Skip to content

എച്ച്.ഡി.എഫ്.സി ബാങ്കിൽ വിവരച്ചോർച്ച ; രണ്ട് മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ ആഭ്യന്തര അന്വേഷണം

മുംബൈ : ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്.ഡി.എഫ്.സി ബാങ്കിന്റെ രഹസ്യ വിവരങ്ങൾ രണ്ട് മുതിർന്ന ഉദ്യോഗസ്ഥർ ചോർത്തിയതായി ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയെന്ന് റിപ്പോർട്ട്. ബാങ്കിന്റെ രഹസ്യ ബിസിനസ് തന്ത്രങ്ങളും പ്രവർത്തനങ്ങളെ ബാധിക്കാൻ സാധ്യതയുള്ള വിവരങ്ങളുമാണ് പുറത്തായതെന്നാണ് വിവരം. ചോർന്ന വിവരങ്ങൾ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്നറിയാനുള്ള പരിശോധനകൾ തുടരുകയാണ്. ബാങ്കിലെ ചില ഉദ്യോഗസ്ഥർ സംശയം ഉന്നയിച്ചതിനെത്തുടർന്നാണ് ആഭ്യന്തര അന്വേഷണം ആരംഭിച്ചത്. വിവരച്ചോർച്ചയുടെ വ്യാപ്തി മനസ്സിലാക്കുന്നതിനായി വിശദമായ അവലോകനം നടത്തിവരികയാണെന്ന് എച്ച്.ഡി.എഫ്.സി ബാങ്ക് വക്താവ് അറിയിച്ചു. അന്വേഷണം പൂർത്തിയായശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ബാങ്ക് വ്യക്തമാക്കി.

അതേസമയം ബാങ്കിന്റെ തലപ്പത്തെ നിർണായക മാറ്റത്തിന് മുന്നോടിയായാണ് വിവരച്ചോർച്ച സംബന്ധിച്ച റിപ്പോർട്ട് പുറത്തുവരുന്നത്. ഒക്ടോബർ 27ന് ഐ.സി.ഐ.സി.ഐ ഗ്രൂപ്പിൽ നിന്നുള്ള അനൂപ് ബഗ്ചി എച്ച്.ഡി.എഫ്.സി ബാങ്കിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവായി ചുമതലയേൽക്കാനിരിക്കുകയാണ്. നിലവിലെ സി.ഇ.ഒ ശശിധർ ജഗദീശൻ സ്ഥാനമൊഴിയുന്നതിനെ തുടർന്നാണ് ഈ മാറ്റം.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. പിണറായിക്ക് ആശ്വാസം ; വിജിലൻസ് അന്വേഷണത്തിന് സുപ്രീം കോടതിയുടെ സ്റ്റേ

  2. വൻ ആയുധശേഖരം ; 500ൽ അധികം തോക്കുകൾ പൂജക്കുവെച്ച് യുപി എംഎൽഎ രാജാ ഭയ്യ

  3. ഫേസ്ബുക്ക് പോസ്റ്റിലൂടെ അപകീർത്തിപ്പെടുത്തിയെന്ന സിപിഎം നേതാവിന്‍റെ പരാതി ; ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസെടുത്ത് പോലീസ്

  4. കോട്ടയം പാമ്പാടിയിൽ വാഹനാപകടം ; രണ്ട് യുവതികൾക്ക് ദാരുണാന്ത്യം

  5. ഒക്ടോബർ 24 ന് പത്തനംതിട്ടയിൽ എൽ.ഡി.എഫ് പ്രഖ്യാപിച്ച ഹർത്താലിൽ മാറ്റമില്ലെന്ന് സി.പി.എം

Share on WhatsApp

Share this story

എച്ച്.ഡി.എഫ്.സി ബാങ്കിൽ വിവരച്ചോർച്ച ; രണ്ട് മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ ആഭ്യന്തര അന്വേഷണം pathanamthittamedia.com