വടശ്ശേരിക്കരയിൽ കാട്ടാന ശല്യം രൂക്ഷം : ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച എ.ഐ. ക്യാമറകളും സോളാർ വേലികളും നോക്കുകുത്തിയാകുന്നു
വടശ്ശേരിക്കര : ഒരിടവേളയ്ക്ക് ശേഷം വടശ്ശേരിക്കരയിലെ ജനവാസ മേഖലകളിൽ കാട്ടാനകളുടെ ശല്യം വീണ്ടും രൂക്ഷമാകുന്നു. റാന്നി ഫോറസ്റ്റ് ഡിവിഷന്റെ നേതൃത്വത്തിൽ നബാർഡിന്റെ ധനസഹായത്തോടെ റാന്നി താലൂക്കിൽ വടശ്ശേരിക്കര ഒളികല്ലിൽ സ്ഥാപിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറ സംവിധാനത്തിനും അലാറത്തിനും കാട്ടാനകളുടെ സാന്നിധ്യം തിരിച്ചറിയുവാന്‍ കഴിയാത്തത് നാട്ടുകാരിൽ ആശങ്കയും പ്രതിഷേധവും ഉയര്‍ത്തിയിട്ടുണ്ട്. ലക്ഷക്കണക്കിന് രൂപ മുടക്കി സ്ഥാപിച്ച എ.ഐ. ക്യാമറകളുടെയും സോളാർ വേലികളുടെയും പ്രവർത്തനക്ഷമതയാണ് ഇപ്പോൾ ചോദ്യം ചെയ്യപ്പെടുന്നത്. എ.ഐ. ക്യാമറകൾക്ക് തൊട്ടടുത്തുകൂടി കാട്ടാനകൾ നടന്നുപോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംവിധാനത്തിലെ പാളിച്ചകൾ ചര്‍ച്ചയാകുന്നത്.
ക്യാമറകളുണ്ടായിട്ടും സമയബന്ധിതമായി അലാറം മുഴങ്ങുകയോ വനംവകുപ്പിന് മുന്നറിയിപ്പ് ലഭിക്കുകയോ ചെയ്യാത്തത് വലിയ വീഴ്ചയാണെന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. വന്യജീവി ആക്രമണങ്ങളിൽ നിന്നും ജനവാസ മേഖലകളെ സംരക്ഷിക്കുവാനായി നടപ്പിലാക്കിയ സോളാർ വേലികളും ആധുനിക ക്യാമറ സംവിധാനങ്ങളും ആർക്കുവേണ്ടിയായിരുന്നു എന്ന ചോദ്യമാണ് ഇപ്പോൾ ജനങ്ങളില്‍ നിന്നും ഉയരുന്നത്. വലിയ തുക ചെലവഴിച്ച് നടപ്പിലാക്കുന്ന ഇത്തരം പദ്ധതികൾ നോക്കുകുത്തിയായി മാറുന്നത് വകുപ്പിന്റെ അനാസ്ഥയാണെന്ന് പരക്കെ ആക്ഷേപമുണ്ട്. വടശ്ശേരിക്കര, ഒളികല്ല് പ്രദേശങ്ങളിലെ ജനവാസ കേന്ദ്രങ്ങളിലേക്ക് കാട്ടാനകൾ കൂട്ടത്തോടെ എത്തുന്നത് ജനങ്ങളുടെ ഉറക്കം കെടുത്തുകയാണ്.
കൃഷിയിടങ്ങൾ നശിപ്പിക്കുന്നതിനൊപ്പം മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന കാട്ടാനകളെ തുരത്തുവാന്‍ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു. ജനങ്ങളുടെ ജീവന് സംരക്ഷണം ഉറപ്പാക്കുവാന്‍ വനം വകുപ്പ് അടിയന്തിരമായി ഇടപെടണമെന്നും സാങ്കേതിക തകരാറുകൾ പരിഹരിച്ച് എ.ഐ. ക്യാമറ സംവിധാനം കാര്യക്ഷമമാക്കണമെന്നുമാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം. അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികളിലേക്ക് കടക്കുമെന്നും നാട്ടുകാർ മുന്നറിയിപ്പ് നല്‍കി.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Pathanamthitta
More More from Pathanamthitta news-
മണ്ണാറക്കുളഞ്ഞി -ചാലക്കയം റോഡിൽ സുരക്ഷാ ഭീഷണി : പ്രശ്നങ്ങൾ നേരിട്ട് വിലയിരുത്തി അഡ്വ.പഴകുളം മധു എം.എൽ.എ.
-
ഭക്തര്‍ എത്തിക്കുന്ന നെയ്യ് തികയുന്നില്ല : ശബരിമലയിലേക്ക് ടെന്‍ഡര്‍ ക്ഷണിച്ച് ദേവസ്വം ബോര്‍ഡ്
-
കെ.എസ്.ഇ.ബി ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച തിരുവല്ലയിലെ ഇ.വി. ചാര്‍ജ്ജിംഗ് സ്റ്റേഷന് കാടുകയറി നശിക്കുന്നു
Most read
-
ക്ഷീണത്തിന് മരുന്നുവാങ്ങുവാന്‍ ചെന്ന വൃദ്ധ മാതാവ് തിരികെ ഇറങ്ങിയത് പെട്ടിയില്‍ : തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിക്കെതിരെ ഗുരുതര ആരോപണം
-
ഗൺമാൻ അഭിലാഷ് മൊഴി മാറ്റി ; കെഎസ്‌യു പ്രവർത്തകർക്കെതിരായ വധശ്രമ കേസിൽ വീണ ജോർജ്ജിന് തിരിച്ചടി
-
രാഹുൽ ഗാന്ധി വിദേശത്ത് പോയ വീഡിയോ സമൂഹമാധ്യമ അക്കൗണ്ടിൽ പങ്കുവെച്ച് ബിജെപി
-
വാഗമണിലെ ഇന്‍ഫിനിറ്റി പൂളില്‍ 800 അടിയിലേക്ക് വീണ് 28കാരിയായ ഡോക്ടര്‍ ; സാഹസികമായി രക്ഷപ്പെടുത്തി
-
പ്രതിശ്രുത വരനെ കൊല്ലാൻ നടത്തിയത് വൻ ആസൂത്രണം ; ശുഭ ശങ്കരനാരായണന്റെയും കാമുകന്റെയും ദയാഹർജികൾ തള്ളാൻ ശുപാർശ


