Skip to content

ഭക്തര്‍ എത്തിക്കുന്ന നെയ്യ് തികയുന്നില്ല : ശബരിമലയിലേക്ക് ടെന്‍ഡര്‍ ക്ഷണിച്ച് ദേവസ്വം ബോര്‍ഡ്

ശബരിമല : ശബരിമലയില്‍ അയ്യപ്പ ഭക്തര്‍ എത്തിക്കുന്ന നെയ്യ് തികയാത്തതിനാല്‍ നെയ്യ് വാങ്ങുവാന്‍ ടെന്‍ണ്ടര്‍ ക്ഷണിച്ച് ദേവസ്വം ബോര്‍ഡ്. കഴിഞ്ഞ തീര്‍ത്ഥാടന കാലത്ത് മില്‍മയുടെ പേരില്‍ വ്യാജ നെയ്യ് എത്തിയതിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ നെയ്യ് വാങ്ങുന്നില്ലെന്നായിരുന്നു ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. അയ്യപ്പ ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് മാത്രം ഉപയോഗിച്ച് അരവണയും അപ്പവും നിര്‍മ്മിക്കുവാന്‍ കഴിയില്ലെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നെയ്യ് വാങ്ങുവാന്‍ ടെന്‍ണ്ടര്‍ ക്ഷണിച്ചത്. ഒരാഴ്ചയ്ക്കുള്ളില്‍ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും മാനദണ്ഡങ്ങള്‍ പാലിച്ച് മില്‍മയ്ക്കും ടെന്‍ണ്ടറില്‍ പങ്കെടുക്കാമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ.ജയകുമാര്‍ പറഞ്ഞു. ശബരിമലയിലും പമ്പയിലും അടുത്തമാസം പത്തിന് മുമ്പായി ഭക്ഷ്യ സുരക്ഷ ലാബുകളുടെ കൗണ്ടറുകള്‍ പ്രവര്‍ത്തിപ്പിക്കുവാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. ക്ഷീണത്തിന് മരുന്നുവാങ്ങുവാന്‍ ചെന്ന വൃദ്ധ മാതാവ് തിരികെ ഇറങ്ങിയത്‌ പെട്ടിയില്‍ : തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിക്കെതിരെ ഗുരുതര ആരോപണം

  2. ഗൺമാൻ അഭിലാഷ് മൊഴി മാറ്റി ; കെഎസ്‌യു പ്രവർത്തകർക്കെതിരായ വധശ്രമ കേസിൽ വീണ ജോർജ്ജിന് തിരിച്ചടി

  3. പ്രതിശ്രുത വരനെ കൊല്ലാൻ നടത്തിയത് വൻ ആസൂത്രണം ; ശുഭ ശങ്കരനാരായണന്റെയും കാമുകന്റെയും ദയാഹർജികൾ തള്ളാൻ ശുപാർശ

  4. UDF-ലേക്ക് അവസരവാദികളുടെ ഒഴുക്ക് ; നേതൃത്വം ഇടപെടണമെന്ന് അഡ്വ. വെട്ടൂർ ജ്യോതിപ്രസാദ്

  5. വാഗമണിലെ ഇന്‍ഫിനിറ്റി പൂളില്‍ 800 അടിയിലേക്ക് വീണ് 28കാരിയായ ഡോക്ടര്‍ ; സാഹസികമായി രക്ഷപ്പെടുത്തി

Share on WhatsApp

Share this story

ഭക്തര്‍ എത്തിക്കുന്ന നെയ്യ് തികയുന്നില്ല : ശബരിമലയിലേക്ക് ടെന്‍ഡര്‍ ക്ഷണിച്ച് ദേവസ്വം ബോര്‍ഡ് pathanamthittamedia.com