Skip to content

ശബരിമല നട ഇന്ന് അടയ്ക്കും

ശബരിമല: നാൽപതു വർഷത്തിനു ശേഷം ശബരിമല മാളികപ്പുറത്തു പൂജയെടുപ്പും വിദ്യാരംഭവും നടന്നു. തുലാമാസ പൂജയും വിജയദശമിയും ഒരുമിച്ചു വന്നത് 40 വർഷത്തിനു ശേഷമാണ്. മാളികപ്പുറം ക്ഷേത്രത്തിൽ ഭഗവതിസേവ നടക്കുന്ന സ്ഥലത്തു തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ കാർമികത്വത്തിലായിരുന്നു പൂജയെടുപ്പ്. തുടർന്നു ശബരിമല മേൽശാന്തി ഇ.ഡി.പ്രസാദ് നമ്പൂതിരി, മാളികപ്പുറം മേൽശാന്തി എം.ജി.മനു നമ്പൂതിരി എന്നിവർ കുട്ടികളെ എഴുത്തിനിരുത്തി. തന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു വിദ്യാരംഭം. ദർശനപുണ്യം തേടി സന്നിധാനത്തേക്ക് ഇന്നലെയും തീർഥാടകർ ഒഴുകിയെത്തി. തുലാമാസപൂജ പൂർത്തിയാക്കി അയ്യപ്പ ക്ഷേത്രനട ഇന്ന് അടയ്ക്കും. ഇന്നലെ വിജയദശമിദിനത്തിൽ രാവിലെ ദർശനത്തിനായി വലിയ തിരക്കുണ്ടായി. ക്യൂ സംവിധാനം പോലീസ് കർശനമാക്കി. ക്യൂവിൽ നിൽക്കാതെ പതിനെട്ടാംപടി കയറാൻ പോകുന്നതു നിരുത്സാഹപ്പെടുത്തി. അതിനാൽ തിരക്കു പൂർണമായും പോലീസ് നിയന്ത്രണത്തിലായിരുന്നു.

ഇന്നലെ സഹസ്രകലശ പൂജയും കളഭാഭിഷേകവും നടന്നു. വൈകിട്ടായിരുന്നു സഹസ്രകലശ പൂജ. കളംവരച്ചു ബ്രഹ്മകലശവും അഖണ്ഡ ബ്രഹ്മകലശവും പരികലശങ്ങളുംവെച്ചു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ കാർമികത്വത്തിൽ പൂജിച്ച് 1001 കലശങ്ങളും നിറച്ചു. ചൈതന്യം നിറഞ്ഞ സഹസ്രകലശം ഇന്ന് ഉച്ചയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ അഭിഷേകം ചെയ്യും. അത്താഴപൂജയ്ക്കും ശേഷം ഇന്നു രാത്രി 10നു മേൽശാന്തി ഇ.ഡി.പ്രസാദ് നമ്പൂതിരി അയ്യപ്പവിഗ്രഹത്തിൽ ഭസ്മാഭിഷേകം നടത്തി നട അടയ്ക്കും.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ഒക്ടോബർ 24 ന് പത്തനംതിട്ടയിൽ എൽ.ഡി.എഫ് പ്രഖ്യാപിച്ച ഹർത്താലിൽ മാറ്റമില്ലെന്ന് സി.പി.എം

  2. വൻ ആയുധശേഖരം ; 500ൽ അധികം തോക്കുകൾ പൂജക്കുവെച്ച് യുപി എംഎൽഎ രാജാ ഭയ്യ

  3. പിണറായിക്ക് ആശ്വാസം ; വിജിലൻസ് അന്വേഷണത്തിന് സുപ്രീം കോടതിയുടെ സ്റ്റേ

  4. ഫേസ്ബുക്ക് പോസ്റ്റിലൂടെ അപകീർത്തിപ്പെടുത്തിയെന്ന സിപിഎം നേതാവിന്‍റെ പരാതി ; ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസെടുത്ത് പോലീസ്

  5. കോട്ടയം പാമ്പാടിയിൽ വാഹനാപകടം ; രണ്ട് യുവതികൾക്ക് ദാരുണാന്ത്യം

Share on WhatsApp

Share this story

ശബരിമല നട ഇന്ന് അടയ്ക്കും pathanamthittamedia.com