Skip to content

ദമ്മാം വിമാനത്താവളത്തിലേക്ക്​ ഹൂതി ആക്രമണം : ഒരാൾ കൊല്ലപ്പെട്ടു, എട്ട്​ പേർക്ക്​ പരിക്ക്

ദമ്മാം : യമനിലെ ഹൂതി വിമതർ ദമ്മാം വിമാനത്താവളത്തെ ലക്ഷ്യമിട്ട്​ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. എട്ട്​ പേർക്ക്​ പരിക്കേറ്റു. വിമാനത്താവളത്തിനും നാശനഷ്ടം സംഭവിച്ചതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. മരണ​​പ്പെട്ട വ്യക്​തി പ്രവാസിയാണെന്ന്​ അധികൃ​തർ അറിയിച്ചു. പരിക്കേറ്റവർ ഏത്​ രാജ്യക്കാരാണെന്ന്​ വ്യക്​തമായിട്ടില്ല. ദമ്മാം വിമാനത്താവളത്തെ ലക്ഷ്യമിട്ട്​ നടത്തിയ ആക്രമണങ്ങൾ ​പ്രതി​രോധിക്കുന്നതിനിടെയാണ്​ അപകടം. പരിക്കേറ്റവരെ ഉടൻ ആശുപത്രിയിലേക്ക്​ മാറ്റി.

ഷൈബ എണ്ണപ്പാടം ലക്ഷ്യമിട്ട്​ ഹൂതികളുടെ ആക്രമണത്തിൽ രണ്ട്​ ​പേരാണ്​ കൊല്ല​പ്പെട്ടത്​. ഫിലിപ്പൈൻസ്​, നേപ്പാൾ സ്വദേശികളാണ്​ കൊല്ലപ്പെട്ടത്​. ഇന്ത്യക്കാരനും പാകിസ്ഥാൻ സ്വദേശിക്കും പരിക്കേറ്റിട്ടുണ്ട്​. ആക്രമണം പ്രതിരോധിക്കുന്നതിനിടെ അവശിഷ്ടങ്ങൾ വീണാണ് അപകടം. സൗദിയുടെ കിഴക്കൻ പ്രവിശ്യയിലാണ് ഷൈബ എണ്ണപ്പാടം.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ഒക്ടോബർ 24 ന് പത്തനംതിട്ടയിൽ എൽ.ഡി.എഫ് പ്രഖ്യാപിച്ച ഹർത്താലിൽ മാറ്റമില്ലെന്ന് സി.പി.എം

  2. വൻ ആയുധശേഖരം ; 500ൽ അധികം തോക്കുകൾ പൂജക്കുവെച്ച് യുപി എംഎൽഎ രാജാ ഭയ്യ

  3. പിണറായിക്ക് ആശ്വാസം ; വിജിലൻസ് അന്വേഷണത്തിന് സുപ്രീം കോടതിയുടെ സ്റ്റേ

  4. ഫേസ്ബുക്ക് പോസ്റ്റിലൂടെ അപകീർത്തിപ്പെടുത്തിയെന്ന സിപിഎം നേതാവിന്‍റെ പരാതി ; ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസെടുത്ത് പോലീസ്

  5. കോട്ടയം പാമ്പാടിയിൽ വാഹനാപകടം ; രണ്ട് യുവതികൾക്ക് ദാരുണാന്ത്യം

Share on WhatsApp

Share this story

ദമ്മാം വിമാനത്താവളത്തിലേക്ക്​ ഹൂതി ആക്രമണം : ഒരാൾ കൊല്ലപ്പെട്ടു, എട്ട്​ പേർക്ക്​ പരിക്ക് pathanamthittamedia.com