Skip to content

Opinion

UDF-ലേക്ക് അവസരവാദികളുടെ ഒഴുക്ക് ; നേതൃത്വം ഇടപെടണമെന്ന് അഡ്വ. വെട്ടൂർ ജ്യോതിപ്രസാദ്

പത്തനംതിട്ട: കേരളത്തില്‍ യു.ഡി.എഫ് അധികാരത്തില്‍ തിരിച്ചുവന്നതോടെ പത്തനംതിട്ട ജില്ലയില്‍ അവസരവാദികളുടെ ഒഴുക്ക് വർദ്ധിച്ചതായി ഡി.സി.സി  വൈസ് പ്രസിഡന്റ് അഡ്വ. വെട്ടൂർ ജ്യോതിപ്രസാദ് ആരോപിച്ചു. അഴിമതികള്‍ മൂടിവെക്കാനും സ്വാര്‍ഥലാഭങ്ങള്‍ക്കും വേണ്ടി യു.ഡി.എഫ് ഘടക കക്ഷികളില്‍ക്കൂടി ഭരണപക്ഷത്തേക്ക് കുടിയേറുന്നവര്‍ യു.ഡി.എഫ് സര്‍ക്കാരിന്റെ തിളക്കം നഷ്ടപ്പെടുത്തും. ഇത്തരം ദേശാടനപ്പക്ഷികളെ തടയാൻ യു.ഡി.എഫ്, കെ.പി.സി.സി നേതൃത്വം അടിയന്തിരമായി ഇടപെടണമെന്ന് അഡ്വ. വെട്ടൂർ ജ്യോതിപ്രസാദ് ആവശ്യപ്പെട്ടു. കഴിഞ്ഞ പത്ത് വർഷക്കാലം കോൺഗ്രസ് പ്രവർത്തകർ സി.പി.എം – ബി.ജെ.പി  ആക്രമണങ്ങളും പോലീസ് കേസുകളും സാമ്പത്തിക പ്രതിസന്ധികളും സഹിച്ചാണ് പാർട്ടിയെ മുന്നോട്ട് നയിച്ചതെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

“മുണ്ട് മുറുക്കിയുടുത്തും പട്ടിണി കിടന്നും പ്രവർത്തകർ കഷ്ടപ്പെട്ടപ്പോൾ സുഖസൗകര്യങ്ങളിൽ കഴിഞ്ഞവർ ഇന്ന് അധികാരം ലക്ഷ്യമിട്ട് എത്തിയിരിക്കുകയാണ്. ഒന്നുമില്ലായ്മയിൽ പാർട്ടിയെ ചേർത്തുപിടിച്ചവരുടെയും ഘടകകക്ഷി നേതാക്കളുടെയും അവസരങ്ങൾ പോലും തട്ടിയെടുക്കാൻ ശ്രമിക്കുന്ന പ്രവണത അംഗീകരിക്കാനാവില്ല,” വെട്ടൂർ ജ്യോതിപ്രസാദ് പറഞ്ഞു. കോൺഗ്രസ്, യു.ഡി.എഫ്  പാരമ്പര്യമുള്ളവരെ ചർച്ച ചെയ്ത് ഉൾക്കൊള്ളിക്കുന്നതിൽ എതിർപ്പില്ലെന്നും എന്നാൽ LDF-ന്റെ ഭാഗമായി നിന്നശേഷം സ്ഥാനമാനങ്ങൾ ലക്ഷ്യമിട്ട് എത്തുന്നവരെ തിരിച്ചറിയണമെന്നും സി.പി.എം പീഡനം മൂലം യു.ഡി.എഫിലേക്ക് എത്തുന്നവർക്ക് ഇത് ബാധകമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ യു.ഡി.എഫ്  ചെയർമാൻ വി.ഡി. സതീശൻ, കൺവീനർ അഡ്വ. അടൂർ പ്രകാശ്, കെ.പി.സി.സി  പ്രസിഡന്റ് സണ്ണി ജോസഫ് എന്നിവർ അടിയന്തിരമായി ഇടപെടണമെന്നും വെട്ടൂർ ജ്യോതിപ്രസാദ് ആവശ്യപ്പെട്ടു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

More from Pathanamthitta

More More from Pathanamthitta news

Most read

  1. ​കുട്ടികളിലെ കഴിവുകൾ തല്ലിക്കെടുത്തരുത് ; വർത്തമാനകാല സമൂഹത്തെക്കുറിച്ച് മുന്നറിയിപ്പുമായി മന്ത്രി കെ.ബി. ഗണേഷ് കുമാർ

  2. പള്ളി അൾത്താരയിൽ ദാരുണ സംഭവം ; കുർബാന ചടങ്ങുകൾക്കിടെ കുരിശ് തകർന്നുവീണ് വൈദികന് ദാരുണാന്ത്യം

  3. യുവതലമുറ സ്ഥാപനങ്ങളെ ചോദ്യം ചെയ്യുന്നത് ജനാധിപത്യത്തിലെ ആരോഗ്യകരമായ പ്രവണത; ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ പരാമർശം ചർച്ചയാകുന്നു!

  4. കോവളത്തെ സ്പാ കേന്ദ്രത്തിലെ പീഡനം; 16കാരിയുടെ അമ്മയുടെ സഹോദരിയെയും ഭർത്താവിനെയും അറസ്റ്റ് ചെയ്ത് പൊലീസ്

  5. ​ഗ്രാനൈറ്റ് വ്യവസായി വീരമണിക്കെതിരേ ഏഴാമത്തെ പോക്സോ കേസ്; ഇതുവരെ മൊഴി നൽകിയത് 11 പെൺകുട്ടികൾ; പീഡിപ്പിച്ചത് നിരവധി കുട്ടികളെ

Share on WhatsApp

Share this story

UDF-ലേക്ക് അവസരവാദികളുടെ ഒഴുക്ക് ; നേതൃത്വം ഇടപെടണമെന്ന് അഡ്വ. വെട്ടൂർ ജ്യോതിപ്രസാദ് pathanamthittamedia.com