മണ്ണാറക്കുളഞ്ഞി -ചാലക്കയം റോഡിൽ സുരക്ഷാ ഭീഷണി : പ്രശ്നങ്ങൾ നേരിട്ട് വിലയിരുത്തി അഡ്വ.പഴകുളം മധു എം.എൽ.എ.
റാന്നി : ശബരിമലയിലേക്കുള്ള പ്രധാന തീർത്ഥാടന പാതകളിലൊന്നായ മണ്ണാറക്കുളഞ്ഞി – ചാലക്കയം റോഡിന്റെ തകർച്ചയും സുരക്ഷാ സംവിധാനങ്ങളുടെ അപര്യാപ്തതയും തീർത്ഥാടകർക്ക് ഭീഷണിയായ സാഹചര്യത്തില്‍ റോഡിലെ കുഴികൾ, പൂർത്തിയാകാത്ത ഓടകൾ, തകർന്ന സംരക്ഷണ വേലികൾ, പമ്പാനദിയോട് ചേർന്നുള്ള ഭാഗങ്ങളിലെ സുരക്ഷാ സംവിധാനങ്ങളുടെ അഭാവം തുടങ്ങിയ പ്രശ്നങ്ങൾ നേരിട്ടുകണ്ട് മനസ്സിലാക്കുന്നതിനുവേണ്ടി റാന്നി എം.എൽ.എ. അഡ്വ.പഴകുളം മധു സ്ഥലം സന്ദര്‍ശിച്ചു. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിർമ്മാണ പ്രവര്‍ത്തികൾ നടത്തിയിരുന്നുവെങ്കിലും റോഡിന്റെ പല ഭാഗങ്ങളും ഇപ്പോൾ തകർന്ന നിലയിലാണ്. റോഡരികിലെ ഐറിഷ് ഓടയുടെ നിർമ്മാണവും പലയിടങ്ങളിലും പൂർത്തിയായിട്ടില്ല. റോഡിന്റെ മധ്യ ഭാഗത്തുതന്നെ കുഴികൾ രൂപപ്പെടുന്നതും വാട്ടര്‍ അതോറിറ്റി പൈപ്പുകൾ പൊട്ടുന്നതും യാത്രാ ദുരിതം വർധിപ്പിക്കുന്നു.
കഴിഞ്ഞ പ്രളയകാലത്ത് വെള്ളം കയറി റോഡിന്റെ ചില ഭാഗങ്ങൾ ഇടിഞ്ഞുതാഴ്ന്നിരുന്നു. അപകട സാധ്യത കുറയ്ക്കുന്നതിനായി സ്ഥാപിച്ചിരുന്ന ബാരിക്കേഡുകളും കോൺക്രീറ്റ് സംരക്ഷണ സംവിധാനങ്ങളും പലയിടങ്ങളിലും തകർന്നിട്ടുണ്ട്. പമ്പാനദിയോട് ചേർന്നുള്ള ഭാഗങ്ങളിൽ റോഡിന്റെ വശങ്ങളിൽ മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാത്തതും ആശങ്കയുയര്‍ത്തുന്നു. തുലാമാസ തീർത്ഥാടന കാലത്തുൾപ്പെടെ ഈ പാതയിൽ നിരവധി അപകടങ്ങളുണ്ടായ സാഹചര്യത്തിൽ കഴിഞ്ഞ ദിവസം അപകടമുണ്ടായ സ്ഥലവും എം.എൽ.എ. സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം പരിശോധിച്ചു.
റോഡരികില്‍ പല സ്ഥലങ്ങളിലും കാൽനട യാത്രക്കാർക്ക് സുരക്ഷിതമായി നടക്കുവാന്‍ മതിയായ സ്ഥലമില്ലാത്ത സാഹചര്യമുണ്ട്. ഇത്തരം ഭാഗങ്ങളിൽ ഐറിഷ് ഓടയുടെ നിർമ്മാണമുൾപ്പെടെയുള്ള പ്രവര്‍ത്തികൾ നടപ്പാക്കണമെന്നും എം.എല്‍.എ. പറഞ്ഞു. റോഡിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ദേശീയ പാതയുടെ ചുമതലയുള്ള ഉദ്യോഗസ്ഥനുമായി എം.എല്‍.എ. ഫോണിൽ സംസാരിച്ചു. റോഡിലെ കുഴികൾ നികത്തുക, തകർന്ന ഭാഗങ്ങൾ പുനർനിർമ്മിക്കുക, ഓടകളുടെയും ഐറിഷ് ഓടകളുടെയും നിര്‍മ്മാണം പൂർത്തിയാക്കുക, പൈപ്പ് തകരാറുകൾ പരിഹരിക്കുക, സുരക്ഷാ വേലികളും ബാരിക്കേഡുകളും പുനഃസ്ഥാപിക്കുക, അപകടകരമായ മരങ്ങൾ നീക്കം ചെയ്യുക തുടങ്ങിയ നടപടികൾ അടിയന്തിരമായി നടപ്പാക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta news-
വടശ്ശേരിക്കരയിൽ കാട്ടാന ശല്യം രൂക്ഷം : ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച എ.ഐ. ക്യാമറകളും സോളാർ വേലികളും നോക്കുകുത്തിയാകുന്നു
-
ഭക്തര്‍ എത്തിക്കുന്ന നെയ്യ് തികയുന്നില്ല : ശബരിമലയിലേക്ക് ടെന്‍ഡര്‍ ക്ഷണിച്ച് ദേവസ്വം ബോര്‍ഡ്
-
കെ.എസ്.ഇ.ബി ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച തിരുവല്ലയിലെ ഇ.വി. ചാര്‍ജ്ജിംഗ് സ്റ്റേഷന് കാടുകയറി നശിക്കുന്നു
Most read
-
ക്ഷീണത്തിന് മരുന്നുവാങ്ങുവാന്‍ ചെന്ന വൃദ്ധ മാതാവ് തിരികെ ഇറങ്ങിയത് പെട്ടിയില്‍ : തിരുവല്ല മെഡിക്കല്‍ മിഷന് ആശുപത്രിക്കെതിരെ ഗുരുതര ആരോപണം
-
ഗൺമാൻ അഭിലാഷ് മൊഴി മാറ്റി ; കെഎസ്യു പ്രവർത്തകർക്കെതിരായ വധശ്രമ കേസിൽ വീണ ജോർജ്ജിന് തിരിച്ചടി
-
രാഹുൽ ഗാന്ധി വിദേശത്ത് പോയ വീഡിയോ സമൂഹമാധ്യമ അക്കൗണ്ടിൽ പങ്കുവെച്ച് ബിജെപി
-
വാഗമണിലെ ഇന്‍ഫിനിറ്റി പൂളില്‍ 800 അടിയിലേക്ക് വീണ് 28കാരിയായ ഡോക്ടര്‍ ; സാഹസികമായി രക്ഷപ്പെടുത്തി
-
പ്രതിശ്രുത വരനെ കൊല്ലാൻ നടത്തിയത് വൻ ആസൂത്രണം ; ശുഭ ശങ്കരനാരായണന്റെയും കാമുകന്റെയും ദയാഹർജികൾ തള്ളാൻ ശുപാർശ


