Opinion
കെ.എസ്.ഇ.ബി ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച തിരുവല്ലയിലെ ഇ.വി. ചാര്‍ജ്ജിംഗ് സ്റ്റേഷന്‍ കാടുകയറി നശിക്കുന്നു
തിരുവല്ല : ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച തിരുവല്ലയിലെ കെ.എസ്.ഇ.ബി. ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജ്ജിംഗ് സ്റ്റേഷന്‍ കാടുകയറി നശിക്കുന്നു. ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ഇത്തരം ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ചത്. എന്നാല്‍ തിരുവല്ലയില്‍ സ്ഥാപിച്ചിരിക്കുന്ന ചാര്‍ജ്ജിംഗ് സ്റ്റേഷനില്‍ ആളുകള്‍ക്ക് കയറുവാന്‍ പോലും സാധിക്കാത്ത അവസ്ഥയാണുള്ളത്. സ്റ്റേഷന്റെ പ്രവേശന കവാടം മുതല്‍ മെഷീനുകള്‍ സ്ഥാപിച്ചിരിക്കുന്ന ഭാഗം വരെയും കാടുകയറിയിട്ടുണ്ട്. ഇഴജന്തുക്കളുടെ ശല്യം കാരണം വാഹനം ഇവിടേയ്ക്ക് കയറ്റുവാന്‍ പോലും ഭയമാണെന്ന് ഉടമകള്‍ പറയുന്നു. വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യുന്ന സമയത്ത് ഉടമകള്‍ക്ക് വിശ്രമിക്കുവാനായി നിര്‍മ്മിച്ച ഇരിപ്പിടങ്ങളും കാടുകയറി. ഇവിടെയെത്തുന്നവര്‍ക്ക് മഴയും വെയിലുമേല്‍ക്കാതെ നില്‍ക്കുവാന്‍ പോലും സൗകര്യമില്ല.
മാത്രമല്ല വാഹനം ചാര്‍ജ്ജ് ചെയ്യുന്നതിനിടെ എന്തെങ്കിലും സാങ്കേതിക തകരാര്‍ സംഭവിച്ചാല്‍ പോലും ഇത് പരിഹരിക്കുവാന്‍ ആളില്ല. ഉയര്‍ന്ന വോള്‍ട്ടേജ് പ്രവഹിക്കുന്ന മെഷീനുകളുടെയും കേബിളുകളുടെയും അടുത്ത് കാടുവളര്‍ന്നുനില്‍ക്കുന്നത് ഷോര്‍ട്ട് സര്‍ക്യൂട്ടിനും കാരണമായേക്കാം. കുടുംബമായി യാത്ര ചെയ്യുന്നവരാണ് ഇവിടെയെത്തുന്നവരില്‍ ഏറെയും. കാടുകയറിയ ചാര്‍ജ്ജിംഗ് സ്റ്റേഷനില്‍ കുട്ടികളെ കൊണ്ടുവരുന്നതും അപകടം വര്‍ധിപ്പിക്കുന്നു. ഇലക്‌ട്രിക് വാഹന ഉപഭോക്താക്കളുടെ എണ്ണം വര്‍ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍ കെ.എസ്.ഇ.ബി. യുടെ ഭാഗത്തുനിന്നുള്ള ഈ ഗുരുതര അനാസ്ഥ ഒരിക്കലും അംഗീകരിക്കുവാന്‍ കഴിയില്ലെന്നും വാഹന ഉടമകള്‍ പറയുന്നു.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta news-
വടശ്ശേരിക്കരയിൽ കാട്ടാന ശല്യം രൂക്ഷം : ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച എ.ഐ. ക്യാമറകളും സോളാർ വേലികളും നോക്കുകുത്തിയാകുന്നു
-
മണ്ണാറക്കുളഞ്ഞി -ചാലക്കയം റോഡിൽ സുരക്ഷാ ഭീഷണി : പ്രശ്നങ്ങൾ നേരിട്ട് വിലയിരുത്തി അഡ്വ.പഴകുളം മധു എം.എൽ.എ.
-
ഭക്തര്‍ എത്തിക്കുന്ന നെയ്യ് തികയുന്നില്ല : ശബരിമലയിലേക്ക് ടെന്‍ഡര്‍ ക്ഷണിച്ച് ദേവസ്വം ബോര്‍ഡ്
Most read
-
ക്ഷീണത്തിന് മരുന്നുവാങ്ങുവാന്‍ ചെന്ന വൃദ്ധ മാതാവ് തിരികെ ഇറങ്ങിയത് പെട്ടിയില്‍ : തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിക്കെതിരെ ഗുരുതര ആരോപണം
-
ഗൺമാൻ അഭിലാഷ് മൊഴി മാറ്റി ; കെഎസ്‌യു പ്രവർത്തകർക്കെതിരായ വധശ്രമ കേസിൽ വീണ ജോർജ്ജിന് തിരിച്ചടി
-
പ്രതിശ്രുത വരനെ കൊല്ലാൻ നടത്തിയത് വൻ ആസൂത്രണം ; ശുഭ ശങ്കരനാരായണന്റെയും കാമുകന്റെയും ദയാഹർജികൾ തള്ളാൻ ശുപാർശ
-
UDF-ലേക്ക് അവസരവാദികളുടെ ഒഴുക്ക് ; നേതൃത്വം ഇടപെടണമെന്ന് അഡ്വ. വെട്ടൂർ ജ്യോതിപ്രസാദ്
-
വാഗമണിലെ ഇന്‍ഫിനിറ്റി പൂളില്‍ 800 അടിയിലേക്ക് വീണ് 28കാരിയായ ഡോക്ടര്‍ ; സാഹസികമായി രക്ഷപ്പെടുത്തി


