Skip to content

ഇറാൻ യുദ്ധം : ട്രംപിനോട് വിയോജിപ്പ് അറിയിച്ച് മകൻ ഡൊണാൾഡ് ട്രംപ് ജൂനിയർ

വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മകൻ ഡൊണാൾഡ് ട്രംപ് ജൂനിയർ ഇറാൻ യുദ്ധത്തിൽ തനിക്കുള്ള എതിർപ്പ് പിതാവിനെ അറിയിച്ചിരുന്നതായി റിപ്പോർട്ട്. ഡൊണാൾഡ് ട്രംപ് ജൂനിയറുടെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദി അറ്റ്ലാന്റിക് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇറാനിലെ സൈനിക ഇടപെടലിനെ ഡൊണാൾഡ് ട്രംപ് ജൂനിയർ ശക്തമായി എതിർത്തിരുന്നതായാണ് റിപ്പോർട്ട്. ഇക്കാര്യം പിതാവായ ഡൊണാൾഡ് ട്രംപിനെ അദ്ദേഹം സ്വകാര്യമായി അറിയിക്കുകയുംചെയ്തു. എന്നാൽ, പിതാവുമായുള്ള അഭിപ്രായവ്യത്യാസം പരസ്യമാക്കാൻ ഡൊണാൾഡ് ട്രംപ് ജൂനിയർ ആ​ഗ്രഹിച്ചിരുന്നില്ലെന്നും അദ്ദേഹവുമായി അടുപ്പമുള്ളവർ വ്യക്തമാക്കി. പശ്ചിമേഷ്യയിൽ വീണ്ടും ഒരു സൈനിക സംഘർഷത്തിൽ ഏർപ്പെടുന്നതിൽനിന്ന് അമേരിക്ക മാറിനിൽക്കണമെന്നതായിരുന്നു ഡൊണാൾഡ് ട്രംപ് ജൂനിയറിന്റെ നിലപാട്.

വിദേശരാജ്യങ്ങളിലുള്ള അമേരിക്കൻ സൈനിക ഇടപെടലിനെ ഏറെക്കാലമായി എതിർത്തുവരുന്നയാളാണ് അദ്ദേഹം. ഇസ്രയേലുമായി ചേർന്ന് പിതാവ് ഡൊണാൾഡ് ട്രംപ് ഇറാനെതിരേ സൈനിക നീക്കം ആരംഭിച്ചപ്പോഴും ഡൊണാൾഡ് ട്രംപ് ജൂനിയർ തന്റെ എതിർപ്പ് അറിയിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ഒക്ടോബർ 24 ന് പത്തനംതിട്ടയിൽ എൽ.ഡി.എഫ് പ്രഖ്യാപിച്ച ഹർത്താലിൽ മാറ്റമില്ലെന്ന് സി.പി.എം

  2. വൻ ആയുധശേഖരം ; 500ൽ അധികം തോക്കുകൾ പൂജക്കുവെച്ച് യുപി എംഎൽഎ രാജാ ഭയ്യ

  3. പിണറായിക്ക് ആശ്വാസം ; വിജിലൻസ് അന്വേഷണത്തിന് സുപ്രീം കോടതിയുടെ സ്റ്റേ

  4. ഫേസ്ബുക്ക് പോസ്റ്റിലൂടെ അപകീർത്തിപ്പെടുത്തിയെന്ന സിപിഎം നേതാവിന്‍റെ പരാതി ; ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസെടുത്ത് പോലീസ്

  5. കോട്ടയം പാമ്പാടിയിൽ വാഹനാപകടം ; രണ്ട് യുവതികൾക്ക് ദാരുണാന്ത്യം

Share on WhatsApp

Share this story

ഇറാൻ യുദ്ധം : ട്രംപിനോട് വിയോജിപ്പ് അറിയിച്ച് മകൻ ഡൊണാൾഡ് ട്രംപ് ജൂനിയർ pathanamthittamedia.com