പുളിക്കീഴിൽ ചതുപ്പിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിൽ വഴിത്തിരിവ് , അമ്മ കസ്റ്റഡിയിൽ
തിരുവല്ല : തിരുവല്ല പുളിക്കീഴിൽ മൂന്ന് വര്‍ഷം മുമ്പ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. തന്റെ ആൺസുഹൃത്ത് കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അമ്മ മൊഴി നൽകി. ചതുപ്പിൽ കുഴിച്ചിട്ട നിലയിലാണ് മൂന്നു വയസ്സുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയിരുന്നത്. മൂന്നു വർഷങ്ങൾക്ക് ശേഷമാണ് കുട്ടിയുടെ അമ്മയായ നാടോടി സ്ത്രീയെ പോലീസ് പിടികൂടുന്നത്. കഴിഞ്ഞയാഴ്ച പാലക്കാട് വെച്ച് നാടോടികളായ സ്ത്രീകള്‍ തമ്മിലുണ്ടായ വഴക്കിനിടെയാണ് കുട്ടിയുടെ മരണത്തെക്കുറിച്ച് അമ്മ വെളിപ്പെടുത്തുന്നത്. വിവരം അറിഞ്ഞ പൊതു പ്രവർത്തകൻ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
ചെങ്ങന്നൂരില്‍ വെച്ച് സുഹൃത്തുമായുള്ള ലൈംഗിക ബന്ധത്തിനിടെ കുഞ്ഞ് കരഞ്ഞതാണ് പ്രകോപനമായത്. ദേഷ്യത്തിൽ ആൺസുഹൃത്ത് കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് സ്ത്രീ പോലീസിനോട് സമ്മതിച്ചു. തുടര്‍ന്ന് ആണ്‍സുഹൃത്തിന്റെ സഹായത്തോടെ മൃതദേഹം പുളിക്കീഴിലെ ചതുപ്പില്‍ കുഴിച്ചിടുകയായിരുന്നു. പ്രതിയായ ആൺസുഹൃത്തിനായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta news-
വടശ്ശേരിക്കരയിൽ കാട്ടാന ശല്യം രൂക്ഷം : ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച എ.ഐ. ക്യാമറകളും സോളാർ വേലികളും നോക്കുകുത്തിയാകുന്നു
-
മണ്ണാറക്കുളഞ്ഞി -ചാലക്കയം റോഡിൽ സുരക്ഷാ ഭീഷണി : പ്രശ്നങ്ങൾ നേരിട്ട് വിലയിരുത്തി അഡ്വ.പഴകുളം മധു എം.എൽ.എ.
-
ഭക്തര്‍ എത്തിക്കുന്ന നെയ്യ് തികയുന്നില്ല : ശബരിമലയിലേക്ക് ടെന്‍ഡര്‍ ക്ഷണിച്ച് ദേവസ്വം ബോര്‍ഡ്
Most read
-
ക്ഷീണത്തിന് മരുന്നുവാങ്ങുവാന്‍ ചെന്ന വൃദ്ധ മാതാവ് തിരികെ ഇറങ്ങിയത് പെട്ടിയില്‍ : തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിക്കെതിരെ ഗുരുതര ആരോപണം
-
ഗൺമാൻ അഭിലാഷ് മൊഴി മാറ്റി ; കെഎസ്‌യു പ്രവർത്തകർക്കെതിരായ വധശ്രമ കേസിൽ വീണ ജോർജ്ജിന് തിരിച്ചടി
-
രാഹുൽ ഗാന്ധി വിദേശത്ത് പോയ വീഡിയോ സമൂഹമാധ്യമ അക്കൗണ്ടിൽ പങ്കുവെച്ച് ബിജെപി
-
വാഗമണിലെ ഇന്‍ഫിനിറ്റി പൂളില്‍ 800 അടിയിലേക്ക് വീണ് 28കാരിയായ ഡോക്ടര്‍ ; സാഹസികമായി രക്ഷപ്പെടുത്തി
-
പ്രതിശ്രുത വരനെ കൊല്ലാൻ നടത്തിയത് വൻ ആസൂത്രണം ; ശുഭ ശങ്കരനാരായണന്റെയും കാമുകന്റെയും ദയാഹർജികൾ തള്ളാൻ ശുപാർശ


