിലൂടെയും രാജ്യം ഭരിക്കാനാണ് ഇവർ ശ്രമിക്കുന്നത്. എങ്ങനെയെങ്കിലും അധികാരം പിടിച്ച് പ്രധാനമന്ത്രിയാകുക എന്ന ഒറ്റ ലക്ഷ്യം മാത്രമേ ഇവർക്കുള്ളൂ-” ലാൽ ഹിറ്റ് ജനതാ പാർട്ടി അംഗം വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.
സിജെപിയെ കായികമായും ആശയപരമായും നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി അംഗത്വ പ്രചാരണം സജീവമാക്കിയിരിക്കുകയാണ് ലാൽ ഹിറ്റ് ജനത പാർട്ടി എന്ന കൂട്ടായ്മ. സിജെപി ഇനി പ്രതിഷേധിച്ച് നിരത്തിലിറങ്ങിയാൽ കായികമായി നേരിടുമെന്ന് ലാ‍ൽ ഹിറ്റ് ജനത പാർട്ടി ഭീഷണി മുഴക്കിയിട്ടുണ്ട്. തീവ്ര വലത് ഗ്രൂപ്പുകളുടെ പിന്തുണയുണ്ടെന്ന് ആരോപണമുയർന്ന കൂട്ടായ്മ, സിജെപി സമരത്തിനെതിരെ പ്രതിഷേധിച്ച ദില്ലിയിലെ വ്യാപാരികളെ കൂടി ഒപ്പം ചേർത്ത് നീങ്ങാനാണ് ശ്രമിക്കുന്നത്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ക്ഷീണത്തിന് മരുന്നുവാങ്ങുവാന്‍ ചെന്ന വൃദ്ധ മാതാവ് തിരികെ ഇറങ്ങിയത്‌ പെട്ടിയില്‍ : തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിക്കെതിരെ ഗുരുതര ആരോപണം

  2. ഗൺമാൻ അഭിലാഷ് മൊഴി മാറ്റി ; കെഎസ്‌യു പ്രവർത്തകർക്കെതിരായ വധശ്രമ കേസിൽ വീണ ജോർജ്ജിന് തിരിച്ചടി

  3. പുളിക്കീഴിൽ ചതുപ്പിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിൽ വഴിത്തിരിവ് , അമ്മ കസ്റ്റഡിയിൽ

  4. വാഗമണിലെ ഇന്‍ഫിനിറ്റി പൂളില്‍ 800 അടിയിലേക്ക് വീണ് 28കാരിയായ ഡോക്ടര്‍ ; സാഹസികമായി രക്ഷപ്പെടുത്തി

  5. രാഹുൽ ​ഗാന്ധി വിദേശത്ത് പോയ വീഡിയോ സമൂഹമാധ്യമ അക്കൗണ്ടിൽ പങ്കുവെച്ച് ബിജെപി

Share on WhatsApp

Share this story

ഡൽഹിയിൽ ‘പാറ്റ’ നിഗ്രഹം ; നേതാക്കളുടെ കോലങ്ങൾ കത്തിച്ച് ലാൽ ഹിറ്റ് ജനത പാർട്ടി, പ്രതിഷേധക്കാർക്കെതിരെ രൂക്ഷവിമർശനം! pathanamthittamedia.com