Skip to content

തൊഴിലുറപ്പ് തൊഴിലാളികളെ തേനീച്ചക്കൂട്ടം ആക്രമിച്ചു ; 19 പേർക്ക് പരിക്ക്

തിരുവനന്തപുരം: പുരയിടത്തിലെ ജോലിക്കിടെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് തേനീച്ചയുടെ കുത്തേറ്റു. പരിക്കേറ്റ 19 പേരെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി വിട്ടയച്ചു. ഇന്നലെ രാവിലെ വെങ്ങാനൂർ അംബേദ്കർ ഗ്രാമം വാർഡിലെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ തൊഴിലുറപ്പ് ജോലിയിലേർപ്പെട്ടിരുന്നവർക്കാണ് കാട്ടുതേനീച്ചയുടെ കുത്തേറ്റത്. നാല് പുരുഷൻമാർ ഉൾപ്പടെ 37 ഓളം പേർ ജോലി ചെയ്യുകയായിരുന്നു. ഉണങ്ങിയ വാഴയിലകൾ വെട്ടിമാറ്റുന്നതിനിടെയാണ് കൂട്ടത്തോടെയുള്ള ആക്രമണമെന്ന് തൊഴിലാളികൾ പറഞ്ഞു. 19 പേർക്കാണ് കുത്തേറ്റത് മറ്റുള്ളവർ ചിതറിയോടി രക്ഷപെട്ടു. സമീപത്ത് തേൻ ശേഖരിക്കുന്ന പ്രവർത്തനങ്ങൾ നടക്കുന്നുണ്ടായിരുന്നെന്നും ഈ പ്രദേശത്ത് നിന്നും എത്തിയതാവാം എന്നുമാണ് നാട്ടുകാർ പറയുന്നത്.

പനങ്ങോട് സ്വദേശി മോഹനൻ നായർ (65), ജ്വല (59),ജലജ (55), വസന്ത (70), ചന്ദ്രൻ (69) എന്നിവർക്ക് സാരമായി കുത്തേറ്റിരുന്നു. ഇവരെയും കുത്തേറ്റ മറ്റ് ജോലിക്കാരെയും വിഴിഞ്ഞം സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച ചികിത്സ നൽകിയെന്നും എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എസ്. ശാലിനി പറഞ്ഞു.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. ഒക്ടോബർ 24 ന് പത്തനംതിട്ടയിൽ എൽ.ഡി.എഫ് പ്രഖ്യാപിച്ച ഹർത്താലിൽ മാറ്റമില്ലെന്ന് സി.പി.എം

  2. വൻ ആയുധശേഖരം ; 500ൽ അധികം തോക്കുകൾ പൂജക്കുവെച്ച് യുപി എംഎൽഎ രാജാ ഭയ്യ

  3. പിണറായിക്ക് ആശ്വാസം ; വിജിലൻസ് അന്വേഷണത്തിന് സുപ്രീം കോടതിയുടെ സ്റ്റേ

  4. ഫേസ്ബുക്ക് പോസ്റ്റിലൂടെ അപകീർത്തിപ്പെടുത്തിയെന്ന സിപിഎം നേതാവിന്‍റെ പരാതി ; ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ കേസെടുത്ത് പോലീസ്

  5. കോട്ടയം പാമ്പാടിയിൽ വാഹനാപകടം ; രണ്ട് യുവതികൾക്ക് ദാരുണാന്ത്യം

Share on WhatsApp

Share this story

തൊഴിലുറപ്പ് തൊഴിലാളികളെ തേനീച്ചക്കൂട്ടം ആക്രമിച്ചു ; 19 പേർക്ക് പരിക്ക് pathanamthittamedia.com